എം-സോണ്‍ റിലീസ് – 140 ഭാഷ ഹിന്ദി സംവിധാനം Ritesh Batra പരിഭാഷ അബി ജോസ് ജോണർ ഡ്രാമ, റൊമാൻസ് 7.8/10 മുംബൈ നഗരത്തിന്റെ വിശപ്പകറ്റുന്നവരാണ് ഡബ്ബാ വാലകള്‍. ഇവര്‍ക്ക് പിഴവുകള്‍ പറ്റുന്നത് അപൂര്‍വമായി മാത്രം. അത്തരം ഒരു പിഴവുകളില്‍ നിന്നാണ് സിനിമ പുരോഗമിക്കുന്നത്. ഈ പിഴവുകളൊന്നില് പിറന്ന പ്രണയമാണ് ലഞ്ച് ബോക്സിനകത്തെ പ്രമേയം. പൊടി പിടിച്ച ഒരു സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയുന്ന ഒരു മദ്ധ്യവയ്സ്കനെ നായകന് ഇര്ഫാന് ഖാന് [സാജന് ഫെര്‍ണാണ്ടസ്] അതി സമർത്ഥമായി […]
The Theory of Everything / ദി തിയറി ഓഫ് എവരിതിംഗ് (2014)
എം-സോണ്‍ റിലീസ് – 138 ഭാഷ ഇംഗ്ലീഷ് സംവിധാനം James Marsh പരിഭാഷ ആര്. മുരളീധരന് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.7/10 ഐന്സ്റ്റീന് ശേഷം ലോകം ദര്‍ശിച്ച മഹാ പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് ദി തിയറി ഓഫ് എവരിതിംഗ്. ജീവിതം എത്ര കെട്ടതാണെങ്കിലും ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനും വിജയം വരിക്കാനും സാധിക്കുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ഭിഷഗ്വരന്മാർ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച ഹോക്കിംഗ് […]
The Immigrant / ദി ഇമിഗ്രന്റ് (2013)
എം-സോണ്‍ റിലീസ് – 127 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gray പരിഭാഷ ആർ മുരളിധരൻ ജോണർ ഡ്രാമ, റൊമാൻസ് 6.6/10 Sസ്വന്തം നാടായ പോളണ്ടില്‍ നിന്നും 1921ല്‍ സഹോദരിമാരായ ഇവയും മാഗ്ദയും അവരുടെ സ്വപ്നങ്ങളുമായി അമേരിക്കയിലെത്തിച്ചേരുകയാണ്. മാഗ്ദയുടെ അസുഖത്തെത്തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ വേര്‍പെടുന്നു. ബ്രൂണൊ എന്ന ദുഷിച്ച മനുഷ്യനുമായുണ്ടാകുന്ന പുതിയ പരിചയം അവളെ വേശ്യാവൃത്തിയിലേക്കെത്തിക്കുന്നു. അതിനിടയില്‍ അവള് ബ്രൂണൊയുടെ ബന്ധുവായ ഓര്‍ലാന്‍ഡൊ എന്ന മജീഷ്യനെ പരിചയപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The First Grader / ദി ഫസ്റ്റ് ഗ്രേഡര്‍ (2010)
എം-സോണ്‍ റിലീസ് – 126 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Chadwick പരിഭാഷ നന്ദലാല്‍ ആര് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.5/10 84-ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന് അക്ഷരാഭ്യാസം നേടി, ഗിന്നസ് ബുക്കിലിടം പിടിക്കുകയും ഐക്യരാഷ്ട്രസഭയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്ത കെനിയന്‍ സ്വാതന്ത്ര്യസമര സേനാനി മറൂഗെയെക്കുറിച്ചാണ് ദ ഫസ്റ്റ് ഗ്രേഡര്‍ എന്ന സിനിമ. ഈ സിനിമ വെറുമൊരു ജീവചരിത്രമല്ല. ഒരു ദേശത്തിന്റെ പോരാട്ടചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ […]
Good Bye Lenin! / ഗുഡ്ബൈ ലെനിന് (2003)
എം-സോണ്‍ റിലീസ് – 125 ഭാഷ ജർമ്മൻ സംവിധാനം Wolfgang Becker പരിഭാഷ മുഹമ്മദ് റിയാസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 അഗാധമായ രാഷ്ട്രീയവിവക്ഷകളുള്ള ചരിത്ര സംഭവത്തെ നര്‍മ്മത്തിന്റെ നാനാര്‍ഥങ്ങളിലൂടെ അനുഭവിപ്പിക്കുന്ന ഒരു ചിത്രമാണ് ‘ഗുഡ്ബൈ ലെനിന്’. ഏറെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വോള്‍ഫ്ഗാംഗ് ബെക്കര്‍ ആണ്. നിര്‍ണായകമായ ഒരു ചരിത്രസന്ധിയില്‍ ബര്‍ലിന്‍ മതില് നിലം പൊത്തിയപ്പോള് ജര്‍മന്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ അതിന്റെ പ്രകമ്പനത്തില്‍ […]
The Fountain / ദി ഫൗണ്ടൻ (2006)
എം-സോണ്‍ റിലീസ് – 114 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ ജോസി ജോയ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.2/10 മനുഷ്യന്റെ ഉത്ഭവകാലം തൊട്ട് ഇന്നുവരെ ശാസ്ത്രലോകം അവനു നൽകിയ സംഭാവനകൾ വില മതിക്കാനാവാത്തതാണ്. പ്രത്യേകിച്ച് വൈദ്യശാസ്ത്ര രംഗത്തു മനുഷ്യർ നടത്തിയ മുന്നേറ്റം അത്ഭുതാവഹമാണ്. പക്ഷെ എത്രയൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി എന്ന് പറയുമ്പോഴും മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി നിലനിൽക്കുന്ന ഒന്നാണ് മരണം. ചിത്രത്തിൽ ന്യൂറോ ശാസ്ത്രജ്ഞനായ ടോം ഡോക്ടർ Lillian […]
Omar / ഒമര്‍ (2013)
എം-സോണ്‍ റിലീസ് – 113 ഭാഷ അറബിക്ക് സംവിധാനം Hany Abu-Assad പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍ സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ […]
In the Mood for Love / ഇന്‍ ദ മൂഡ് ഫോര്‍ ലവ് (2000)
എം-സോണ്‍ റിലീസ് – 86 ഭാഷ കാന്റൊനീസ് (ചൈനീസ്) സംവിധാനം Kar-Wai Wong പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 വിഖ്യാത ഹോങ്കോങ് ചലച്ചിത്ര സംവിധായകനായ വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ കാന്റോനീസ് ചലച്ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ . അവിഹിത ബന്ധങ്ങളെ, അതിനാൽ ബാധിക്കപെടുന്നവരുടെ കാഴ്ച്ചപാടിൽ നിന്നും നോക്കി കാണുന്ന ഒരു മനോഹരമായ ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ. ടോണി ലിയാങ്ങ്, മാഗി […]