എംസോൺ റിലീസ് – 3329 ഓസ്കാർ ഫെസ്റ്റ് 2024 – 09 ഭാഷ ജാപ്പനീസ് സംവിധാനം Wim Wenders പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ 7.9/10 വിം വെന്‍ഡേഴ്സ് എന്ന ജര്‍മന്‍ സംവിധായകന് കോജി യാക്കുഷോയെ മുഖ്യകഥാപാത്രമാക്കി നിര്‍മ്മിച്ച ഒരു ജാപ്പനീസ് ചിത്രമാണ് 2023-ല്‍ പുറത്തിറങ്ങിയ “പെര്‍ഫക്റ്റ് ഡേയ്സ്“. ഹിരയാമ എന്ന മധ്യവയസ്സുകാരന് ടോക്കിയോയിലെ പൊതുശുചിമുറികള്‍ വൃത്തിയാക്കുന്നതാണ് ജോലി. വളരെ ലളിതവും, ശാന്തവുമായതാണ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം. ഈ ദൈനംദിന ജീവിതവും അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടുന്ന ചില […]
The Third Murder / ദ തേഡ് മർഡർ (2017)
എംസോൺ റിലീസ് – 3328 ഭാഷ ജാപ്പനീസ് സംവിധാനം Kore-eda Hirokazu പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രെെം, ഡ്രാമ, മിസ്റ്ററി 6.7/10 Hirokazu Kore-eda എഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ലീഗൽ ത്രില്ലർ സിനിമയാണ് ദ തേഡ് മർഡർ. 74-ാമത് വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിലാണ് ഇത് പ്രദർശിപ്പിച്ചത്.2017 ഒക്ടോബർ 11-ന് രാത്രി ഏകദേശം 12:30 ന്, തമാ നദിയുടെ തീരത്ത് വെച്ച് പ്രധാന കഥാപാത്രമായ മിസുമി ഒരാളെ […]
Fallen Leaves / ഫോളൻ ലീവ്സ് (2023)
എംസോൺ റിലീസ് – 3327 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ 7.4/10 വിഖ്യാത ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കി രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ഡ്രാമ ചലച്ചിത്രമാണ് “ഫോളൻ ലീവ്സ്“. ഹെല്‍സിങ്കിയില്‍ താമസിക്കുന്ന രണ്ട് ഏകാകികളായ മനുഷ്യരുടെ ഇടയില്‍ പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഐ.എഫ്.എഫ്.കെ. മുതല്‍ കാന്‍ വരെ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം […]
The Walking Dead: The Ones Who Live Season 1 / ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)
എംസോൺ റിലീസ് – 3326 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Skybound Entertainment പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.3/10 ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“ 2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. […]
Lupin III: The Castle of Cagliostro / ലൂപാന് III: ദ കാസില്‍ ഓഫ് കാഗ്ലിയോസ്ട്രോ (1979)
എംസോൺ റിലീസ് – 3325 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 7.6/10 വിഖ്യാത ജാപ്പനീസ് സംവിധായകനായ ഹയാവോ മിയസാക്കി ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ലൂപാന് III: ദ കാസില്‍ ഓഫ് കാഗ്ലിയോസ്ട്രോ എന്ന അനിമേഷന്‍ ചലച്ചിത്രം. പ്രസിദ്ധ ഫ്രഞ്ച് കഥാപാത്രമായ ആഴ്സേന്‍ ലൂപാന് എന്ന “മാന്യനായ കള്ളന്റെ” കൊച്ചുമകനായ ലൂപാന് മൂന്നാമന് എന്ന പേരില്‍ ഇറങ്ങിയ ജാപ്പനീസ് മാങ്ക […]
Death’s Game / ഡെത്ത്സ് ഗെയിം (2023)
എംസോൺ റിലീസ് – 3324 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ സജിത്ത് ടി. എസ് & അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി 8.6/10 ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒരാൾക്ക് ശിക്ഷയായി വീണ്ടും ജീവിക്കണമെന്ന അവസ്ഥ വന്നാൽ എന്താവും? അതും 12 തവണ… അത്തരമൊരു കഥയാണ് 2023 ൽ പുറത്തിറങ്ങിയ ഡെത്ത്സ് ഗെയിമിലൂടെ പറയുന്നത്. ഒരു സാധാരണക്കാരനായ ലീ ഇ-ജേക്ക് കോളേജ് പഠനം കഴിയും മുമ്പേ വൻ കമ്പനികളിൽ ഒന്നായ തേകാങ് ഗ്രൂപ്പിന്റെ […]
Mune: Guardian of the Moon / മ്യൂൺ: ഗാർഡിയൻ ഓഫ് ദ മൂൺ (2014)
എംസോൺ റിലീസ് – 3323 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Heboyan & Benoît Philippon പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 7.1/10 സ്വപ്നങ്ങളും മാന്ത്രികതയും നിറഞ്ഞ, പേരില്ലാത്തൊരു സാങ്കല്പികഗ്രഹത്തിലാണ് ഈ മുത്തശ്ശിക്കഥ നടക്കുന്നത്. ആ ഗ്രഹത്തെ രണ്ട് നാടുകളായി തിരിച്ചിരിക്കുന്നു. ഒന്നിൽ സൂര്യന് കീഴെ ജീവിക്കുന്ന പകലിന്റെ ജനങ്ങളും, മറ്റൊന്നിൽ ചന്ദ്രന് കീഴെ ജീവിക്കുന്ന രാത്രിയുടെ ജനങ്ങളും. സൂര്യനെയും ചന്ദ്രനെയും ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന വിധം നിയന്ത്രിക്കാൻ രണ്ടിന്റെയും അമ്പലങ്ങളിൽ ഓരോ […]
OMG 2 / ഓ എം ജി 2 (2023)
എംസോൺ റിലീസ് – 3322 ഭാഷ ഹിന്ദി സംവിധാനം Amit Rai പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ 7.6/10 പങ്കജ് ത്രിപാഠി, യാമി ഗൗതം, അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമിത് റായിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് OMG 2. കാന്തി ശരൺ മുദ്ഗൽ ഒരു ശിവ ഭക്തനാണ്. ഒരിക്കൽ അയാളുടെ മകൻ സ്കൂളിൽ വച്ച് ചെയ്ത ഒരു പ്രവർത്തി വയറൽ ആവുകയും ആകെ നാണക്കേടാവുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താൻ […]