എംസോൺ റിലീസ് – 3291 ഏലിയൻ ഫെസ്റ്റ് – 21 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris McKay പരിഭാഷ ജിതിൻ ജേക്കബ് കോശി & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.6/10 ഖത്തറിലെ കത്തുന്ന വേനലില്‍ 2022 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍. അലറിവിളിക്കുന്ന ഗ്യാലറിയുടെ അകമ്പടിയോടെ ബ്രസീൽ സ്ട്രൈക്കർ പന്തുമായി എതിർ ഗോൾമുഖത്തേക്ക് പാഞ്ഞടുക്കുന്നു. പെട്ടെന്നാണ് ആകാശം പിളര്‍ന്ന് കുറെ പട്ടാളക്കാർ മാനത്തുനിന്ന് ഗ്രൗണ്ടിലേക്ക് നടന്നിറങ്ങിയത്. ലോകമാകെ സ്തംഭിച്ചുപോയി. 2051-ൽ നിന്നും വന്ന സമയയാത്രികരായിരുന്നു അവർ. […]
Predators / പ്രിഡേറ്റേഴ്സ് (2010)
എംസോൺ റിലീസ് – 3290 ഏലിയൻ ഫെസ്റ്റ് – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Nimród Antal പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 പരസ്പരം പരിചിതരല്ലാത്ത ഒരു കൂട്ടം ആൾക്കാർ ഒരു കാട്ടിലകപ്പെടുന്നു. തങ്ങൾ എത്തിപ്പെട്ടത് എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് അവർ തിരിച്ചറിഞ്ഞത്. അന്യഗ്രഹ ജീവികൾക്ക് നായാട്ടുവിനോദം നടത്താനായി അവർ ഒരുക്കിയ കളിക്കളമാണ് ആ ഗ്രഹമെന്ന് തിരിച്ചറിഞ്ഞതോടെ അവർ പിന്നീടുള്ള ഓരോ ചുവടും അതിസൂക്ഷ്മതയോടെ വെച്ച് നടന്നു. അവിടെ […]
Super 8 / സൂപ്പർ 8 (2011)
എംസോൺ റിലീസ് – 3289 ഏലിയൻ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.0/10 കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇരുപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലൊരുക്കിയ നിരവധി ഹിറ്റ് സിനിമകൾക്കും സീരിസുകൾക്കും വഴികാട്ടിയായിരുന്നു ജെ. ജെ അബ്രാംസിന്റെ സൂപ്പർ 8. 1979-ലെ ഒരു ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കാൻ ഒരു ഷോർട്ട് ഫിലിം എടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഒരുകൂട്ടം കുട്ടികൾ. അങ്ങനെ പാതിരാത്രി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒരൊഴിഞ്ഞ റെയില്‍വേ […]
Nope / നോപ് (2022)
എംസോൺ റിലീസ് – 3288 ഏലിയൻ ഫെസ്റ്റ് – 18 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ അഭിഷേക് പി യു ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 വരണ്ട ഭൂപ്രകൃതിയെങ്കിലും സുന്ദരമായ മലനിരകളുള്ള ഒരു കാലിഫോര്‍ണിയൻ താഴ്വരയിലാണ് ഹെയ്വുഡ് കുടുംബത്തിന്റെ താമസം. സിനിമകളിലേക്കുള്ള കുതിരകളെ വളർത്തി പരിശീലിപ്പിക്കുന്ന ബിസിനസ്സ് നടത്തുന്നവരാണവർ. അങ്ങനെയിരിക്കെ ഒരു ദിവസം ആ കുടുംബത്തിലെ അച്ഛനും മകനും അവിടുത്തെ റാഞ്ചിൽ കുശലം പറഞ്ഞതുകൊണ്ടിരിക്കുമ്പോഴാണ് ആകാശത്തുനിന്നും വീണ ഒരു നാണയം തലയില്‍ തുളഞ്ഞുകേറി […]
Beyond Skyline / ബീയോണ്ട് സ്കൈലൈൻ (2017)
എംസോൺ റിലീസ് – 3287 ഏലിയൻ ഫെസ്റ്റ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Liam O’Donnell പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 5.3/10 സ്കൈലൈനിലെ സംഭവങ്ങൾ നടന്ന അതേ സമയത്ത്, മറ്റൊരിടത്ത് നടക്കുന്ന… കുറെ മനുഷ്യരുടെ ചെറുത്തുനില്പിന്റെ കഥയാണ് ബിയോണ്ട് സ്കൈലൈൻ. പോലീസ് ഉദ്യോഗസ്ഥനായ മാർക്ക്, മകനൊപ്പം മെട്രോയിൽ യാത്ര ചെയ്യവേ പെട്ടെന്നാണ് പവർ നഷ്ടമായി ട്രെയിൻ ഇടിച്ചുനിന്നത്! വയർലെസ്സും പ്രവർത്തിക്കുന്നില്ല. കർത്ത്യബോധമുണർന്ന മാർക്ക്, ട്രെയിനിലെ യാത്രക്കാരെ നയിച്ചുകൊണ്ട് ടണലിലൂടെ […]
Skyline / സ്കൈലൈൻ (2010)
എംസോൺ റിലീസ് – 3286 ഏലിയൻ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Colin Strause & Greg Strause പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 4.5/10 സുഹൃത്തായ ടെറിയുടെ പിറന്നാൾ ആഘോഷിക്കാൻ കാലിഫോർണിയയിൽ എത്തിയതാണ് ജെറോഡും ഭാര്യ എലൈനും. ഈ വരവില്‍ അവരെ ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റാൻ സമ്മതിപ്പിക്കണമെന്ന ഉദ്ദേശമുണ്ട് ടെറിയ്ക്ക്. എന്നാൽ എലൈനാകട്ടെ, അവളൊരു അമ്മയാകുന്ന വിവരം ജെറോഡിനോട് അവതരിപ്പിക്കുന്ന ടെൻഷനിലായിരുന്നു. അങ്ങനെ ബർത്ത്ഡേ പാർട്ടിക്കിടെ […]
Brightburn / ബ്രൈറ്റ്ബേൺ (2019)
എംസോൺ റിലീസ് – 3285 ഏലിയൻ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yarovesky പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.1/10 2019-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹീറോ ഹൊറർ ചിത്രമാണ് “ബ്രൈറ്റ്ബേൺ.” തനിക്ക് അസാമാന്യ ശക്തിയുണ്ടെന്ന് കണ്ടെത്തുന്ന അന്യഗ്രഹ വംശജനായ ബ്രാൻഡൻ ബ്രെയർ എന്ന ആൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം പുരോഗമിക്കുന്നത്. ഒരു ദിവസം രാത്രി കുട്ടികളില്ലാതെ വിഷമിച്ചിരുന്ന കൈൽ-ടോറി ദമ്പതികളുടെ വീടിന് സമീപം ഒരു ബഹിരാകാശ പേടകം തകർന്നുവീഴുന്നിടത്താണ് […]
Life / ലൈഫ് (2017)
എംസോൺ റിലീസ് – 3284 ഏലിയൻ ഫെസ്റ്റ് – 14 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Espinosa പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.6/10 മനുഷ്യരാശി അന്നൊരു നാഴികക്കല്ല് പിന്നിടുകയായിരുന്നു. ഭൂമിയ്ക്ക് പുറത്തുള്ള ജീവന്റെ അനിഷേധ്യമായ തെളിവ് അവർ കണ്ടെത്തിയിരിക്കുന്നു! സ്ഫോടനാത്മകമായ ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്, നാം ഇന്നുവരെ നിർമ്മിച്ചതിൽ വച്ചേറ്റവും ചിലവേറിയ ഭവനത്തിൽ വച്ചാണ്. ISS അഥവാ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ വെച്ച്. അന്നേ ദിവസം അതിലെ ആറ് ബഹിരാകാശയാത്രികരുടെ നീണ്ട […]