എംസോൺ റിലീസ് – 3307 ഭാഷ ഇംഗ്ലീഷ് സംവിധാനം Lenny Abrahamson & Hettie Macdonald പരിഭാഷ അരുൺ അശോകൻ & ഉദയകൃഷ്ണ ജോണർ ഡ്രാമ, റൊമാൻസ് 8.4/10 ഒരിക്കലും ശ്വാശ്വതമായി അടുക്കാത്ത രണ്ട് തോണികളിൽ സഞ്ചരിച്ചുകൊണ്ടേയിരുന്ന രണ്ട് കമിതാക്കളുടെ സ്കൂള് കാലഘട്ടം മുതല് കോളേജ് വരെയുള്ള ജീവിതകഥയാണ് നോർമൽ പീപ്പിൾ. ഇടയ്ക്കവർ അസാധാരണമായി ചിന്തിക്കും… മനസ്സിന്റെ ഓരോ തോന്നലുകളിൽ കെട്ടുപിണഞ്ഞ് പിരിയും, പിന്നെ ജീവിതവഴിയിൽ വീണ്ടും കണ്ടുമുട്ടും. ഓരോ കണ്ടുമുട്ടലിലും തങ്ങളുടെ ജീവിതത്തിൽ ഇനി ആരൊക്കെ […]
One fine spring day / വൺ ഫൈൻ സ്പ്രിങ് ഡേ (2001)
എംസോൺ റിലീസ് – 3254 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998), ഏപ്രിൽ സ്നോ (2005), സീസൺ ഓഫ് ഗുഡ് റെയിൻ (2009), തുടങ്ങിയ മനോഹരമായ കൊറിയൻ ചിത്രങ്ങൾ സമ്മാനിച്ച ഹ്വോ ജിൻ ഹൊ സംവിധാനം ചെയ്ത മറ്റൊരു കൊറിയൻ ക്ലാസിക് ചിത്രമാണ് “വൺ ഫൈൻ സ്പ്രിങ് ഡേ”. മേൽ പറഞ്ഞ ചിത്രങ്ങളെ പോലെ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചിത്രം മികവാർന്ന […]
Soulmate / സോൾമേറ്റ് (2023)
എംസോൺ റിലീസ് – 3242 ഭാഷ കൊറിയൻ സംവിധാനം Young-Keun Min പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 ഒരു ആത്മാർത്ഥ സുഹൃത്ത് ഉണ്ടാവുക എന്നത് വലിയൊരു അനുഗ്രഹമാണ്. എന്തും തുറന്ന് പറയാനും എന്തിനും കൂടെ നിക്കുന്ന ഒരു സുഹൃത്ത്. ഇതുപോലെ 2 പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് 2023-ൽ Min Yong-Geun ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സോൾമേറ്റിലൂടെ പറയുന്നത്. ഒരു Art Museum നടത്തിയ മത്സരത്തിൽ വിജയിച്ച ചിത്രം വരച്ച ഹാ-ഉനിനെ […]
Over the Rainbow / ഓവർ ദ റെയിൻബോ (2002)
എംസോൺ റിലീസ് – 3228 ഭാഷ കൊറിയൻ സംവിധാനം Jin-woo Ahn പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ […]
The Graduate / ദ ഗ്രാജ്വേറ്റ് (1967)
എംസോൺ റിലീസ് – 3207 ക്ലാസിക് ജൂൺ 2023 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Nichols പരിഭാഷ പ്രശോഭ് പി.സി & രാഹുൽ രാജ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ബാച്ചിലേഴ്സ് ഡിഗ്രി സ്വന്തമാക്കിയ ശേഷം 21-കാരനായ ബെഞ്ചമിൻ ബ്രാഡക്ക് കാലിഫോർണിയയിലെ തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. വീട്ടുകാർ അവന് വേണ്ടി വലിയൊരു ഗ്രാജ്വേഷൻ പാർട്ടി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. പക്ഷേ അവൻ ആഘോഷങ്ങളിലൊന്നും വലിയ താൽപര്യം കാണിക്കുന്നില്ല. കാര്യമന്വേഷിച്ച വീട്ടുകാരോട് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് കാരണമെന്ന് പറഞ്ഞ് […]
La Pointe Courte / ല പ്വാൻ്റ് കൂർട്ട് (1955)
എംസോൺ റിലീസ് – 3204 ക്ലാസിക് ജൂൺ 2023 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, റൊമാൻസ് 7.1/10 ഫ്രെഞ്ച് ന്യൂ വേവിന്റെ അമ്മൂമ്മയെന്നും, തലതൊട്ടമ്മയെന്നുമ്മൊക്കെ വിളിപ്പേരുള്ള സംവിധായികയാണ് ആഗ്നസ് വർദ. 1955ൽ പുറത്തിറങ്ങിയ വർദയുടെ ആദ്യ കഥാചിത്രമാണ് “ല പ്വാൻ്റ് കൂർട്ട്“. ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ തറക്കല്ലാണിതെന്ന് ചിലർ കരുതുന്നു. ആ കാലത്തെ സാധാരണ ഒരു സിനിമയുടെ പത്തിലൊന്ന് ബജറ്റിൽ ($14000) പൂർണ്ണമായും ഫ്രഞ്ച് മെയിൻസ്ട്രീമിന് […]
20th Century Girl / 20ത് സെഞ്ച്വറി ഗേൾ (2022)
എംസോൺ റിലീസ് – 3194 ഭാഷ കൊറിയൻ സംവിധാനം Woo-ri Bang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 തനിക്കൊരു കൊറിയർ വന്നിട്ടുണ്ടെന്ന്, ജോലി സ്ഥലത്ത് നിക്കുമ്പോഴാണ് അച്ഛൻ ബൊ-റായെ വിളിച്ചു പറയുന്നത്. വീട്ടിലേക്ക് പോയിട്ട് നാളുകൾ കുറച്ചായി, കൂടാതെ അച്ഛന്റെ പരാതി പറച്ചിലും കൂടിയായപ്പോൾ അവൾ പോകാമെന്നു വിചാരിച്ചു.വീട്ടിലെത്തി അവൾ തനിക്ക് വന്ന കൊറിയർ കാണുന്നു. അതിനകത്തെ സാധനം കണ്ടപ്പോൾ, തന്റെ ഹൈസ്കൂൾ കാലമായ 1999 ലേക്ക് അവളുടെ ഓർമ്മകൾ പോകുന്നു. […]
Flower of Evil / ഫ്ലവർ ഓഫ് ഈവിൾ (2020)
എംസോൺ റിലീസ് – 3187 ഭാഷ കൊറിയൻ സംവിധാനം Cheol-gyu Kim പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ ക്രൈം, മിസ്റ്ററി, റൊമാൻസ് 8.6/10 2020-ൽ Lee Joon-gi, Moon Chae-won എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Tvn-ൽ സംപ്രേഷണം ചെയ്ത കൊറിയൻ ത്രില്ലർ ഡ്രാമയാണ് “ഫ്ലവർ ഓഫ് ഈവിൾ“. തന്റെ ഭാര്യയും മക്കളും മകളുമൊത്ത് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുന്നയാളാണ് ബെക്ക് ഹീ സോങ്. അയാൾക്ക് അധികമാരും അറിയാത്ത വളരെ മോശമായൊരു പഴയ കാലമുണ്ട്, അത് ഭാര്യയിലും […]