എംസോൺ റിലീസ് – 3268 ഭാഷ സ്പാനിഷ് സംവിധാനം Carlos Sorin പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി 7.0/10 അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡീഗോ മറഡോണയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ് “ദ റോഡ് ടു സാന്‍ ഡിയേഗോ” യിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. താത്തി ബെനിറ്റെ എന്നാണ് ആ ആരാധകന്റെ പേര്. മറഡോണ അടിച്ച ഗോളുകളുടെ കണക്കുമുതല്‍ മറഡോണയുടെ മക്കളുടെ ജനനസമയത്തെ തൂക്കം പോലും ദേഹത്ത് 10 എന്ന മാന്ത്രികസംഖ്യ പച്ചകുത്തിയ താത്തിക്ക് മനഃപാഠമാണ്. […]
Rockin’ on Heaven’s Door / റോക്കിങ് ഓൺ ഹെവൻസ് ഡോർ (2013)
എംസോൺ റിലീസ് – 3266 ഭാഷ കൊറിയൻ സംവിധാനം Taek-Soo Nam പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ഡ്രാമ 6.9/10 കൊറിയയിൽ ഏറെ ആരാധകരുള്ള പോപ്പ് സ്റ്റാർ ആയ നായകൻ ഒരു നിശാ പാർട്ടിയിൽ ഒരാളെ തല്ലിയതിൻ്റെ പേരിൽ പൊതു സേവനത്തിനായി മരണം കാത്തു കിടക്കുന്ന രോഗികളെ തങ്ങളുടെ അവസാന നാളുകൾ സന്തോഷത്തോടെ കഴിയാൻ പരിപാലിക്കപെടുന്ന സ്ഥാപനത്തിലേക്ക് എത്തിച്ചേർന്നു. ആദ്യമൊക്കെ അവിടത്തെ പണികളും അന്തരീക്ഷവും വെറുക്കുന്ന നായകൻ ക്രമേണ അവിടത്തെ ആളുകളുമായി അടുക്കുന്നു. തൻ്റെ സേവന […]
The Myth / ദ മിത്ത് (2005)
എംസോൺ റിലീസ് – 3265 ഭാഷ മാൻഡറിൻ സംവിധാനം Stanley Tong പരിഭാഷ ജ്യോതിഷ് കുമാർ.എസ്.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 നമ്മുടെ ഏവരുടെയും സൂപ്പർഹീറോ ജാക്കി ചാൻ മലയാളം പറഞ്ഞാൽ അതെങ്ങനെയിരിക്കും, അതും ഒരു ചൈനീസ് ഭാഷ സിനിമയിൽ. ജാക്കി ചാൻ മലയാളത്തിൽ സംസാരിക്കുന്ന ഒരേ ഒരു സിനിമയാണ് 2005-ൽ പുറത്തിറങ്ങിയ സ്റ്റാൻലി ടോങ്ങ് സംവിധാനം ചെയ്ത “ദ മിത്ത്” എന്ന സിനിമ. ഈ ചിത്രത്തിൽ ബോളിവുഡ് നടി മല്ലിക ഷെരാവത്ത് തകർത്ത് അഭിനയിച്ചിട്ടുണ്ട്. […]
Kindergarten Cop / കിൻഡർഗാർട്ടൻ (1990)
എംസോൺ റിലീസ് – 3259 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Reitman പരിഭാഷ നിർമ്മൽ സുന്ദരൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.2/10 ജോൺ കിംബിൾ സമർത്ഥനായ ഒരു പോലീസ് ഓഫീസറാണ്. ക്രിമിനൽ ആയ കല്ലൻ ക്രിസ്പിനെ അഴിക്കുള്ളിലാക്കാൻ ജോണിനു ക്രിസ്പിൻ്റെ മുൻ ഭാര്യയുടെ സഹായം കൂടിയേ തീരൂ. ക്രിസ്പ് ആകട്ടെ തന്റെ മകനെ എങ്ങനെയെങ്കിലും മുൻ ഭാര്യയായ റേച്ചലിൽ നിന്ന് തട്ടിയെടുക്കണം എന്ന ചിന്തയിലാണ് നടക്കുന്നത്. എന്നാൽ ജോണിനും ക്രിസ്പ്പിനും റേച്ചലും കുട്ടിയും എവിടെയാണുള്ളതെന്ന് അറിയില്ല. […]
Where the Tracks End / വേർ ദ ട്രാക്ക്സ് എൻഡ് (2023)
എംസോൺ റിലീസ് – 3256 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ രമേഷ് എ ആര് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.1/10 ജാവിർ പെനലോസ രചന നിർവഹിച്ച്, എർണസ്റ്റോ കോൺട്രിറാസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സ്പാനിഷ് ചലച്ചിത്രമാണ്, വേർ ദ ട്രാക്ക്സ് എൻഡ്. ഇകൽ എന്ന ബാലനും അവന്റെ കുടുംബവും, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഒരു ഉൾ ഗ്രാമത്തിൽ എത്തുന്നതും, പിന്നീട് ഇകലിന്റ ജീവിതത്തിൽ സംഭവിക്കുന്നതുമായുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ […]
Barbie / ബാര്‍ബി (2023)
എംസോൺ റിലീസ് – 3251 ഓസ്കാർ ഫെസ്റ്റ് 2024 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Greta Gerwig പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ അഡ്വഞ്ചർ, കോമഡി, ഫാന്റസി 7.3/10 ലോക പ്രശസ്തമായ ബാര്‍ബി പാവകളെ ആസ്പദമാക്കി 2023-ല്‍ പുറത്തിറങ്ങിയ, ഗ്രെറ്റ ഗെര്‍വിഗ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് “ബാര്‍ബി”. മാര്‍ഗോ റോബിയുടെ നായികയായ ബാര്‍ബി, പാവകള്‍ മാത്രം വസിക്കുന്ന ബാര്ബിലാന്ഡ് എന്ന വേറൊരു ലോകത്താണ് ജീവിക്കുന്നത്. യഥാര്‍ത്ഥ ലോകത്തിലെ ഓരോ പാവകളെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള […]
Eega / ഈഗ (2012)
എംസോൺ റിലീസ് – 3249 ഭാഷ തെലുഗു സംവിധാനം S.S. Rajamouli പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.7/10 മാസ് കാണിക്കാൻ ഒരു നായകന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ, 2012-ൽ പുറത്തിറങ്ങിയ ഈഗയ്ക്ക് അതിന്റെ ആവശ്യമില്ല. ഇവിടെ നായികയെ വില്ലനിൽ നിന്ന് രക്ഷിക്കുന്ന നായകൻ ഒരു ഈച്ചയാണ്.ഉറങ്ങാൻ കൂട്ടാക്കാതെ കഥ കേൾക്കാൻ വാശിപിടിക്കുന്ന ഒരു കുട്ടിക്ക് അവളുടെ അച്ഛൻ പറഞ്ഞുകൊടുക്കുന്ന ഒരു കഥയിൽ നിന്നാണ് ഈഗയുടെ തുടക്കം. ആ കഥയിലെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പിന്നീട് […]
Sex Education Season 3 / സെക്സ് എഡ്യുക്കേഷൻ സീസൺ 3 (2021)
എംസോൺ റിലീസ് – 3244 ഭാഷ ഇംഗ്ലീഷ് നിർമാണം Eleven Film പരിഭാഷ ശരത് മേനോൻ, പ്രജുൽ പി,സുബിന് ടി & എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ 8.3/10 വളരെയധികം ആരാധക വൃന്ദമുള്ള ബ്രിട്ടീഷ് കോമഡി ഡ്രാമയാണ് “സെക്സ് എഡ്യുക്കേഷൻ”. ധാരാളം നഗ്ന രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉണ്ടെങ്കിലും ഇതൊരു ഇറോട്ടിക്ക് സീരീസല്ല, മറിച്ച് നർമ്മത്തിൽ ചാലിച്ച്, കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു അഡൽറ്റ് കോമഡി – ഡ്രാമാ ജോണറിലുള്ള സീരീസാണ്. […]