എം-സോണ്‍ റിലീസ് – 1384 ത്രില്ലർ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ ശാലു രതീഷ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.7/10 തന്റെ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന സാറ, സമാധാനപരമായ ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു ആ ഗ്രാമപ്രദേശത്തേക്ക് താമസം മാറിയത്. പക്ഷേ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് വളരേ പെട്ടന്നായിരുന്നു. ചെറുപ്പത്തിൽ മകൻ മരിച്ചുപോയ ഒരു വൃദ്ധയുടെ പെരുമാറ്റം അവളിൽ ചില സംശയങ്ങൾ ഉളവാക്കുന്നു. തന്റെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങുന്ന സാറക്ക്, ഇതിനെല്ലാം […]
Now You See Me / നൗ യു സീ മി (2013)
എം-സോണ്‍ റിലീസ് – 1381 ത്രില്ലർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന കലയാണ് മാജിക്. മാജിക്, മനുഷ്യന്റെ ബൗദ്ധിക തന്ത്രങ്ങൾ മാത്രമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു അമാനുഷികനായ അത്ഭുതതന്ത്രജ്ഞനെ കാണുന്ന മാതിരി രണ്ടു കണ്ണുകളും തുറന്നു പിടിച്ചു കൊണ്ട് ആ മാന്ത്രികന്റെ ചെയ്തികളെ ഹർഷോന്മാദത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലുള്ള […]
Cure / ക്യുവർ (1997)
എം-സോണ്‍ റിലീസ് – 1378 ത്രില്ലർ ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Kiyoshi Kurosawa പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.4/10 1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്. സാധാരണക്കാരായ […]
Our Town / അവർ ടൗൺ (2007)
എം-സോണ്‍ റിലീസ് – 1374 ത്രില്ലർ ഫെസ്റ്റ് – 09 ഭാഷ കൊറിയൻ സംവിധാനം Gil-young Jung പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 കൊറിയയിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ത്രീകള്‍ ക്രൂരമായി ക്രൂശിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നു. കൊലയാളിയെക്കുറിച്ചുള്ള യാതൊരു സൂചനകളും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉറ്റ സുഹൃത്ത് കേസിന് വഴിത്തിരിവാകുന്ന ഒരു സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. നിര്‍ഭയം വിഹരിക്കുന്ന സീരിയല്‍ കില്ലര്‍ പോലീസിന്റെ വലയിലാകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Blue Elephant / ദി ബ്ലൂ എലിഫന്റ് (2014)
എം-സോണ്‍ റിലീസ് – 1372 ത്രില്ലർ ഫെസ്റ്റ് – 07 ഭാഷ അറബിക് സംവിധാനം Marwan Hamed പരിഭാഷ ആദം ദിൽഷൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.1/10 ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം ഒരിടവേളയെടുത്താണ് ഡോക്ടർ യഹിയ, അൽ അഭിസിയ സൈക്യാട്രിക് ഹോസ്പിറ്റലിൽ വീണ്ടും ജോലിക്ക് കയറുന്നത്. ഇത്തവണ കൊടും കുറ്റവാളികളായ മാനസിക രോഗികളുടെ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടമായിരുന്നു യഹിയക്ക് കിട്ടിയ ചുമതല. ആദ്യ ദിവസം തന്നെ യഹിയ അവിടെ തന്റെ മുൻകാല സുഹൃത്തായ ഷരീഫിനെ കണ്ടുമുട്ടുന്നു. സ്വന്തം […]
The Stoneman Murders / ദി സ്റ്റോൺമാൻ മർഡേഴ്സ് (2009)
എം-സോണ്‍ റിലീസ് – 1369 ത്രില്ലർ ഫെസ്റ്റ് – 04 ഭാഷ ഹിന്ദി സംവിധാനം Manish Gupta പരിഭാഷ ശ്യാം കൃഷ്ണൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ കെ. കെ. മേനോൻ ചിത്രം 1980കളിൽ ബോംബെ നഗരത്തെ പിടിച്ചുകുലുക്കിയ “Stoneman Murder” കേസിന്റെ കഥ പറയുന്നു. കൊല്ലപ്പെടുന്നവരെല്ലാം ഭിക്ഷക്കാരും റോഡരികിൽ ഉറങ്ങിക്കടക്കുന്നവരുമായിരുന്നു. കല്ലുകൊണ്ട് തലയിലേൽക്കുന്ന ശക്തമായ ആഘാതങ്ങളായിരുന്നു മരണ കാരണം. ശവശരീരങ്ങളുടെ അടുത്തുനിന്നും മതപരമായ ചടങ്ങുകൾ […]
The Girl in the Fog / ദി ഗേൾ ഇൻ ദി ഫോഗ് (2017)
എം-സോണ്‍ റിലീസ് – 1368 ത്രില്ലർ ഫെസ്റ്റ് – 03 ഭാഷ ഇറ്റാലിയൻ സംവിധാനം Donato Carrisi പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.9/10 പ്രശസ്ത നോവലിസ്റ്റായ ഡൊനാറ്റോ കാരിസി രചിച്ച നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം നിർവ്വഹിച്ച ഇറ്റാലിയൻ ത്രില്ലർ ചിത്രമാണ് “The Girl in the Fog”. കാസ്റ്റ്നർ കുടുംബത്തിലെ ഒരേ ഒരു പെൺതരിയാണ് അന്ന ലവ്. സെപ്റ്റംബർ മാസത്തിലെ ഒരു ശൈത്യകാല സായാഹ്നത്തിൽ വീട്ടിൽ നിന്നും പള്ളിയിൽ […]
The Other Me / ദ അദര്‍ മി (2016)
എം-സോണ്‍ റിലീസ് – 1353 ഭാഷ ഗ്രീക്ക് ,ഫ്രഞ്ച് സംവിധാനം Sotiris Tsafoulias പരിഭാഷ ബിനുകുമാർ ജോണർ ക്രൈം ,ഡ്രാമ ,മിസ്റ്ററി 7.8/10 നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ വേണ്ടി പോലീസ് “ദിമിത്രിസ്” എന്ന ക്രിമിനോളജി പ്രൊഫസറുടെ സഹായം തേടുന്നു. ഇതിനിടയിൽ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരുപോലെ ലഭിച്ചിരിക്കുന്ന പ്രാചീന ഗ്രീക്ക് ഉദ്ധരണികളും, 220 എന്ന സംഖ്യയും മാത്രമാണ് കൊലപാതകങ്ങൾ തമ്മിലുള്ള ഏക ബന്ധം. ദിമിത്രിസിൻ്റെ പേഴ്സണൽ ലൈഫും പിന്നീട് ഈ സൂചനകൾ […]