എംസോൺ റിലീസ് – 3278 ഏലിയൻ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 5.9/10 ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച്, അമേരിക്കയിലെ ശാസ്ത്രസംഘം താരാപഥങ്ങളിലേക്ക് പറത്തിവിട്ട റേഡിയോ തരംഗങ്ങൾ ഏതോ അന്യഗ്രഹജീവികൾ പിടിച്ചെടുക്കുന്നു. അവർ അയച്ചുതന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ശാസ്ത്രജ്ഞർ ആ ജീവികളുടെ DNA മനുഷ്യരുടെ അണ്ഡത്തിൽ കുത്തിവച്ച് ഒരു പരീക്ഷണം നടത്തി. അങ്ങനെ ഒരു പുതിയ സ്പീഷീസിന്റെ ഭ്രൂണമുണ്ടാകുന്നു. എന്നാൽ ഗർഭാവസ്ഥ […]
Signs / സൈൻസ് (2002)
എംസോൺ റിലീസ് – 3277 ഏലിയൻ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 നിങ്ങളുടെ വീടിന് ചുറ്റും ഏക്കറിന് കണക്കിന് പരന്നുകിടക്കുന്ന ഒരു ചോളപ്പാടമുണ്ട്. ഒരുദിവസം നിങ്ങൾ എഴുന്നേറ്റ് നോക്കുമ്പോൾ വലിയ വൃത്തത്തിലും മറ്റും ചോളങ്ങൾ നശിപ്പിച്ച് ഇട്ടിരിക്കുന്നു. അതും നല്ല വലിപ്പത്തിലും ഭംഗിയിലും. ആകാശത്ത് നിന്ന് നോക്കിയാല്‍ ഇതൊരു പ്രത്യേക ഡിസൈനായിട്ട് തോന്നും. പക്ഷേ ആരാണിത് ചെയ്തത്? […]
Battle Los Angeles / ബാറ്റിൽ ലോസ് ആഞ്ചലസ് (2011)
എംസോൺ റിലീസ് – 3276 ഏലിയൻ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Liebesman പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 5.7/10 മിക്ക ഏലിയൻ കടന്നാക്രമണ സിനിമകളും രക്ഷകരായി സൂപ്പർ ഹീറോസിനെയോ അല്ലെങ്കിൽ അവസരത്തിനൊത്ത് ഉയരുന്ന സാധാരണക്കാരെയോ അവതരിപ്പിച്ച് നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തിൽ അന്യഗ്രഹജീവികളുടെ ആക്രമണമുണ്ടായാൽ, നമ്മുടെ രക്ഷയ്ക്ക് ആദ്യമെത്തുന്നവർ ആരാകും? അവർ തന്നെയാണ് ഈ സിനിമയിലെ നായകർ. സൈന്യം! ഒരു മിഷനിടയിൽ തന്റെ കീഴിലുണ്ടായിരുന്ന എല്ലാവരും നഷ്ടമായതിന്റെ […]
Slither / സ്ലിതർ (2006)
എംസോൺ റിലീസ് – 3275 ഏലിയൻ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഹൊറർ, സയൻസ് ഫിക്ഷൻ 6.5/10 പ്രശസ്ത സംവിധായകനായ ജയിംസ് ഗണ്ണിന്റെ 2006-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പ്രഥമ സംവിധാന സംരംഭമാണ് സ്ലിതർ. സൗത്ത് കരോലിനയിലെ ചെറുപട്ടണത്തിലൊരു ഉൽക്ക വന്ന് പതിക്കുന്നതും അതിൽ നിന്നൊരു പരാന്നഭോജി പുറത്തിറങ്ങി ഒരു മനുഷ്യനിൽ പ്രവേശിക്കുന്നതുമാണ് ചിത്രത്തിന്റെ ആരംഭം. തുടര്‍ന്ന് അത് ആ പട്ടണത്തിലെ മറ്റ് മനുഷ്യരെയും കൈയടക്കി […]
Pacific Rim / പസഫിക് റിം (2013)
എംസോൺ റിലീസ് – 3273 ഏലിയൻ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 ഗ്രഹാന്തരജീവനെക്കുറിച്ച് ആലോചിച്ച് നക്ഷത്രങ്ങളിലേക്ക് മിഴി നട്ടിരുന്ന മനുഷ്യന്റെ മുന്നിലേക്ക് അന്യഗ്രഹജീവികൾ കടന്നുകയറിയത് പസഫിക് സമുദ്രത്തിന്റെ അധോഭാഗങ്ങളിൽ നിന്നാണ്. കടലിന്റെ അടിത്തട്ടിലെ വിള്ളലിൽ നിന്ന് തുടരെത്തുടരെ ഭീമാകാരന്മാരായ കടൽസത്വങ്ങൾ കരയിലേക്ക് കേറി. ലക്ഷക്കണക്കിന് ജീവനുകൾ ആ കൈജുക്കളുടെ ആക്രമണത്തില്‍ പൊലിഞ്ഞു. പക്ഷേ തുടക്കത്തിലെ ഞെട്ടലിന് ശേഷം […]
Oblivion / ഒബ്ലീവിയൻ (2013)
എംസോൺ റിലീസ് – 3272 ഏലിയൻ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Joseph Kosinski പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.0/10 വർഷം 2077, സ്കാവുകൾ എന്നറിയപ്പെടുന്ന അന്യഗ്രഹ ആക്രമണകാരികളുമായുള്ള യുദ്ധത്തിൽ ഭൂമി നശിച്ച് വാസയോഗ്യമല്ലാതായിത്തീർന്നിരിക്കുന്നു. യുദ്ധത്തെ അതിജീവിച്ച മനുഷ്യർ ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്ക് പലായനം ചെയ്തുപോയി. സമുദ്രജലം മനുഷ്യരുടെ പുതിയ കോളനിയിലേക്കുള്ള ഊർജമായി മാറ്റുന്ന ഹൈഡ്രോ റിഗ്ഗുകളെ സംരക്ഷിക്കുന്ന ഡ്രോണുകളുടെ അറ്റകുറ്റപ്പണികൾ നോക്കുന്ന ജാക്ക് ഹാർപ്പറും, വിക്ടോറിയയും മാത്രമാണ് […]
The Mist / ദ മിസ്റ്റ് (2007)
എംസോൺ റിലീസ് – 3229 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ അനുപ് അനു ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.1/10 ഫ്രാങ്ക് ഡാരാബോണ്ടിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി മിസ്റ്ററി ത്രില്ലർ ചിത്രമാണ് “ദ മിസ്റ്റ്“.പെട്ടന്നൊരു ദിവസം ഒരു നഗരത്തിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ അതിന്റെ പിന്നിലുള്ള ദൂരഹതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല. ഈ സമയത്താണ് അപ്രതീക്ഷിതമായി നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞുവീശുന്നത്. അത് വലിയ തോതിലുളള നാശനഷ്ടങ്ങൾക്ക് കാരണമാവുന്നു. സാധനങ്ങളുടെ ലഭ്യതയെ കുറിച്ചുള്ള […]
See Season 3 / സീ സീസൺ 3 (2022)
എംസോൺ റിലീസ് – 3219 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ഈഡോവോസുമായുള്ള യുദ്ധം ജയിച്ച് കഴിഞ്ഞ് ഏതാണ്ടൊരു വർഷത്തിന് ശേഷമാണ് മൂന്നാം സീസണിലെ സംഭവങ്ങൾ നടക്കുന്നത്. ഈഡോയെ കൊന്നതിന് ശേഷം ബാബ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്നാൽ ടൊർമാഡ എന്ന ട്രിവാന്റിയൻ ശാസ്ത്രജ്ഞൻ കാഴ്ചയുള്ളവരുടെ സഹായത്താൽ ബോംബ് നിർമ്മാണം നടത്തി മനുഷ്യുകുലത്തിന് ആപത്താവുമ്പോൾ പായയെ സംരക്ഷിക്കാൻ ബാബ വോസ് […]