എംസോൺ റിലീസ് – 2741 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ അരുൺ ബി. എസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.6/10 പഴയ അധോലോക നായകനും ഗ്യാങ്സ്റ്ററുമായിരുന്ന ജിമ്മി കോൺലണ് ഒരു രാത്രിയിൽ സ്വന്തം മകന്റെ ജീവൻ രക്ഷിക്കാനായി, ആ നഗരം അടക്കിഭരിച്ചിരുന്ന അധോലോക നായകനും ഉറ്റചങ്ങാതിയുമായ ഷോൺ മഗ്വയറിനെതിരെ പടപൊരുതേണ്ടി വരുന്നു. ജിമ്മിയെ കുടുക്കാൻ വർഷങ്ങളായി കാത്തിരിക്കുന്ന ന്യൂയോർക്ക് സിറ്റി പോലീസിനും അതൊരു അവസരമായിരുന്നു. ആ രാത്രിയിൽ ജിമ്മി കോൺലണെയും മകൻ മൈക്കൽ […]
You’re Next / യൂ ആർ നെക്സ്റ്റ് (2011)
എംസോൺ റിലീസ് – 2740 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ ഷാനു നൂജുമുദീന് ജോണർ ഹൊറർ, ത്രില്ലർ 6.6/10 Adam Wingardന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ Horror/slasher സിനിമയാണ് യൂ ആർ നെക്സ്റ്റ്. ഡേവിസൺ ദമ്പതികളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി മക്കളും അവരുടെ കാമുകീ കാമുകന്മാരും ഒത്തുചേർന്ന സന്തോഷപൂർണമായ ഒരു രാത്രിയിൽ മുഖംമൂടി ധാരികളായ ഒരുകൂട്ടം കൊലപാതകികൾ അവരെ ആക്രമിക്കുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിലുടനീളം. അവസാനം വരെ ത്രില്ലടിച്ച് കാണാൻ സാധിക്കുന്ന ഈ […]
The Eyes of My Mother / ദി ഐസ് ഓഫ് മൈ മദർ (2016)
എംസോൺ റിലീസ് – 2731 ഭാഷ ഇംഗ്ലീഷ് & പോർച്ചുഗീസ് സംവിധാനം Nicolas Pesce പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.2/10 Nicolas Pesceയുടെ സംവിധാനതിൽ 2016ൽ റിലീസായ ഹൊറർ, ഡ്രാമ ചിത്രമാണ് ദി ഐസ് ഓഫ് മൈ മദർ. ഫ്രാൻസിസ്ക്ക ചെറുപ്പത്തിൽ തന്റെയമ്മയെ ഒരാൾ കൊല്ലുന്നത് നേരിട്ടുകണ്ട ആളാണ്. അവൾ വളരുംതോറും ഏകാന്തത വേട്ടയാടുമ്പോൾ നമ്മൾ കാണുന്നത് അവളുടെ മറ്റൊരു മുഖമാണ്, ഭയപ്പെടുത്തുന്നൊരു സൈക്കോയുടെ മുഖം!പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച […]
Desperado / ദെസ്പരാഡോ (1995)
എംസോൺ റിലീസ് – 2729 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ ഹരി കൃഷ്ണൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 റോബർട്ട് റോഡ്രിഗസിന്റെ മെക്സിക്കൻ ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് അന്റോണിയോ ബാന്ദ്രേ, സൽമ ഹയേക് എന്നിവർ നായികാനായകൻമാരായി 1995 ൽ പുറത്തിറങ്ങിയ ദെസ്പരാഡോ. ഈ ചിത്രമാണ് സൽമ ഹയെക്കിനെ മെക്സിക്കൻ സിനിമയിൽ നിന്നും ഹോളിവുഡിലേക്ക് എത്തിച്ചത്. പ്രതികാരത്തിനായി തന്റെ ഗിറ്റാർ കേസിൽ നിറയെ തോക്കുകളുമായി വില്ലനെ തേടിനടക്കുന്ന മാരിയാച്ചിയുടെ യാത്രയാണ് സിനിമ. ഇടക്കുവച്ച് […]
Journey to Mecca / ജേണി ടു മെക്ക (2009)
എംസോൺ റിലീസ് – 2723 ഭാഷ ഇംഗ്ലീഷ്, അറബിക് സംവിധാനം Bruce Neibaur പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി 7.2/10 AD 1325. ടാൻജീർ, മൊറോക്കോ.തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി. കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ […]
What If…? Season 01 / വാട്ട് ഇഫ്…? സീസൺ 01 (2021)
എംസോൺ റിലീസ് – 2724 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Andrews പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷൻ 7.6/10 ലോകി സീരിസ് തിരികൊളുത്തി വിട്ട മൾട്ടിവേഴ്സ് concept ൽ നിന്നുമാണ് What if…? എന്ന അനിമേറ്റഡ് സീരിസിന്റെ ഉദയം. അതിനുശേഷം ഇനിയെന്ത് എന്നതാണ് സീരീസ് മുന്നോട്ട് വയ്ക്കുന്ന ആശയം. MCU അടുത്തിടെ പുറത്തിറക്കിയ മൂന്ന് സീരിസുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സീരിസാണ് What if…? MCU ൽ നമ്മൾ ഇതുവരെ എന്തൊക്കെ കണ്ടോ, അതിൽ നിന്നൊക്കെ വ്യത്യസ്തമായ […]
Loki Season 1 / ലോകി സീസൺ 1 (2021)
എംസോൺ റിലീസ് – 2722 ഭാഷ ഇംഗ്ലീഷ് സംവിധാനം Kate Herron പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,ജിതിൻ.വി, ജീ ചാങ്-വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.4/10 ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ […]
The Little Rascals / ദ ലിറ്റിൽ റാസ്കൽസ് (1994)
എംസോൺ റിലീസ് – 2721 ഭാഷ ഇംഗ്ലീഷ് സംവിധാനം Penelope Spheeris പരിഭാഷ ഷെഹീർ ജോണർ കോമഡി, ഫാമിലി, റൊമാൻസ് 6.3/10 കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1998ൽ പെനോലപ്പി സ്ഫീരിസിന്റെസംവിധാനത്തിൽ പുറത്തിറങ്ങിയ കൊച്ചു ചിത്രമാണ് “ദ ലിറ്റിൽ റാസ്കൽസ്“. കുട്ടികളുടെ കുസ്തൃതികളും നിഷ്കളങ്കതയും കോർത്തിണക്കിയ ഈ ചിത്രം, ഒരു കോമഡി ജോണറിലാണ് കഥ പറയുന്നത്. സ്പാങ്കിയും കൂട്ടുകാരും സ്ത്രീ-വിരുദ്ധ പക്ഷവുമായി ജീവിതം നയിക്കുന്നവരാണ്. അവരുടെ ഇടയിലുള്ള സ്ത്രീ പ്രിയനായ അൽഫാൽഫ, തന്റെ കാമുകിയായ ഡാർളയുമായികൂട്ടുകാരുടെ കണ്ണ് വെട്ടിച്ച് […]