എംസോൺ റിലീസ് – 3077 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ധേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ […]
The World of Silence / ദ വേൾഡ് ഓഫ് സൈലെൻസ് (2006)
എംസോൺ റിലീസ് – 3066 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo പരിഭാഷ വിഷ്ണു ഷാജി ജോണർ മിസ്റ്ററി, ഡ്രാമ, ത്രില്ലർ 6.7/10 അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ഡീസന്റ് കൊറിയൻ ഡാർക്ക് ക്രൈം ത്രില്ലർ. ആളുകളുടെ മനസ്സ് വായിക്കാൻ കഴിവുള്ള നായകനായ ജങ്-ഹൊ, തന്റെ കാമുകിയുടെ ആത്മഹത്യക്ക് ശേഷം പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ജങ്-ഹൊയ്ക്ക് കുറച്ച് നാളത്തേക്ക് പത്തു വയസ്സ് പ്രായമുള്ള ഒരു അനാഥപെൺകുട്ടിയുടെ രക്ഷാകർത്താവും ആകേണ്ടി വരുന്നു. […]
Agatha Christie’s Poirot Season 10 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 10 (2006)
എംസോൺ റിലീസ് – 3060 ഭാഷ ഇംഗ്ലീഷ് നിർമ്മാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)അഗത ക്രിസ്റ്റീസ് പ്വാറോ: […]
The Tashkent Files / ദ താഷ്കെന്റ് ഫയൽസ് (2019)
എംസോൺ റിലീസ് – 3055 ഭാഷ ഹിന്ദി സംവിധാനം Vivek Agnihotri പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8.1/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ താഷ്കെന്റ് ഫയൽസ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ശ്രീ. ലാൽ ബഹദൂർ ശാസ്ത്രി. 1966 ജനുവരി 11ന് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാൽ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും അദ്ദേഹത്തിന്റെ മരണകാരണം അവ്യക്തമായി തുടരുകയാണ്. […]
Les revenants Season 1 / ലെ റെവെനന്റ് സീസൺ 1 (2013)
എംസോൺ റിലീസ് – 3051 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice Gobert, Frédéric Goup & Frédéric Mermoud പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.1/10 ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. […]
The Witch: Part 2. The Other One / ദി വിച്ച്: പാർട്ട് 2. ദി അദർ വൺ (2022)
എംസോൺ റിലീസ് – 3050 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ തൗഫീക്ക് എ ജോണർ മിസ്റ്ററി 6.5/10 2018 ൽ പുറത്തിറങ്ങിയ, “ദി വിച്ച് : പാർട്ട് 1 സബ് വെർഷൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ദി വിച്ച് : പാർട്ട് 2 ദി അദർ വൺ“. പേര് സൂചിപ്പിക്കും പോലെ മറ്റൊരു വിച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെ പോകുന്ന കഥാഗതിയിൽ, മുൻ നായികയായ കിം ഡാമിക്ക് […]
Erased / ഇറേസ്ഡ് (2017)
എംസോൺ റിലീസ് – 3048 ഭാഷ ജാപ്പനീസ് സംവിധാനം Ten Shimoyama പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.8/10 2017 ൽ Netflix ലൂടെ പുറത്തിറങ്ങിയ ഒരു Japanese Drama-Fantasy-Mystery series സാണ് Boku Dake Ga Inai Machi എന്നറിയപ്പെടുന്ന ഇറേസ്ഡ്. ഒരു മികച്ച Manga എഴുത്തുകാരൻ ആകണമെന്നാണ് സതൊരുവിന്റെ ആഗ്രഹം. എന്നാൽ സമീപിക്കുന്ന കമ്പനികളെല്ലാം ഓരോ കാരണങ്ങളാൽ അവനെ നിരസിക്കുകയാണ്. ഒരു പിസ്സ ഷോപ്പിലെ ഡെലിവറി ബോയ് ആയി […]
My Son / മൈ സൺ (2021)
എംസോൺ റിലീസ് – 3043 ഭാഷ ഇംഗ്ലീഷ് സംവിധാനം Christian Carion പരിഭാഷ വിഷ്ണു വിജയൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.0/10 ക്രിസ്ത്യൻ ക്യരിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെയിംസ് മകാവോയെ കേന്ദ്ര കഥാപാത്രമാക്കി 2021-ൽ പുറത്തിറങ്ങിയ ത്രില്ലർ ചലച്ചിത്രമാണ് “മൈ സൺ“. 2017-ൽ പുറത്തിറങ്ങിയ Mon garçon എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്ക് കൂടിയാണ് ഈ ചിത്രം. ഈതൻ എന്ന ഏഴ് വയസ്സുകാരന്റെ തിരോധാനവും അതിനുപ്പിന്നിലെ നിഗൂഢതകളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. ജെയിംസ് മകാവോയാണ് […]