എംസോൺ റിലീസ് – 3259 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Reitman പരിഭാഷ നിർമ്മൽ സുന്ദരൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.2/10 ജോൺ കിംബിൾ സമർത്ഥനായ ഒരു പോലീസ് ഓഫീസറാണ്. ക്രിമിനൽ ആയ കല്ലൻ ക്രിസ്പിനെ അഴിക്കുള്ളിലാക്കാൻ ജോണിനു ക്രിസ്പിൻ്റെ മുൻ ഭാര്യയുടെ സഹായം കൂടിയേ തീരൂ. ക്രിസ്പ് ആകട്ടെ തന്റെ മകനെ എങ്ങനെയെങ്കിലും മുൻ ഭാര്യയായ റേച്ചലിൽ നിന്ന് തട്ടിയെടുക്കണം എന്ന ചിന്തയിലാണ് നടക്കുന്നത്. എന്നാൽ ജോണിനും ക്രിസ്പ്പിനും റേച്ചലും കുട്ടിയും എവിടെയാണുള്ളതെന്ന് അറിയില്ല. […]
The Worst Evil / ദ വേഴ്സ്റ്റ് ഓഫ് ഈവിൾ (2023)
എംസോൺ റിലീസ് – 3258 ഭാഷ കൊറിയൻ സംവിധാനം Han Dong Wook പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും […]
Sri Asih / ശ്രീ ആസി (2022)
എംസോൺ റിലീസ് – 3257 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Upi Avianto പരിഭാഷ ദിവീഷ് അധികാരിനമ്പ്രത്ത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.6/10 മാർവെൽസും, ഡിസിയും പോലെ ഇന്തോനേഷ്യ ആരംഭിച്ച അവരുടെ സ്വന്തം സിനിമ ഫ്രാഞ്ചേഴ്സിയാണ് “ഭൂമി ലാൻഗിറ്റ്”. ഭൂമി ലാൻഗിറ്റ് എന്നത് 2009 മുതൽ ഇന്തോനേഷ്യയിൽ പബ്ലിഷ് ചെയ്ത ഒരു കോമിക് ബുക്കാണ്. ഏകദേശം 1000 ത്തോളം സൂപ്പർ ഹീറോസുള്ള ഈ ഫ്രാഞ്ചേസി, ഓരോ എറാസ് (era) ആയിട്ടാണ് ഇവര് സിനിമകൾ പ്ലാൻ ചെയ്തിട്ടുള്ളത്. അതിലെ […]
Where the Tracks End / വേർ ദ ട്രാക്ക്സ് എൻഡ് (2023)
എംസോൺ റിലീസ് – 3256 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ രമേഷ് എ ആര് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.1/10 ജാവിർ പെനലോസ രചന നിർവഹിച്ച്, എർണസ്റ്റോ കോൺട്രിറാസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സ്പാനിഷ് ചലച്ചിത്രമാണ്, വേർ ദ ട്രാക്ക്സ് എൻഡ്. ഇകൽ എന്ന ബാലനും അവന്റെ കുടുംബവും, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഒരു ഉൾ ഗ്രാമത്തിൽ എത്തുന്നതും, പിന്നീട് ഇകലിന്റ ജീവിതത്തിൽ സംഭവിക്കുന്നതുമായുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ […]
Missing / മിസ്സിങ് (2022)
എംസോൺ റിലീസ് – 3255 ഭാഷ ജാപ്പനീസ് സംവിധാനം Shinzô Katayama പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.0/10 ഭാര്യയുടെ മരണത്തെത്തുടർന്ന് വിഷാദത്തിലേക്കും കടത്തിലേക്കും മുങ്ങിയ സതോഷിയെ ഒരു ദിവസം പുലർച്ചെ മുതൽ കാണാതാകുന്നു. അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ മകൾ അവസാനം ചെന്നെത്തുന്നത് പോലീസ് അന്വേഷിക്കുന്ന സീരിയൽ കില്ലറുടെ അടുത്താണ്. സ്ഥിരം സീരിയൽ കില്ലിംഗ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥയാണ് ഈ ജാപ്പനീസ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. ചടുലമായ […]
One fine spring day / വൺ ഫൈൻ സ്പ്രിങ് ഡേ (2001)
എംസോൺ റിലീസ് – 3254 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998), ഏപ്രിൽ സ്നോ (2005), സീസൺ ഓഫ് ഗുഡ് റെയിൻ (2009), തുടങ്ങിയ മനോഹരമായ കൊറിയൻ ചിത്രങ്ങൾ സമ്മാനിച്ച ഹ്വോ ജിൻ ഹൊ സംവിധാനം ചെയ്ത മറ്റൊരു കൊറിയൻ ക്ലാസിക് ചിത്രമാണ് “വൺ ഫൈൻ സ്പ്രിങ് ഡേ”. മേൽ പറഞ്ഞ ചിത്രങ്ങളെ പോലെ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചിത്രം മികവാർന്ന […]
10,000 BC / 10,000 ബിസി (2008)
എംസോൺ റിലീസ് – 3253 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 5.1/10 ചരിത്രാതീത കാലത്തെ മലമടക്കുകൾക്കിടയിൽ താമസിക്കുന്ന മാമത്ത് വേട്ടക്കാരായ ഒരു ചെറിയ ഗോത്ര സമൂഹത്തെ ചുറ്റിപറ്റിയാണ് ഈ കഥ നടക്കുന്നത്. കഥയിലെ നായകനായ ദില്ലെ എന്ന ചെറുപ്പക്കാരൻ തന്റെ ചെറുപ്പകാലം മുതലെ ഇവോലെറ്റ് എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ഒരു രാത്രി കുതിരപുറത്തെത്തിയ ഒരു കൂട്ടം പടയാളികൾ ഈ ഗോത്രസമൂഹത്തെ ആക്രമിക്കുകയും ഇവൊലെറ്റ് ഉൾപ്പെടെയുള്ള ഒരുപാട് […]
You Will Die at Twenty / യൂ വിൽ ഡൈ അറ്റ് ട്വന്റി (2019)
എംസോൺ റിലീസ് – 3252 ഭാഷ അറബിക് സംവിധാനം Amjad Abu Alala പരിഭാഷ ജസീം ജാസി ജോണർ ഡ്രാമ 7.1/10 നിങ്ങളൊരു കടുത്ത മതവിശ്വാസിയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ വളരെയധികം വിശ്വാസമർപ്പിക്കുന്ന ഭക്തിയോടെ കാണുന്ന ഒരു സിദ്ധൻ 20-മത്തെ വയസ്സിൽ നിങ്ങൾ മരിക്കുമെന്ന് പ്രവചനം നടത്തിയിട്ടുണ്ടെന്നും സങ്കൽപ്പിക്കുക. എങ്കിൽ എപ്രകാരമായിരിക്കും പിന്നീട് നിങ്ങളുടെ ജീവിതം!? ജീവിതത്തിലെ സന്തോഷങ്ങളെല്ലാം നഷ്ടപ്പെടുത്തി, ഓരോ ദിവസവും മരണത്തെക്കുറിച്ച് മാത്രം ചിന്തിച്ച്, മനസ്സ് മരവിച്ച്, ബാല്യവും കൗമാരവുമെല്ലാം അതിന്റെ ഭീതിയിൽ എരിയിച്ച് ജീവിച്ചു […]