എം-സോണ്‍ റിലീസ് – 2150 ഭാഷ ഹിന്ദി സംവിധാനം Rajkumar Hirani പരിഭാഷ ജോൺ സെബാസ്ററ്യൻ ജോണർ കോമഡി, ഡ്രാമ 8.4/10 ഒരു ഇന്ത്യൻ എഞ്ചിനീയറിംഗ് കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ സൗഹൃദത്തെ പിന്തുടരുന്ന ഈ ചിത്രം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സാമൂഹിക സമ്മർദ്ദങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്. വർത്തമാനകാലത്തിലും പത്ത് വർഷം മുൻപുമായി ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നു.കോളേജിൽ, ഫർഹാനും രാജുവും രാഞ്ചോയുമായി ഒരു വലിയ സുഹൃദ്ബന്ധം സ്ഥാപിക്കുന്നു. വർഷങ്ങൾക്കുശേഷം, ഒരു നീണ്ട പന്തയം നഷ്ടപ്പെട്ട അവരുടെ സുഹൃത്തിനെ അന്വേഷിക്കാൻ അവസരം നൽകുന്നു. […]
I Am Not A Witch / അയാം നോട്ട് എ വിച്ച് (2017)
എം-സോണ്‍ റിലീസ് – 2146 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 04 ഭാഷ ഇംഗ്ലീഷ്, ന്യാഞ്ച സംവിധാനം Rungano Nyoni പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ 6.9/10 കിഴക്കൻ ആഫ്രിക്കയിലെ സാംബിയയിലെ ഒരു ഗ്രാമത്തിൽ വ്യത്യസ്തമായ ഒരു സൂ ഉണ്ട്. ഇവിടെ കാഴ്ച്ചക്ക് നിർത്തിയിരിക്കുന്നത് മൃഗങ്ങളെയല്ല, മന്ത്രവാദിനികളെയാണ്. മന്ത്രവാദിനികൾ എന്ന് മുദ്രകുത്തപ്പെട്ടവരെ ബന്ധനസ്ഥരാക്കി ടൂറിസ്റ്റുകൾക്ക് കാഴ്ച്ച കാണാൻ നിർത്തുകയും അവരെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ ഉദ്യോഗസ്ഥനായ മിസ്റ്റർ ബാൻഡ. ഇവിടേക്ക് ഒരു കൊച്ചു പെൺകുട്ടി […]
The Umbrella Academy Season 1 / ദി അംബ്രല്ല അക്കാഡമി സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2137 ഭാഷ ഇംഗ്ലീഷ് നിർമാണം Borderline Entertainment പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.0/10 2018 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ അമേരിക്കൻ ടെലിവിഷൻ വെബ് സീരീസാണ് ദി അംബ്രല്ല അക്കാഡമി. ആദ്യ സീസണിൽ മൊത്തം പത്ത് എപ്പിസോഡുകളാണ് ഉള്ളത്. റെജിനാൾഡ് ഹാർഗ്രീവ്സ് എന്ന കോടീശ്വരൻ ലോകത്തെ രക്ഷിക്കുവാൻ വേണ്ടി വ്യത്യസ്ത കഴിവുകളുള്ള ഏഴ് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നു. അയാളതിന് അംബ്രല്ല അക്കാഡമി എന്ന് പേരും നൽകി. വർഷങ്ങൾക്ക് ശേഷം ഹർഗ്രീവ്സിന്റെ മരണത്തിൽ […]
Goblin Season 1 / ഗോബ്ലിൻ സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 2130 ഭാഷ കൊറിയൻ നിർമാണം Hwa&Dam Pictures പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.6/10 കൊറിയൻ മിതോളജിയിലെയും, നാടോടിക്കഥകളിലെയും ഐതിഹാസിക കഥാപാത്രങ്ങളാണ് ദൊക്കെബികൾ. പ്രത്യേക കഴിവുകളുള്ള ഇവർ മനുഷ്യരെ സഹായിക്കുകയും മറ്റും ചെയ്യുമെന്നാണ് വിശ്വാസം. ഇവർ പ്രേതങ്ങളല്ല, മറിച്ച് ചൂല് പോലുള്ള വീട്ടുപകരണങ്ങളിലോ, മനുഷ്യരക്തം പുരണ്ട വസ്തുക്കളിലോ ഒരാത്മാവ് പ്രവേശിക്കുമ്പോഴാണ് അത് ദൊക്കെബിയായി മാറുന്നത്. ദൊക്കെബി പ്രത്യക്ഷപ്പെടുമ്പോൾ വരുന്ന നീല ജ്വാലയെ ‘ദൊക്കെബി ഫയർ’ എന്നു പറയുന്നു. […]
Nautanki Saala! / നൗടങ്കി സാലാ! (2013)
എം-സോണ്‍ റിലീസ് – 2129 ഭാഷ ഹിന്ദി സംവിധാനം Rohan Sippy പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി 5.8/10 ജനപ്രിയ സ്റ്റേജ് നാടകമായ “രാവൺ ലീല” യിലെ പ്രധാന നടനാണ് രാം പർമർ, യഥാർത്ഥ ജീവിതത്തിൽ ഒരു നല്ല വ്യക്തിയാണ്, അദ്ദേഹത്തിന്റെ മൂല്യങ്ങൾ അദ്ദേഹത്തിന്റെ പേരുകളായ പ്രഭു രാമന്റെ പ്രതിധ്വനികളാണ്. ഒരു ദിവസം അദ്ദേഹം മന്ദർ ലെലെയെ കണ്ടുമുട്ടുന്നു, ഏകാന്തമായ, നിസ്സഹായനായ, പ്രതീക്ഷയില്ലാത്ത, അസ്വസ്ഥനായ, ഒരു മനുഷ്യനെ. മന്ദർ ലെലെ ചെയ്യുന്നതെല്ലാം കുഴപ്പത്തിലേക്കും നിർഭാഗ്യത്തിലേക്കും […]
The Secret Life of Pets / ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് (2016)
എം-സോണ്‍ റിലീസ് – 2127 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Renaud, Yarrow Cheney (co-director) പരിഭാഷ മാജിത് നാസർ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 6.5/10 ഓമന മൃഗങ്ങളെ ഇഷ്ടമല്ലാത്തവർ ആരുണ്ട്? എന്നാൽ അവർക്കും മനുഷ്യരെപ്പോലെ ഒരു ജീവിതവും, സൗഹൃദ വലങ്ങളും, പാർട്ടികളും ഒക്കെ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും?അതാണ് “ദ സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ്” എന്ന അനിമേഷൻ ചിത്രം പറയുന്നത്.മാക്സിന് കേറ്റിയെന്ന തന്റെ ഉടമയാണ് എല്ലാം. അവളാണ് അവന്റെ ലോകം. എന്നാൽ അവർക്കിടയിലേക്ക് ഡ്യൂക്ക് എന്ന മറ്റൊരു നായ […]
Backstreet Rookie Season 1 / ബാക്സ്ട്രീറ്റ് റൂക്കി സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2126 ഭാഷ കൊറിയൻ സംവിധാനം Myoungwoo Lee പരിഭാഷ ജീ ചാങ്-വൂക്ക് ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 7.4/10 ഒരു വെബ്റ്റൂണിനെ അടിസ്ഥാനമാക്കി നിർമിച്ച കൊറിയൻ സീരീസ് ആണ് ബാക്ക്സ്ട്രീറ്റ് റൂക്കി. ചോയ് ദേ ഹ്യൂൻ ഒരു സൂപ്പർ മാർക്കറ്റ് മാനേജരാണ്. പെട്ടെന്നൊരു ദിവസം അയാളുടെ കടയിലേക്കു പാർട്ട് ടൈം ജോലിക്കാരിയായി ഒരു പെൺകുട്ടി കടന്നു വരുന്നു.പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. നായകന്റെയും നായികയുടെയും മറ്റ് അഭിനേതാക്കളുടെയും മികച്ച കെമിസ്ട്രി കൊണ്ട് […]
Matilda / മെറ്റിൽഡ (1996)
എം-സോണ്‍ റിലീസ് – 2121 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny DeVito പരിഭാഷ വിവേക് സത്യൻ ജോണർ കോമഡി, ഫാമിലി, ഫാന്റസി 6.9/10 ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാലിന്റെ ഇതേ പേരിലുള്ള ബാലസാഹിത്യനോവലിനെ ആസ്പദമാക്കി ഡാനി ഡെവിറ്റോ സംവിധാനം ചെയ്ത് 1996ല്‍ റിലീസ് ആയ ഒരു അമേരിക്കൻ ഫാന്റസി കോമഡി-ഫാമിലി ചിത്രമാണ് മെറ്റിൽഡ.6 വയസ്സുള്ള മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാനകഥാപാത്രം. തന്റെ മതാപിതാക്കളിൽ നിന്നും എപ്പോഴും അവഗണന അനുഭവിച്ച പ്രായാതീതബുദ്ധിയുള്ള കഥാപാത്രമാണ് മെറ്റിൽഡ.സ്വന്തം ‘ […]