എംസോൺ റിലീസ് – 3234 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.” ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ […]
The Way of the Dragon / ദ വേ ഓഫ് ദ ഡ്രാഗൺ (1972)
എംസോൺ റിലീസ് – 3225 MSONE GOLD RELEASE ഭാഷ മാൻഡറിൻ സംവിധാനം Bruce Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.2/10 റോമിലെ തന്റെ കുടുംബക്കാരുടെ റെസ്റ്റോറന്റിന് അവിടുത്തെയൊരു ലോക്കൽ ഭൂമാഫിയയുടെ ഭീക്ഷണി നേരിടുന്നതിനെത്തുടർന്ന് അവരെ സഹായിക്കാനായി ഹോങ്കോങ്ങിൽ നിന്നും റോമിലേക്ക് വരുന്ന ബ്രൂസ് ലീ അവതരിപ്പിക്കുന്ന ആയോധനകല വിദഗ്ധനായ ടാങ് ലുങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതിഹാസതാരം ബ്രൂസ് ലീ സംവിധാനം ചെയ്ത്, തിരക്കഥയെഴുതി, അഭിനയിച്ച ഒരു ക്ലാസിക് സിനിമയാണ് […]
Guardians of the Galaxy Vol. 3 / ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3 (2023)
എംസോൺ റിലീസ് – 3220 ഓസ്കാർ ഫെസ്റ്റ് 2024 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.2/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മുപ്പത്തിരണ്ടാമത്തേയും, ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി (2014), ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 2 (2017) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3. ഒരു രാത്രി ആഡം വാർലോക്ക് എന്ന ഒരാൾ […]
The Mandalorian Season 03 / ദ മാൻഡലൊറിയൻ സീസൺ 03 (2023)
എംസോൺ റിലീസ് – 3218 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Lucasfilm പരിഭാഷ അജിത് രാജ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത്. സീസൺ 2-ൽ ഹെൽമെറ്റ് അഴിച്ച് മാൻഡലൊറിയൻ വിശ്വാസങ്ങൾ ലംഘിച്ച ദിൻ ജാരിൻ താൻ ചെയ്ത […]
Evil Dead 2 / ഈവിൾ ഡെഡ് 2 (1987)
എംസോൺ റിലീസ് – 3211 ക്ലാസിക് ജൂൺ 2023 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഹൊറർ 7.7/10 ഈവിൾ ഡെഡ് സീരീസിലെ മൂന്ന് ചിത്രങ്ങളിൽ രണ്ടാമത്തെ ചിത്രമാണ് ഈവിൾ ഡെഡ് 2. ആഷ് വില്യംസ് തന്റെ കാമുകി ലിൻഡയുമായി ഒരു കാട്ടിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ആ വീട്ടിൽ വെച്ച് ഒരു പ്രൊഫസർ റെക്കോർഡ് ചെയ്തുവെച്ച ഓഡിയോ ടേപ്പ് ആഷ് കണ്ടെത്തുന്നു“മരിച്ചവരുടെ പുസ്തകം” എന്ന […]
They Live / ദേ ലിവ് (1988)
എംസോൺ റിലീസ് – 3210 ക്ലാസിക് ജൂൺ 2023 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 7.2/10 “നമ്മുടെ ബോധമനസ്സിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ക്ക് നമ്മളെ ഭരിച്ചോണ്ടുപോകാന് സാധിക്കൂ.” 1988 ൽ (ഹാലോവീൻ (1978), ദ തിങ്ങ് (1982), മുതലായവ സംവിധാനം ചെയ്ത) ജോൺ കാർപ്പൻ്റർ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് “ദേ ലിവ്“. ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചത് […]
Kikujiro / കികുജിരോ (1999)
എംസോൺ റിലീസ് – 3209 ക്ലാസിക് ജൂൺ 2023 – 09 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, കോമഡി 7.7/10 ടക്കേഷി കിറ്റാനോ (ഫയർവർക്ക്സ് (1997), എ സീൻ അറ്റ് ദ സീ (1991), സോണറ്റൈൻ (1993) എഴുതി, സംവിധാനം ചെയ്തു, മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് “കികുജിരോ നോ നാറ്റ്സു” (കികുജിരോയുടെ വേനല്‍). ടോക്കിയോയില്‍ അമ്മൂമ്മയുടെ കൂടെ താമസിക്കുന്ന ഒരു കുട്ടിയാണ് മസാവോ. മസാവോയുടെ അച്ഛന് അവന് കുഞ്ഞായിരിക്കുമ്പോഴെ […]
The Graduate / ദ ഗ്രാജ്വേറ്റ് (1967)
എംസോൺ റിലീസ് – 3207 ക്ലാസിക് ജൂൺ 2023 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Nichols പരിഭാഷ പ്രശോഭ് പി.സി & രാഹുൽ രാജ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ബാച്ചിലേഴ്സ് ഡിഗ്രി സ്വന്തമാക്കിയ ശേഷം 21-കാരനായ ബെഞ്ചമിൻ ബ്രാഡക്ക് കാലിഫോർണിയയിലെ തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. വീട്ടുകാർ അവന് വേണ്ടി വലിയൊരു ഗ്രാജ്വേഷൻ പാർട്ടി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. പക്ഷേ അവൻ ആഘോഷങ്ങളിലൊന്നും വലിയ താൽപര്യം കാണിക്കുന്നില്ല. കാര്യമന്വേഷിച്ച വീട്ടുകാരോട് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് കാരണമെന്ന് പറഞ്ഞ് […]