എംസോൺ റിലീസ് – 2704 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando León de Aranoa പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, വാർ 6.8/10 യൂഗോസ്ലാവ് യുദ്ധങ്ങളുടെ അവസാനത്തോടടുത്ത് മുൻ യൂഗോസ്ലാവിയായിലെങ്ങോ ഉള്ള ഒരു സംഘർഷ ബാധിത പ്രദേശത്ത് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് എ പെർഫെക്റ്റ് ഡേ എന്ന ഈ ചിത്രം. Fernando León de Aranoaന്റെ സംവിധാനത്തിൽ 2015ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ എയ്ഡ് വർക്കർമാരായ മാംബ്രു, ബി, പുതുതായി വന്ന […]
Gangs of London Season 1 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 1 (2020)
എംസോൺ റിലീസ് – 2700 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് […]
Bodyguard / ബോഡിഗാർഡ് (2018)
എംസോൺ റിലീസ് – 2698 ഭാഷ ഇംഗ്ലീഷ് സംവിധാനം John Strickland, Thomas Vincent പരിഭാഷ രാഹുല് രാജ്, നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2018-ൽ BBC One-ൽ സംപ്രേഷണം ചെയ്ത പോലീസ് ത്രില്ലർ സീരീസാണ് ബോഡിഗാർഡ്. ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധേയനായ റിച്ചാർഡ് മാഡനാണ് പ്രധാനകഥാപാത്രമായ ഡേവിഡ് ബഡ് ആയി എത്തുന്നത്. ബ്രിട്ടീഷ് ഹോം സെക്രട്ടറി ജൂലിയ മോണ്ടഗ്യൂ ഒരുപാട് എതിർപ്പുകൾ മറികടന്ന് RIPA-18 എന്ന വിവാദബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. പൊതുജനത്തിന്റെ […]
Till Death / റ്റിൽ ഡെത്ത് (2021)
എംസോൺ റിലീസ് – 2694 ഭാഷ ഇംഗ്ലീഷ് സംവിധാനം S.K. Dale പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 5.8/10 വലിയൊരു നിയമ സ്ഥാപനത്തിൻ്റെ ഉടമയാണ് മാർക്ക്. ഇയാളുടെ ഭാര്യ എമ, മാർക്കിനൊപ്പമുള്ള ജീവിതത്തിൽ തൃപ്തയല്ല. മാർക്കിൻ്റെ ഓഫീസിലുള്ള മറ്റൊരാളുമായി എമയ്ക്ക് രഹസ്യ ബന്ധമുണ്ട്. പക്ഷേ അത് അധികകാലം തുടരാൻ എമ ആഗ്രഹിക്കുന്നില്ല. വിവാഹ വാർഷികത്തിന് മാർക്ക് എമയ്ക്ക് ഒരു മാല സമ്മാനമായി നൽകുന്നു. ഒപ്പം ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എമയുമായി അയാളൊരു […]
The Finest Hours / ദ ഫൈനസ്റ്റ് അവേഴ്സ് (2016)
എംസോൺ റിലീസ് – 2690 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Gillespie പരിഭാഷ സ്റ്റാലിൻ ജോർജ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.8/10 നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 1952 ഫെബ്രുവരി 18 ശക്തമായ കാറ്റിലും മഴയിലും പെട്ട് അമേരിക്കയുടെ oil ടാങ്കർ കപ്പൽ SS Pendleton നടുക്കടലിൽ വെച്ച് രണ്ടായി മുറിയുകയും കപ്പലിലുള്ള ക്രൂ മെമ്പേഴ്സിന്റെ ജീവന് ഭീക്ഷണി ആകുകയും ചെയ്യുന്നു. തങ്ങളാൽ കഴിയുന്ന രീതിയിൽ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും […]
Chinatown / ചൈനടൗൺ (1974)
എംസോൺ റിലീസ് – 2689 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8.2/10 വിഖ്യാത സംവിധായകൻ റോമൻ പൊളാൻസ്കിയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് 1974ൽ ഇറങ്ങിയ ചൈനടൗൺ. ഈസ്റ്റ് കാലിഫോർണിയയിലെ കർഷകരും ലോസ് ആഞ്ചലസ് നഗര അധികൃതരും തമ്മിൽ വെള്ളത്തിന്റെ അവകാശത്തിനായി നടന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത് യഥാർത്ഥ സംഭവങ്ങളുമായി ചിത്രത്തിന് വളരെ സാമ്യമുണ്ട്. ലോസ് ആഞ്ചലസിലെ ഒരു സ്വകാര്യ കുറ്റാന്വേഷകനാണ് ജെ. ജെ. […]
Everest / എവറസ്റ്റ് (2015)
എംസോൺ റിലീസ് – 2688 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.1/10 എവറസ്റ്റ്, ഭൂമിയിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിൽ ഒന്ന്. അവിടേക്കുള്ള ഒരു കൂട്ടം സാഹസികരുടെ യാത്രയാണ് 2015ൽ ഇറങ്ങിയ എവറസ്റ്റ് എന്ന സിനിമ. ഇതൊരു യഥാർത്ഥ സംഭവമാണ്. 1953 ൽ എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 8.86 കിലോ മീറ്റർ ഉയരമുള്ള കൊടുമുടി പിന്നീട് പ്രൊഫഷണൽ ക്ലൈമ്പേഴ്സ് മാത്രമാണ് കയറിയിരുന്നത്. […]
Bad Times at the El Royale / ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ (2018)
എംസോൺ റിലീസ് – 2686 ഭാഷ ഇംഗ്ലീഷ് സംവിധാനം Drew Goddard പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 ഡ്ര്യൂ ഗൊഡാർഡിൻ്റെ സംവിധാനത്തിൽ 2018ൽ റിലീസ് ചെയ്ത നിയോ നോയിർ ത്രില്ലർ സിനിമയാണ് “ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ“. എഴുപതുകളുടെ തുടക്കത്തിലെ ഒരു ദിവസത്തിൽ കാലിഫോർണിയയുടേയും നെവാഡയുടേയും ഒത്ത മധ്യത്തിലായി സ്ഥിതിചെയ്യുന്ന, ഒരു ജീവനക്കാരൻ മാത്രമുള്ള, എൽ റൊയാൽ ഹോട്ടലിൽ അവിചാരിതമായി എഴു പേർ ഒത്തുചേരുന്നു. ഒരു പാതിരി, ഒരു […]