• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Breaking Bad: Season 5 / ബ്രേക്കിങ് ബാഡ്: സീസൺ 5 (2012)

September 10, 2020 by Nishad

എം-സോണ്‍ റിലീസ് – 2048 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്‍റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]

Battleship Potemkin / ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925)

April 6, 2019 by Nishad

എം-സോണ്‍ റിലീസ് – 1059 ഭാഷ റഷ്യന്‍ സംവിധാനം Sergei Eisenstein പരിഭാഷ വെന്നൂര്‍ ശശിധരന്‍ ജോണർ ഡ്രാമ, ഹിസ്റ്ററി 8.0/10 റഷ്യയിലെ സർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടിപ്പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ ഒരു സുപ്രഭാതത്തിൽ തങ്ങൾക്കുള്ളിൽ അടക്കി വച്ചിരുന്ന […]

The Next Three Days / ദി നെക്സ്റ്റ് ത്രീ ഡെയ്സ് (2010)

April 5, 2019 by Nishad

എം-സോണ്‍ റിലീസ് – 1058 ഭാഷ ഇംഗ്ലിഷ് സംവിധാനം Paul Haggis പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 നിയമത്തിന്റെയും മറ്റുള്ളവരുടെയും കണ്ണിൽ തെറ്റെന്നു തോന്നുന്ന പലതും ചിലപ്പോൾ നമുക്ക് ചെയ്യേണ്ടി വരും. സംരക്ഷിക്കേണ്ട നിയമം തെളിവുകളുടെ പിൻബലത്തിൽ ഒരു നിരപരാധിയെ ജീവപര്യന്തം ജയിലിൽ അടച്ചാലോ? സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന ജോൺ ബ്രെണ്ണന് തന്റെ ഭാര്യയെ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചപ്പോൾ, നഷ്ടപെട്ട ജീവിതം തിരിച്ചെടുക്കാൻ തന്റെ മകന് […]

Hearty Paws / ഹാര്‍ട്ടി പോസ് (2006)

April 4, 2019 by Nishad

എം-സോണ്‍ റിലീസ് – 1057 ഭാഷ കൊറിയന്‍ സംവിധാനം Eun-Hyung Park പരിഭാഷ ഷെഹീർ ജോണർ ഫാമിലി 7.4/10 ചാനിൻറെയും അനിയത്തിയായ സോയിടെയും കഥയാണ് ഹാര്‍ട്ടി പോസ് എന്ന കൊറിയൻ ചിത്രം പറയുന്നത്. ഹൃദയഹാരിയായ ചിത്രങ്ങളുടെ ഇനത്തിൽ പെടുത്താവുന്ന, കാണുന്ന പ്രേക്ഷകൻറെ കണ്ണും മനസ്സും ഒരു പോലെ നിറക്കുന്ന മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7, ഹോപ്പ് തുടങ്ങിയ കൊറിയൻ ഫീൽഗുഡ് ചിത്രങ്ങളുടെ ഇനത്തിൽ പെടുത്താവുന്ന ഒരു കൊച്ചു ചിത്രമാണ് ഹാര്‍ട്ടി പോസ്. അച്ഛൻ മരിച്ചതിനെ തുടർന്ന് […]

Dovlatov / ദോവ്ലതോവ് (2018)

April 3, 2019 by Nishad

എം-സോണ്‍ റിലീസ് – 1056 Best of IFFK 2018 ഭാഷ റഷ്യന്‍ സംവിധാനം Aleksey German Jr. പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ബയോഗ്രഫി 6.4/10 കുട്ടിക്കാലംമുതൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുകയും കുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ ക്യാമ്പിൽ പാറാവുകാരനായി എത്തിപ്പെടുകയും ചെയ്ത സെർജി ദോവ്ലതോവിന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണ് ദോവ്ലതോവ്. 1971 -ലെ ലെനിൻഗ്രാഡാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ മാതാവ് അർമീനിയക്കാരിയും പിതാവ് നാടകസംവിധായകനായ ജൂതവംശജനുമായിരുന്നു. ഫാക്ടറി തൊഴിലാളികൾക്കു വേണ്ടിയുള്ള മാഗസീനിൽ കുറച്ചു കാലം […]

Green Book / ഗ്രീൻ ബുക്ക് (2018)

April 2, 2019 by Nishad

എം-സോണ്‍ റിലീസ് – 1055 Best of IFFK 2018 ഭാഷ ഇഗ്ലീഷ് സംവിധാനം Peter Farrelly പരിഭാഷ ശ്രീധർ , ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 8.2/10 ഇതൊരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രമാണ്. കഥ നടക്കുന്നത് 1962 ല്‍ വര്‍ണ്ണവിവേചനത്തിന്‍റെ അലയൊലികള്‍ ഒടുങ്ങിയിട്ടില്ലാത്ത അമേരിക്കയിലാണ്. ലോകപ്രശസ്തനായ പിയാനിസ്റ്റും കറുത്തവര്‍ഗ്ഗക്കാരനുമായ ഡോക്ടര്‍. ഡോണ്‍ ഷേര്‍ളി അമേരിക്കയുടെ തെക്കന്‍ഉള്‍പ്രദേശങ്ങളിലെക്ക് സംഗീതപരിപാടി അവതരിപ്പിക്കാനുള്ള തന്‍റെ യാത്രയില്‍ വാഹനം ഓടിക്കാനും അതിലുപരി വര്‍ണ്ണവെറിയന്‍മാരില്‍ നിന്നുള്ള […]

Roma / റോമ (2018)

April 1, 2019 by Nishad

എം-സോണ്‍ റിലീസ് – 1054 Best of IFFK 2018 – 6 ഭാഷ സ്പാനിഷ് സംവിധാനം Alfonso Cuarón പരിഭാഷ Krishnaprasad MV ജോണർ ഡ്രാമ 7.8/10 2013 മികച്ച സംവിധായകനും, എഡിറ്റര്‍ക്കുമുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗ്രാവിറ്റി എന്ന ചിത്രത്തിനുശേഷം മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോന്‍സോ കുവറോണ്‍, 5 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയ തികച്ചും വ്യത്യസ്തമായ സിനിമാനുഭാവമാണ് റോമ. കുവറോണ്‍ തന്‍റെ തന്നെ കുട്ടിക്കാലത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഒരു സെമി ബയോഗ്രഫിക്കല്‍ […]

The Witness / ദ വിറ്റ്നസ് (2018)

March 30, 2019 by Nishad

എം-സോണ്‍ റിലീസ് – 1052 ഭാഷ കൊറിയന്‍ സംവിധാനം Kyu-Jang Cho പരിഭാഷ അരുണ്‍ അശോകന്‍ ജോണർ ത്രില്ലർ 6.1/10 ഭയം എന്ന വികാരം മനുഷ്യനെ കിഴടക്കുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ അവൻ ഓടി ഒളിക്കും,ചിലപ്പോൾ തിരിച്ചടിക്കും.ഇതാണ് ഈ ചിത്രത്തിൽ പറയുന്നത്എന്നു വേണമെങ്കിൽ പറയാൻ സാധിക്കും ഹാൻ സങ്-ഹ്യൂൺ അന്ന് വളരെ ലേറ്റ് ആയിട്ടാണ് തന്റെ പുതിയ അപ്പാർട്മെന്റിൽ എത്തിയത്. പതിവില്ലാതെ ചില ശബ്ദം കേട്ട ഹാൻ പുറത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]