എം-സോണ്‍ റിലീസ് – 1890 ഭാഷ അറബിക് സംവിധാനം Alaa Eddine Aljem പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ക്രൈം 6.4/10 മൂന്നു പ്രധാന കഥാപാത്രങ്ങളുടെ വിശ്വാസങ്ങളിലൂടെയാണ് Alaa Eddine Aljem സംവിധാനം ചെയ്ത “ദി അൺനോൺ സെയ്ന്റ്” എന്ന സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മോഷ്ടാവ്, ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന കാവൽക്കാരൻ, പഴയ ജീവിതനില തിരികെവരുമെന്ന് വിശ്വസിക്കുന്ന കൃഷിക്കാരൻ. പോലീസ് പിന്തുടരുന്ന ഒരു മോഷ്ടാവ് താൻ മോഷ്ടിച്ച […]
Nefta Football Club / നെഫ്ത്ത ഫുട്ബാൾ ക്ലബ് (2018)
എംസോൺ റിലീസ് – 1889 ഭാഷ അറബിക് സംവിധാനം Yves Piat പരിഭാഷ ജോതിഷ് ആന്റണി ജോണർ ഷോർട്, കോമഡി, ഡ്രാമ 7.2/10 2018 ൽ ഫ്രഞ്ച് ഭാഷയിൽ Yves Piat ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് നെഫ്റ്റാ ഫുട്ബോൾ ക്ലബ്. ഓസ്കാർ നോമിനേഷൻ ഉൾപ്പടെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വചിത്രം വേദിയായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Time that Remains / ദി ടൈം ദാറ്റ് റിമെയ്ന്‍സ് (2009)
എം-സോണ്‍ റിലീസ് – 1876 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 03 ഭാഷ ഹീബ്രു, അറബിക് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.1/10 പലസ്തീൻ സംവിധാകനായ ഏലിയ സുലൈമാന്റെ ഭാഗിക ആത്മകാഥപരമായ ട്രിലോളജിയാണ് “പാലസ്തീൻ ജീവിത്തിന്റെ പുരാവൃത്തം” . ഈ ആഖ്യാനത്തിലെ അവസാന ഭാഗമായിവരുന്നതാണ് The Time That Remains അഥവ “Chronicle of a Present Absentee,” . ഇസ്രയേൽ രൂപീകരണ സമയത്ത് സംവിധാകനായ സുലൈമാന്റെ പിതാവ് പ്രതിരോധ പേരാളിയായിരുന്നു. […]
Divine Intervention / ഡിവൈന്‍ ഇന്റർവെന്‍ഷന്‍ (2002)
എം-സോണ്‍ റിലീസ് – 1875 ഏലിയ സുലൈമാന്‍ ഫെസ്റ്റ്- 02 ഭാഷ അറബിക്, ഹീബ്രു സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാന്‍സ്, വാര് 6.6/10 പാലസ്തീൻ സംവിധായകൻ ഏലിയ സുലൈമാൻ 2002 ൽ സംവിധാനം ചെയ്ത സറിയൽ ബ്ലാക്ക് കോമഡി ചിത്രമാണ് ഡിവൈൻ ഇൻറ്റർവെൻഷൻ. പാലസ്തീൻ-ഇസ്രയേൽ സംഘർഷ മേഖലയുടെ പശ്ചാതലത്തിൽ നസ്രറേത്തിലെ ജീവിതത്തെ പ്രത്യേകിച്ച് കഥ ഒന്നും പറയാതെ പല സ്കിറ്റുകൾ കോർത്തിണക്കിയ പോലെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ രൂപം കൊണ്ട ചിത്രമാണിത്. ഹാസ്യത്തിലൂടെയാണെങ്കിലും […]
Chronicle of a Disappearance / ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ് (1996)
എം-സോണ്‍ റിലീസ് – 1874 ഏലിയ സുലൈമാന്‍ ഫെസ്റ്റ് -01 ഭാഷ അറബിക്, ഹീബ്രു സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 6.9/10 ഏലിയാ സുലൈമാൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് Chronicle of a Disappearance. സ്വയം തിരഞ്ഞെടുത്ത വനവാസത്തിനുശേഷം ഇസ്രായേലിലേക്ക് തിരിച്ചുവരുന്ന ഏലിയയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഇസ്രായേൽ പലസ്തീൻ സമാധാനചർച്ചകൾ നടക്കുന്ന പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യവും ഇടകലർത്തി ഒരുകൂട്ടം സ്കിറ്റുകളാണ് ചിത്രം. ഇതിൽ ഏലിയയോടൊപ്പം വീട്ടുകാരും മറ്റ് ബന്ധുക്കളും അടുത്തറിയുന്ന […]
The Physician / ദി ഫിസിഷ്യൻ (2013)
എം-സോണ്‍ റിലീസ് – 1740 ഭാഷ അറബിക്, ഹീബ്രു, ഇംഗ്ലീഷ് സംവിധാനം Philipp Stölzl പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.2/10 റോമൻ ഭരണകാലത്ത് വളർന്നുവന്ന ചികിത്സാ രീതികളൊക്കെ, യൂറോപ്പിന്റെ മധ്യകാലഘട്ടങ്ങളിൽ മുഴുവനായും കാലഹരണപ്പെട്ടുപോയിരുന്നു. ചികിത്സകരോ ആശുപത്രികളോ ഉണ്ടായിരുന്നില്ല. പരിമിതമായ അറിവുകളുള്ള നാടോടികളായ “ബാർബർ”മാർ മാത്രമാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിൽ തന്റെ അമ്മ മരിച്ചതോടെ അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണ റോബ് കോൾ എന്ന ബാലൻ ഒരു ബാർബറുടെ ശിഷ്യനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. […]
Lawrence of Arabia / ലോറൻസ് ഓഫ് അറേബ്യ (1962)
എം-സോണ്‍ റിലീസ് – 1717 ക്ലാസ്സിക് ജൂൺ 2020 – 08 ഭാഷ ഇംഗ്ലീഷ്, അറബിക്, ടർക്കിഷ് സംവിധാനം David Lean പരിഭാഷ ഹരി കൃഷ്ണൻ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.3/10 1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ‘ലോറന്‍സ് ഓഫ് അറേബ്യ’ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല […]
122 (2019)
എം-സോണ്‍ റിലീസ് – 1691 ഭാഷ അറബിക് സംവിധാനം Yasir Al-Yasiri പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഹൊറർ, ത്രില്ലർ 6.8/10 ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഈജിപ്ഷ്യൻ സിനിമ ഏറിയ പങ്കും ഒരു ആശുപത്രിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ദാമ്പത്യ ജീവിതം കരുപ്പിടിപ്പിക്കുവാൻ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങുന്ന നാസർ എന്ന ചെറുപ്പക്കാരനും അയാളുടെ ബധിരയായ ഭാര്യയും കാർ അപകടത്തിൽ പെടുകയും നാസറിനെ മാത്രം കാണാതാവുകയും ചെയ്യുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ, നാസറിനെ അന്വേഷിച്ചിറങ്ങുമ്പോഴാണ് നാസറും താനും ഒരു കുരുക്കിലാണെന്നു മനസ്സിലാക്കുന്നത്.ആ കുരുക്കിൽ […]