എം-സോണ്‍ റിലീസ് – 1746 ക്ലാസ്സിക് ജൂൺ2020 – 18 ഭാഷ റഷ്യൻ സംവിധാനം Mikhail Kalatozov പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്,വാർ 8.3/10 അഗാധമായ പ്രണയത്തിൽ ആനന്ദിക്കുന്ന വെറോണികയും ബോറീസും സ്വന്തമായിട്ടൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ബോറിസ് പട്ടാളത്തിൽ ചേരുന്നതോടെ തകരുന്നത് അവരുടെ ഭാവി സ്വപ്നങ്ങൾ മാത്രമല്ല. ആ കാലഘട്ടത്തിലെ റഷ്യൻ വനിതകളുടെയെല്ലാം ഒരു പ്രതിനിധിയാകുകയാണ് വെറോണിക്ക.ലോകമെമ്പാടും വലിയ തോതിൽ നാശം വിതച്ച ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം […]
Charulata / ചാരുലത (1964)
എം-സോണ്‍ റിലീസ് – 1726 ക്ലാസ്സിക് ജൂൺ 2020 – 11 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 രബീന്ദ്രനാഥ ടാഗോറിന്റെ “നോഷ്ടോനീർ” അഥവാ തകർന്ന കൂട് എന്ന കഥയെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രമാണ് ചാരുലത. 1870കളിലെ ബംഗാളിൽ ഒരു പത്രം നടത്തുന്ന ധനികനായ ഭൂപതിയുടെ ഭാര്യയാണ് ചാരുലത. വിരസത നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഭൂപതിയുടെ കസിനും കവിയുമായ അമൽ വരികയാണ്. ചാരുലതക്ക് സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ അമൽ […]
MalliRaava / മള്ളി രാവാ (2017)
എം-സോണ്‍ റിലീസ് – 1716 ഭാഷ തെലുഗു സംവിധാനം Gowtam Tinnanuri പരിഭാഷ സാമിർ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 കാർത്തികും അഞ്ജലിയും അവരുടെ പതിനാലാമത്തെ വയസ്സിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. പരസ്പരം അഗാധമായ പ്രണയം ഉണ്ടായിരുന്നിട്ടും, സാഹചര്യങ്ങൾ അവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വേർപിരിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടെ രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ എത്രത്തോളം കുട്ടികളെ ബാധിക്കുന്നുണ്ട് എന്ന കാര്യവും പറഞ്ഞു വെക്കുന്നുണ്ട്, മള്ളി രാവാ എന്ന ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dil Se.. / ദിൽ സേ.. (1998)
എം-സോണ്‍ റിലീസ് – 1712 ഭാഷ ഹിന്ദി സംവിധാനം Mani Ratnam പരിഭാഷ അജിത് വേലായുധൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 മണിരത്നം സംവിധാനവും എ ആർ റഹ്മാൻ സംഗീതവും ചെയ്ത ദിൽസേ 1998ൽ ആണ് റിലീസ് ആയത്. ദിൽസേയിലെ ഓരോ ഗാനവും ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്.ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന അമർ കാന്ത് വർമ്മ എന്ന് ചെറുപ്പക്കാരന്റെയും അവൻ പ്രണയിക്കുന്ന മേഘ്ന എന്ന് പെൺകുട്ടിയുടെയും കഥയാണ് ദിൽസേ. ഒരു ജീവിതലക്ഷ്യത്തോടെ ജീവിക്കുന്ന മേഘ്നയ്ക്ക് അമറിന്റെ […]
My Bossy Girl / മൈ ബോസി ഗേൾ (2019)
എം-സോണ്‍ റിലീസ് – 1707 ഭാഷ കൊറിയൻ സംവിധാനം Jang-Hee Lee പരിഭാഷ വിവേക് സത്യൻ ജോണർ കോമഡി, റൊമാൻസ് 6.4/10 ഹ്വി സോ (ജി ഇൽ ജൂ), ഗിൽ യോങ് ടൈയും (ഹിയോ ജംഗ് മിൻ) ,ചാങ് ഗിലും (കിം കി ഡൂ), സാമൂഹിക ഇടപെടലിന്റെ കാര്യത്തിൽ പൂർണ്ണ പരാജയങ്ങളായ മൂന്നു എഞ്ചിനീയറിംഗ് വിദ്യാർഥികൾ, അവരുടെ സ്വയം പ്രഖ്യാപിത “അവഞ്ചേഴ്സ് ഓഫ് എഞ്ചിനീയറിംഗ്” ലോകത്തിൽ വിരാജിക്കുന്നവരാണ് .മൂന്ന് പേരും കാമ്പസിലെ ഏറ്റവും മിടുക്കന്മാരായിരുന്നെങ്കിലും കഴിഞ്ഞ 9888 […]
Love Aaj Kal / ലൗ ആജ് കൽ (2009)
എം-സോണ്‍ റിലീസ് – 1706 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ഡയറക്ടർ ഇംതിയാസ് അലിയുടെ 2009ൽ ഇറങ്ങിയ ലവ് ഡ്രാമ മൂവിയാണ് “ലൗ ആജ് കൽ”. സൈഫ് അലി ഖാൻ, ദീപിക പദുകോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത രണ്ട് കാലഘട്ടത്തിലെ രണ്ട് ലവ് സ്റ്റോറികൾ വളരെ കൃത്യതയോടെ രണ്ട് മണിക്കൂറിൽ സ്ക്രീനിൽ എത്തിക്കാൻ ഡയറക്ടറിനു കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകൾ വർഷങ്ങൾ കഴിഞ്ഞും […]
Under the Hawthorn Tree / അണ്ടർ ദി ഹൊതോൺ ട്രീ (2010)
എംസോൺ റിലീസ് – 1705 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഐമി എന്ന എഴുത്തുകാരിയുടെ പ്രശസ്ത നോവലായ “Hawthorn Tree Forever” നെ ആസ്പദമാക്കി 2010 ൽ Yimou Zhang ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡ്രാമ, റൊമാൻസ് മൂവിയാണ് അണ്ടർ ദി ഹൊതോൺ ട്രീ. 1970 കളിലെ സംസ്കാരിക വിപ്ലവത്തിൽ, ചെയർമാൻ മാവോയുടെ “വയലുകളിൽ ക്ലാസ്സ്റൂമുകൾ ഉണ്ടാക്കുക” എന്ന വാക്കിനെത്തുടർന്ന് സ്കൂളുകൾ വിദ്യാർത്ഥികളേയും ടീച്ചർമാരെയും […]
Vicky Donor / വിക്കി ഡോണർ (2012)
എം-സോണ്‍ റിലീസ് – 1698 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ ഫവാസ് തേലക്കാട് ജോണർ കോമഡി, റൊമാൻസ് 7.8/10 ബൽദേവ് ചദ്ധ (അന്നു കപൂർ) ഒരു വന്ധ്യതാചികിത്സകനാണ്. ഡോക്ടർ ചദ്ധയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും കേൾക്കേണ്ടി വരുന്നു ഈ ഡോക്ടർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്ടറുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ […]