എംസോൺ റിലീസ് – 3104 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Into the White / ഇൻടു ദി വൈറ്റ് (2012)
എംസോൺ റിലീസ് – 3103 ഭാഷ ഇംഗ്ലീഷ് & ജർമൻ സംവിധാനം Petter Næss പരിഭാഷ പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ […]
Deliver Us From Evil / ഡെലിവർ അസ് ഫ്രം ഈവിൾ (2020)
എംസോൺ റിലീസ് – 3102 ഭാഷ കൊറിയൻ സംവിധാനം Won-Chan Hong പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.8/10 ഹോങ് വോൻ-ചാൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ഡെലിവർ അസ് ഫ്രം ഈവിൾ‘. ഹ്വാങ് ജങ്-മിൻ, ലീ ജങ്-ജേ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.വാടകകൊലയാളി ആയ നായകൻ തന്റെ അവസാനത്തെ ജോലി പൂർത്തിയാക്കി വിരമിക്കാനുള്ള പ്ലാനിനാണ്. വിശ്രമജീവിതത്തിനുള്ള സ്ഥലവും എല്ലാം പ്ലാൻ ചെയ്ത് നോക്കിയിരിക്കുമ്പോൾ ആണ്, താനറിയാതെ […]
Low Season / ലോ സീസൺ (2020)
എംസോൺ റിലീസ് – 3101 ഭാഷ തായ് സംവിധാനം Nareubadee Wetchakam പരിഭാഷ 1 സജിത്ത് ടി. എസ്. പരിഭാഷ 2 വിഷ്ണു ഷാജി ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.3/10 ജന്മനാ പ്രേതങ്ങളെ കാണാൻ കഴിവുണ്ടെന്നുള്ള ഒറ്റ കാരണത്താൽ നായികയായ ലിന്നിനു സൂപ്പർസ്റ്റാറായ കാമുകനുമായുമായി വേർപിരിയേണ്ടി വരുന്നു. കൂടാതെ തിരക്കു പിടിച്ച നഗരജീവിതം കൂടിയായപ്പോ അവളുടെ ജീവിതമാകെ വിഷാദപൂർണ്ണമായി മാറി. ഇതിൽ നിന്നെല്ലാം മുക്തി നേടാനായി തായ്ലൻഡ്ന്റെ വടക്കു ഭാഗത്തെ പ്രകൃതിരമണ്ണീയമായ ഒരു റിസോർട്ടിലേക്ക് അവൾ […]
Demon Slayer the Movie: Mugen Train / ഡീമണ്‍ സ്ലേയര്‍ ദ മൂവി: മൂഗെന് ട്രെയിന്‍ (2020)
എംസോൺ റിലീസ് – 3100 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.2/10 2020-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റഡ് ചലച്ചിത്രമാണ് “ഡീമണ്‍ സ്ലേയര്‍: കിമെറ്റ്സു നോ യായ്ബ – ദ മൂവി: മൂഗെന് ട്രെയിന്‍”. കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച ആനിമേ സീരീസായ ഡീമൺ സ്ലേയറിന്റെ സീസണ് 1 തീരുന്നയിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. രക്ഷസ്സ് വേട്ടസംഘത്തിന്റെ കേന്ദ്രത്തില്‍ […]
Broker / ബ്രോക്കർ (2022)
എംസോൺ റിലീസ് – 3099 ഭാഷ കൊറിയൻ സംവിധാനം Hirokazu Koreeda പരിഭാഷ ജീ ചാങ് വൂക്ക്, മുബാറക് ടി എൻ, സജിൻ എം എസ് ജോണർ ഡ്രാമ 7.0/10 ഷോപ്പ്ലിഫ്റ്റേഴ്സ് (2018), അവർ ലിറ്റിൽ സിസ്റ്റർ (2015) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജാപ്പനീസ് സംവിധായകൻ Hirokazu Koreeda സംവിധാനം ചെയ്ത കൊറിയൻ ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ ബ്രോക്കർ. വളർത്താൻ താൽപ്പര്യമില്ലാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെടുന്ന Baby Box എന്ന സംവിധാനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. […]
Chainsaw Man / ചെയിന്‍സോ മാന്‍ (2022)
എംസോൺ റിലീസ് – 3098 ഭാഷ ജാപ്പനീസ് സംവിധാനം Ryu Nakayama പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.8/10 ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.” ഡെവിളുകള്‍(ചെകുത്താന്മാര്/പിശാച്ചുക്കള്) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന് കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന […]
Lost and Love / ലോസ്റ്റ് ആൻഡ് ലൗ (2015)
എംസോൺ റിലീസ് – 3097 ഭാഷ മാൻഡറിൻ സംവിധാനം Sanyuan Peng പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ 6.4/10 യഥാർത്ഥ സംഭവങ്ങളിൽ പ്രചോദനമുൾക്കൊണ്ട് 2015 ൽ Peng Sanyuan ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ലോസ്റ്റ് ആൻഡ് ലൗ. കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും, ആ കുട്ടികളെ ആർക്കെങ്കിലും കാശിന് വിൽക്കുന്നതും ചൈന എന്ന രാജ്യത്ത് അപൂർവമായ ഒരു കാര്യമല്ല. അങ്ങനെ ആരോ തട്ടിക്കൊണ്ടുപോയ മകനെ 15 വർഷങ്ങളായി ചൈനയിലെ ഓരോ പ്രദേശങ്ങളിലുമായി ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് […]