എംസോൺ റിലീസ് – 2781 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Penguin Bloom / പെൻഗ്വിൻ ബ്ലൂം (2020)
എംസോൺ റിലീസ് – 2779 ഭാഷ ഇംഗ്ലീഷ് സംവിധാനം Glendyn Ivin പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 6.8/10 ഭർത്താവിനോടും കുട്ടികളോടുമൊപ്പം വളരെ സന്തോഷമായി വിനോദസഞ്ചാരവും സർഫിങ്ങുമെല്ലാം ചെയ്ത് ഉല്ലസിച്ചു നടക്കുമ്പോൾ ഒരു അപകടം ഉണ്ടായി നെഞ്ചിന് താഴേക്ക് തളർന്നു കിടപ്പായാലോ? ആ അവസ്ഥ വിവരണത്തിനും അപ്പുറമാണ്. അങ്ങനെയൊരു അവസ്ഥയിൽ തളർന്നു പോകുന്ന സാമിന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗമെത്തുകയാണ്. എന്നാൽ അത് മനുഷ്യനല്ല വണ്ണാത്തിക്കിളി വർഗ്ഗത്തിൽ പെട്ട ഒരു പക്ഷി. ഒരു ചെറിയ പക്ഷി […]
Machan / മച്ചാൻ (2008)
എംസോൺ റിലീസ് – 2778 ഭാഷ സിംഹള & ഇംഗ്ലീഷ് സംവിധാനം Uberto Pasolini പരിഭാഷ ജെ. ജോസ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.9/10 2004 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍, ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയ, ശ്രീലങ്ക നാഷണല്‍ ഹാന്‍ഡ്ബോള്‍ ടീമിലെ 23 പേരെയും പെട്ടെന്നൊരുദിവസം കാണാതാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീലങ്കയ്ക്ക് അങ്ങനെയൊരു ടീമേ ഇല്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ യഥാര്‍ത്ഥകഥയെ ആസ്പദമാക്കി ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത ഇറ്റാലിയന്‍-ശ്രീലങ്കന്‍ ചിത്രമാണ് “മച്ചാന്“. കുടിയേറ്റത്തിന്റെ […]
Agatha Christie’s Poirot Season 6 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 6 (1994)
എംസോൺ റിലീസ് – 2777 Episode 04: Dumb Witness / എപ്പിസോഡ് 04: ഡമ്പ് വിറ്റ്നസ്സ് ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ […]
The Orgasm Diaries / ദി ഓർഗാസം ഡയറീസ് (2010)
എംസോൺ റിലീസ് – 2774 ഭാഷ ഇംഗ്ലീഷ് സംവിധാനം Ashley Horner പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 4.8/10 ഫോട്ടോഗ്രാഫറായ മാഞ്ചസ്റ്ററും ടാക്സിഡെർമിസ്റ്റായ നൂണും തമ്മിലുള്ള വളരെ ആഴമേറിയതും മനോഹരമായതുമായ ചൂടൻ പ്രണയ കാവ്യമാണ് ദി ഓർഗാസം ഡയറിസ്. പുറംപോക്ക് ഭൂമിയിലുള്ളൊരു ഗാരേജിലാണ് മാഞ്ചസ്റ്ററും നൂണും താമസിക്കുന്നത്. സമ്മർ റൊമാൻസ് ആഘോഷിക്കുന്ന അവർക്കിടയിൽ ഫ്രാണി എന്നൊരാൾ കടന്നു വരുന്നതോട് കൂടി ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നു. പിരിഞ്ഞിരിക്കുമ്പോളാണ് അവർക്കിടയിലുള്ള പ്രണയം എത്രമാത്രം ദൃഢമായിട്ടുള്ളതായിരുന്നെന്ന് അവർ […]
Suicide Squad / സൂയിസൈഡ് സ്ക്വാഡ് (2016)
എംസോൺ റിലീസ് – 2772 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ സുബിന് ടി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.9/10 2016-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ സിനിമയാണ് സുയിസൈഡ് സ്ക്വാഡ്. ഡി.സി കോമിക്സിലെ സൂപ്പർവില്ലന്മാരെ ചേർത്ത് ഒരു സീക്രട്ട് ഗവർണമെന്റ് ഏജൻസി ഉണ്ടാക്കുന്ന ടീമാണ് സുയിസൈഡ് സ്ക്വാഡ്. David Ayer തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ, ഡി.സി എക്സ്സ്റ്റന്‍ഡഡ് യൂണിവേഴ്സിന്റെ (D.C.E.U) മൂന്നാമത്തെ സിനിമയാണ്. ഭാവിയിൽ വരുന്ന പ്രശ്നങ്ങളെ തടയാൻ വേണ്ടി […]
Raya and the Last Dragon / റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ (2021)
എംസോൺ റിലീസ് –2763 ഭാഷ ഇംഗ്ലീഷ് സംവിധാനം Don Hall & Carlos López Estrada പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 7.4/10 കുമാൻഡ്ര എന്നൊരു സങ്കല്പിക രാജ്യം. അവിടെ മനുഷ്യരും ഡ്രാഗണുകളും ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള കുമാൻഡ്രയെ ഡ്രൂൺ എന്ന മഹാമാരി ആക്രമിച്ച് ജീവനോടെയുള്ളവരെയൊക്കെ കല്ലുകളാക്കി മാറ്റി.പിന്നീട് അവസാന ഡ്രാഗണായ സീസുദത്തു അവളുടെ എല്ലാ മന്ത്രശക്തികളും ഉപയോഗിച്ചായിരുന്നു ആ ഡ്രൂണുകളെ നശിപ്പിച്ചത്. കുറെ വർഷങ്ങൾക്ക് ശേഷം ഡ്രൂൺ വീണ്ടും തിരിച്ചെത്തി. […]
Mama / മമാ (2013)
എംസോൺ റിലീസ് – 2762 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Muschietti പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 6.2/10 5 കൊല്ലം മുൻപ് കാണാതായ തന്റെ സഹോദരനെയും അയാളുടെ 2 പെൺകുഞ്ഞുങ്ങളെയും അന്വേഷിച്ചു നടക്കുകയാണ് ലൂക്കാസും കാമുകി അനബെല്ലും. അങ്ങനെ അന്വേഷണത്തിനൊടുവിൽ വിജനമായ കാട്ടിലെ ഒരു വീട്ടിൽ വെച്ച് ആ കുഞ്ഞുങ്ങളെ അവർ കണ്ടെത്തി. പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലൂക്കാസും അനബെല്ലും മനസ്സിലാക്കുന്നു, ആ രണ്ട് കുട്ടികള്‍ മമാ എന്ന് […]