എംസോൺ റിലീസ് – 3129 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, മിസ്റ്ററി 7.6/10 ലോകപ്രശസ്തമായ കൊറിയൻ നെറ്റ്ഫ്ലിക്സ് സീരീസായ സ്ക്വിഡ് ഗെയിം ഇറങ്ങുന്നതിനു മുൻപ്, അതേ തീം ബേസ് ചെയ്ത് കൊണ്ട് ജാപ്പനീസിൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കിടിലൻ സീരീസാണ് ആലീസ് ഇൻ ബോർഡർലാൻഡ്. സ്ക്വിഡ് ഗെയിമിന് കിട്ടിയ പോപ്പുലാരിറ്റിയും പ്രശംസകളും ഈ സീരീസിന് കിട്ടാത്തതാണ് ഈ സീരീസിനെ ആളുകളിലേക്ക് അധികം എത്തിക്കാതിരുന്നത്. 2020 ഡിസംബറിൽ ഇറങ്ങിയ സീരീസിന്റെ […]
Fringe Season 2 / ഫ്രിഞ്ച് സീസൺ 2 (2009)
എംസോൺ റിലീസ് – 3128 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ […]
Smile / സ്മൈൽ (2022)
എംസോൺ റിലീസ് – 3127 ഭാഷ ഇംഗ്ലീഷ് സംവിധാനം Parker Finn പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 2022 ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ, ഹൊറർ ചിത്രമാണ് സ്മൈൽ. ഡോ. റോസ് കോട്ടർ ഒരു തെറാപ്പിസ്റ്റാണ്. ഒരു ദിവസം ഒരു പേഷ്യന്റിനെ കാണുന്നതിനിടയിൽ ആ പേഷ്യന്റ് റോസിന്റെ മുൻപിൽ വെച്ച് ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന സമയത്ത് ആ പേഷ്യന്റ് ചിരിക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഭയപ്പെടുത്തുന്ന പലതും റോസ് എക്സ്പീരിയൻസ് ചെയ്യാൻ […]
Demon Slayer Season 2 / ഡീമൺ സ്ലേയർ സീസൺ 2 (2021)
എംസോൺ റിലീസ് – 3125 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
If You Wish Upon Me [K-Drama] / ഇഫ് യൂ വിഷ് അപ്പോൺ മി [കെ-ഡ്രാമ] (2022)
എംസോൺ റിലീസ് – 3124 ഭാഷ കൊറിയൻ സംവിധാനം Yong-wan Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, റൊമാൻസ് 8.2/10 യൂൻ ഗ്യോ രേ എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ നല്ലൊരു പങ്ക് കഴിച്ചു കൂട്ടിയത് അനാഥാലയത്തിലും പിന്നെ ജയിലിലുമായിരുന്നു.ഒരിക്കൽ ട്രാഫിക് നിയമ ലംഘനത്തിൻ്റെ പേരിൽ, കോടതി വിധിച്ച ശിക്ഷാ നടപടിയുടെ ഭാഗമായി കമ്യൂണിറ്റി സർവീസ് ചെയ്യാനായി ഗ്യോ രേ അവസാനം എത്തപ്പെട്ടത് ഒരു ഹോസ്പിസ് ഹോസ്പിറ്റലിൽ. മരണാസന്നരായ രോഗികളുടെ അവസാന ആഗ്രഹം സഫലമാക്കുന്ന, “വിഷ് […]
Farha / ഫർഹ (2021)
എംസോൺ റിലീസ് – 3123 ഭാഷ അറബിക് സംവിധാനം Darin J. Sallam പരിഭാഷ റിയാസ് പുളിക്കൽ ജോണർ ഡ്രാമ 8.5/10 ഏഴ് പതിറ്റാണ്ടിലേറെക്കാലമായി പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട പലസ്തീനികളുടെ കഥയാണ് ഫർഹ എന്ന ജോർദാനിയൻ ചിത്രം പറയുന്നത്. ഫർഹ എന്ന പതിനാല് വയസ്സുകാരി ബാലികയുടെ കണ്ണിലൂടെ, അവളുടെ ജീവിതത്തിലൂടെ, നമുക്ക് പലസ്തീനികൾ അനുഭവിച്ച നരകയാതനകളുടെ നേർസാക്ഷ്യം കാണാം. റോമാക്കാരുടെയുടെയും ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിന്റെയും മറ്റു സ്വേച്ഛാധിപതികളുടെയും ക്രൂരപീഡനങ്ങളും കൂട്ടക്കൊലകളും അതിജീവിച്ച് നൂറ്റാണ്ടുകളായുള്ള ജൂതന്മാരുടെ […]
The Walking Dead Season 8 / ദ വാക്കിങ് ഡെഡ് സീസൺ 8 (2017)
എംസോൺ റിലീസ് – 3122 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Kwaidan / ക്വൈദാൻ (1964)
എംസോൺ റിലീസ് – 3121 ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.9/10 “ദ ബ്ലാക്ക് ഹെയർ” (കറുത്ത കാർകൂന്തൽ), “വുമൻ ഓഫ് ദ സ്നോ” (മഞ്ഞു സ്ത്രീ), “ഹോയിച്ചി ദി ഇയർലെസ്” (ഹോയിച്ചി എന്നൊരു ചെവിയില്ലാത്തോൻ), “ഇൻ എ കപ്പ് ഓഫ് ടീ” (ഒരു ചായ കോപ്പയിൽ) എന്നീ നാല് വ്യത്യസ്ത ജാപ്പനീസ് നാടോടി കഥകളുടെ ഒരു ഒമ്നിബസ് (ആന്തോളജി) ചലച്ചിത്രാവിഷ്ക്കാരമാണ് “ക്വൈദാൻ” അഥവാ “പ്രേതകഥകൾ”.“ഹരാകിരി” […]