എംസോൺ റിലീസ് – 3234 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.” ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ […]
Killer Bean Forever / കില്ലർ ബീൻ ഫോറെവർ (2008)
എംസോൺ റിലീസ് – 3233 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Lew പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 6.5/10 എത് പുലിമടയിലും കയറി പണിയാൻ ചങ്കൂറ്റമുള്ള കില്ലർ ബീൻ എന്ന എജന്റ് ഒരു മിഷന്റെ ഭാഗമായി ബീൻ ടൗണിൽ എത്തിച്ചേരുന്നു. സ്ഥലത്തെ പ്രധാന മാഫിയ തലവനായ കപ്പുച്ചീനോയുടെ വെയർഹൗസുകളിലൊന്നിനെ അവന് ആക്രമിക്കേണ്ടിവരുകയും അയാളുടെ മരുമകനെ കൊല്ലുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കില്ലർ ബീനിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് […]
Zom 100: Bucket List of the Dead / സോം 100: ബക്കറ്റ് ലിസ്റ്റ് ഓഫ് ദ ഡെഡ് (2023)
എംസോൺ റിലീസ് – 3232 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke Ishida പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 5.8/10 ജോലി, അതുകഴിഞ്ഞാൽ വീട്. ചില സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വീട്ടിൽ തിരിച്ച് ചെല്ലാൻ കൂടി പറ്റാറില്ല. ആകെ മൊത്തം ശോകാവസ്ഥ! ഒന്ന് ശ്വാസം വിടാൻ ഒരല്പം സമയം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ നിമിഷങ്ങൾ! അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജോലിക്ക് പോണമല്ലോ എന്നോർത്ത് വിഷമിച്ച് വെളിയിലേക്കിറങ്ങിയ അക്കിര കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു […]
Hijack Season 1 / ഹൈജാക്ക് സീസൺ 1 (2023)
എംസോൺ റിലീസ് – 3231 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Field Smith & Mo Ali പരിഭാഷ ഷിഹാസ് പരുത്തിവിള, സജിൻ.എം.എസ്, മുജീബ് സി പി വൈ,വിഷ് ആസാദ് & അഖിൽ ജോബി ജോണർ ഡ്രാമ, ത്രില്ലർ 7.7/10 ജിം ഫീൽഡ് സ്മിത്ത്, മോ അലി എന്നിവർ സംവിധാനം ചെയ്ത് Apple TV+ൽ 2023ൽ പുറത്തിറങ്ങിയ മിനി ത്രില്ലർ സീരീസാണ് ഹൈജാക്ക്. ദുബായിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട കിംഗ്ഡം എയർബസ്-29 എന്ന ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഒരു സംഘം […]
Broken Arrow / ബ്രോക്കൺ ആരോ (1996)
എംസോൺ റിലീസ് – 3230 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.1/10 ജോൺ വൂ സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ബ്രോക്കൺ ആരോ. ഡീക്കിൻസ്, ഹെയ്ലി എന്ന രണ്ട് എയർഫോഴ്സ് പൈലറ്റുമാർ രണ്ട് അണുബോംബുകളുമായി അർധരാത്രി ഒരു സീക്രട്ട് പരീക്ഷണ പറക്കലിന് പുറപ്പെടുന്നു. എന്നാൽ പറക്കലിനിടെ ഡീക്കിൻസ് പദ്ധതി മാറ്റി ഹെയ്ലിനെ കൊല്ലാൻ ശ്രമിച്ച് അണുബോംബുകൾ […]
The Mist / ദ മിസ്റ്റ് (2007)
എംസോൺ റിലീസ് – 3229 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ അനുപ് അനു ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.1/10 ഫ്രാങ്ക് ഡാരാബോണ്ടിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി മിസ്റ്ററി ത്രില്ലർ ചിത്രമാണ് “ദ മിസ്റ്റ്“.പെട്ടന്നൊരു ദിവസം ഒരു നഗരത്തിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ അതിന്റെ പിന്നിലുള്ള ദൂരഹതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല. ഈ സമയത്താണ് അപ്രതീക്ഷിതമായി നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞുവീശുന്നത്. അത് വലിയ തോതിലുളള നാശനഷ്ടങ്ങൾക്ക് കാരണമാവുന്നു. സാധനങ്ങളുടെ ലഭ്യതയെ കുറിച്ചുള്ള […]
Over the Rainbow / ഓവർ ദ റെയിൻബോ (2002)
എംസോൺ റിലീസ് – 3228 ഭാഷ കൊറിയൻ സംവിധാനം Jin-woo Ahn പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ […]
Person of Interest Season 2 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)
എംസോൺ റിലീസ് – 3208 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് […]