എം-സോണ്‍ റിലീസ് – 2418 ഭാഷ ഇംഗ്ലീഷ് സംവിധാനം Edgar Wright പരിഭാഷ ജെ ജോസ് ജോണർ കോമഡി, സയൻസ് ഫിക്ഷൻ 7.0/10 Sy 20 വര്‍ഷം മുന്‍പ്, സ്കൂളിന്റെ അവസാന ദിവസം, ചെയ്തുതീര്ക്കാന് കഴിയാതിരുന്ന ഗോള്‍ഡന്‍ മൈല്‍ പര്യടനം പൂര്‍ത്തീകരിക്കാന്‍, അഞ്ച് സുഹൃത്തുക്കള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോകുന്നു. പന്ത്രണ്ട് പബ്ബുകളിലൂടെ കയറിയിറങ്ങി ബിയറടിച്ച്, വേള്‍ഡ്സ് എന്‍ഡ് എന്ന അവസാന പബ്ബില്‍ എത്തുക. അതാണ് പര്യടനലക്ഷ്യം.20 വര്‍ഷങ്ങള്‍ക്കിപ്പുറം ഗാരിയൊഴികെ ബാക്കിയുള്ളവര്‍ക്കെല്ലാം ജോലിയും കുടുംബവുമൊക്കെയായിക്കഴിഞ്ഞു. ഗാരി തുടങ്ങിയേടത്ത് തന്നെ […]
Sunshine / സൺഷൈൻ (2007)
എം-സോണ്‍ റിലീസ് – 2407 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ, നിഖിൽ വിജയരാജൻ ജോണർ സയൻസ് ഫിക്ഷൻ, ത്രില്ലർ 7.2/10 2057ലെ സമീപഭാവി. ഭൂമിയെ സുദീർഘമായൊരു മഞ്ഞുകാലത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സൂര്യന് മരിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യകുലത്തിന്റെ അതിജീവനത്തിന് അത്യാന്താപേക്ഷിതമായ ആ ഊർജ്ജസ്രോതസ്സിനെ പുനർജ്വലിപ്പിക്കാൻ ICARUS എന്ന പേടകത്തിൽ ഒരു ദൗത്യസംഘം സൂര്യനിലേക്ക് പുറപ്പെടുന്നു. എന്നാല്‍ അവരെപ്പറ്റി പിന്നീട് ഒരു വിവരവും ഭൂമിയില്‍ കിട്ടുന്നില്ല. അതേ തുടർന്ന് ICARUS 2 എന്ന മറ്റൊരു പേടകത്തിൽ […]
War of the Worlds / വാർ ഓഫ് ദി വേൾഡ്സ് (2005)
എം-സോണ്‍ റിലീസ് – 2370 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.5/10 2005-ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ സംവിധനത്തിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ, ആക്ഷൻ ചിത്രമാണ്, വാർ ഓഫ് ദി വേൾഡ്സ്. കഥാനായകനായ റെയ് ഫെറിയർ, ഭാര്യയുമായി വേർപ്പിരിഞ്ഞാണ് കഴിയുന്നത്. വേർപ്പെട്ട് ജീവിക്കുന്നവരണെങ്കിലും സൗഹൃദപരമായി അവർ നല്ല അടുപ്പമാണ്. ഒരു നിശ്ചിത കാലവധിക്ക് ശേഷം മക്കളെ നോക്കാനുള്ള അവകാശം റെയ്ക്ക് ആണ്.അങ്ങനെ മക്കളെ […]
Under the Skin / അണ്ടർ ദി സ്കിൻ (2013)
എം-സോണ്‍ റിലീസ് – 2365 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Glazer പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.2/10 Jonathan Glazerന്റെ സംവിധാനത്തിൽ 2013ൽ റിലീസായ സയൻസ് ഫിക്ഷൻ ചിത്രമാണ് അണ്ടർ ദി സ്കിൻ.ഒരു ഏലിയന്‍ സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ ഭൂമിയിലെ പുരുഷന്മാരെ വശീകരിക്കാൻ ശ്രമിക്കുന്നു. ആ ഏലിയന്റെ യാത്രയും അവളുടെ തിരിച്ചറിവുകളുമാണ് ചിത്രം.കണ്ടുമടുത്ത ഏലിയന്‍ ചിത്രങ്ങളിൽ നിന്ന് വളരെ വത്യസ്തമായിയുള്ള ക്യാമറവർക്കും ഡയറക്ഷനും കൂടെ സ്കാർലെറ്റ് ജൊഹാൻസന്റെ മിന്നുന്ന പ്രകടനവും […]
Tenet / ടെനെറ്റ് (2020)
എം-സോണ്‍ റിലീസ് – 2332 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.6/10 ടൈം-ട്രാവലിന്റെ തന്നെ മറ്റൊരു വേർഷനായ ടൈം റിവേഴ്സ് പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ/സൈ-ഫൈ ചിത്രം.പേര് പറയാത്ത, ‘നായകൻ’ എന്ന് മാത്രം വിളിക്കപ്പെടുന്ന മുഖ്യകഥാപാത്രം ഉക്രെയിനിലെ ഒരു ഓപ്പറ ഹൗസിലെ അണ്ടർ കവർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു. അവിടെ വച്ച് ശത്രുക്കളുടെ പിടിയിലാകുന്ന നായകൻ പീഡനങ്ങൾക്ക് ഇരയാകുന്നു.താൻ […]
Ditto / ഡിറ്റോ (2000)
എം-സോണ്‍ റിലീസ് – 2297 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,ജീ ചാങ്ങ് വൂക്ക് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.1/10 പ്രണയത്തിനു അതിർ വരമ്പുകൾ നിശ്ചയിക്കുന്നതാരാണ്?ഭാവിയിൽ നിന്നും പ്രണയത്തിന്റെ ഗതി മാറ്റിയൊഴുക്കുന്ന ഒരു വയർലെസ്സ് സന്ദേശം വന്നാലോ? ഡിറ്റോ, ഒരു ക്ലാസിക്കൽ പ്രണയ കഥയാണ്. അത്യാവശ്യം ഫാന്റസി എലമെന്റ് കൂടെ ചേർത്തപ്പോൾ വളരെ വളരെ മനോഹരമായ കഥയായി മാറി. 1979 ൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് കോളേജിൽ […]
Memories of the Alhambra / മെമ്മറീസ് ഓഫ് ദി അൽഹമ്പ്ര (2018-2019)
എം-സോണ്‍ റിലീസ് – 2292 ഭാഷ കൊറിയൻ സംവിധാനം Gil Ho Ahn പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.8/10 ‘Augmented Reality’, ഇതിനെ അനുബന്ധ യാഥാർഥ്യം അല്ലെങ്കിൽ പ്രതീതി യാഥാർഥ്യം എന്നൊക്കെ വിളിക്കാം. സംഭവം എന്താണെന്ന് വച്ചുകഴിഞ്ഞാൽ കമ്പ്യൂട്ടർ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് യഥാർത്ഥ ചുറ്റുപാടിൽ ഇല്ലാത്ത ഒരു വസ്തുവിനെ സൃഷ്ടിക്കുക തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക് ഒരു മാധ്യമത്തിലൂടെ മാത്രമേ അവയെ കാണാൻ കഴിയുകയുള്ളു. ഈ സംവിധാനത്തെ അതിന്റെ എക്സ്ട്രീമിൽ ഒരു ഗെയിമായി […]
Ra.One / റാ.വൺ (2011)
എം-സോണ്‍ റിലീസ് – 2207 ഭാഷ ഹിന്ദി സംവിധാനം Anubhav Sinha പരിഭാഷ സുജിത്ത് ബോസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 4.7/10 അനുഭവ് സിൻഹ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് റാ.വൺ, ഷാരൂഖ് ഖാൻ, അർമാൻ വർമ്മ, കരീന കപൂർ, അർജുൻ രാംപാൽ, ഷഹാന ഗോസ്വാമി, ടോം വു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗെയിം ഡിസൈനറായ ശേഖർ സുബ്രഹ്മണ്യത്തിന്റെ നിരവധി ഗേമുകൾക്ക് വാണിജ്യ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട് വിജയകരമായ ഒരു ഗെയിം […]