എം-സോണ്‍ റിലീസ് – 2648 ക്ലാസ്സിക് ജൂൺ 2021 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Dante പരിഭാഷ ജെറിൻ ചാക്കോ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.3/10 1984ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ നിർമാണത്തിൽ ജോ ഡാന്റെ സംവിധാനം ചെയ്ത ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഗ്രെമ്ലിൻസ്. ബില്ലി പെൽസർ എന്ന കൗമാരക്കാരന് മൊഗ്വായ് എന്നൊരു ജീവിയെ ക്രിസ്തുമസ് സമ്മാനായി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം. എടുത്തുപറയത്തക്ക താരനിര ഇല്ലാതിരുന്നിട്ട് കുടി, സിനിമ നല്ല നിരൂപക പ്രശംസ […]
The Untouchables / ദി അൺടച്ചബിൾസ് (1987)
എം-സോണ്‍ റിലീസ് – 2645 ക്ലാസ്സിക് ജൂൺ 2021 – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ രാഹുൽ രാജ് & പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.9/10 1930-കളിലെ ഷിക്കാഗോ. അമേരിക്കയിൽ മദ്യനിരോധനം നിലവിലുണ്ടായിരുന്ന കാലം. അനധികൃതമായ മദ്യവിൽപ്പനയിലൂടെ കോടികൾ കൊയ്ത് ഷിക്കാഗോ പട്ടണത്തെ മൊത്തം നിയന്ത്രിച്ചിരുന്ന അധോലോകനായകനായിരുന്നു ‘അൽ കപോൺ’. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും തൊടാൻ മടിച്ചിരുന്ന കൊടുംകുറ്റവാളി. തന്നെ എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളിക്കൊണ്ട് അൽ കപോൺ തന്റെ […]
Sweet Tooth Season 1 / സ്വീറ്റ് ടൂത്ത് സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2644 ഭാഷ ഇംഗ്ലീഷ് നിർമാണം Team Downey പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 ജെഫ് ലെമിറിന്റെ സ്വീറ്റ് ടൂത്ത് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി 2021 ൽ Netflix ലൂടെ ഇതേ പേരിൽ പുറത്തിറങ്ങിയ ഒരു Adventure/Post Apocalyptic സീരീസാണ് സ്വീറ്റ് ടൂത്ത്. ഭൂമിയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിച്ച് ഭൂരിഭാഗം ജനസംഖ്യയെയും കൊന്നൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും […]
The Last Kingdom Season 3 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 3 (2018)
എം-സോണ്‍ റിലീസ് – 2642 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ് & അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന അവൻ […]
Clue / ക്ലൂ (1985)
എം-സോണ്‍ റിലീസ് – 2641 ക്ലാസ്സിക് ജൂൺ 2021 – 15 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Jonathan Lynn പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ക്രൈം, മിസ്റ്ററി 7.3/10 ആറ് അപരിചിതർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. എന്നാൽ, വിരുന്നിന് വിളിച്ചയാൾ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നു. ആതിഥേയനെന്ന് പരിചയപ്പെടുത്തുന്നയാൾ അതിഥികൾക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. ആതിഥേയന്റെയും അതിഥികളുടെയും രഹസ്യങ്ങളറിയാവുന്ന പാചകക്കാരനെ കൊല്ലാൻ അയാൾ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, […]
Unhinged / അൺഹിഞ്ച്ഡ് (2020)
എം-സോണ്‍ റിലീസ് – 2640 ഭാഷ ഇംഗ്ലീഷ് സംവിധാനം Derrick Borte പരിഭാഷ അനൂപ് അനു ജോണർ ആക്ഷൻ, ത്രില്ലർ 6.0/10 ഡെറിക് ബോർട്ടിന്റെ സംവിധാനത്തിൽ 2020 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് “അൺഹിഞ്ച്ഡ്.”ജീവിതത്തിൽ വളരെയധികം പ്രയാസമനുഭവിക്കുന്ന വിവാഹമോചിതയായ ഒരു വീട്ടമ്മയാണ് നായികയായ റേച്ചൽ ഫ്ലിൻ. ഒരു ദിവസം താൻ ഉണരാൻ വൈകിയതിനെ തുടർന്ന് തന്റെ മകനായ കയ്ലിനെ വേഗത്തിൽ സ്കൂളിൽ എത്തിക്കാനുള്ള തിടുക്കത്തിലാണ് അവൾ. യാത്രാമധ്യേ പലയിടത്തും ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് അവർ […]
Rick and Morty Season 1 / റിക്ക് ആൻഡ് മോർട്ടി സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 2639 ഭാഷ ഇംഗ്ലീഷ് നിർമാണം Williams Street പരിഭാഷ മാജിത് നാസർ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 9.2/10 2013ൽ കാർട്ടൂൺ നെറ്റ്വർക്ക് വഴി സംപ്രേഷണം ചെയ്യപ്പെട്ട അമേരിക്കൻ അഡൾട്ട് അനിമേഷൻ സിറ്റ്കോമാണ് റിക്ക് ആൻഡ് മോർട്ടി. റിക്ക് സാഞ്ചസ് എന്ന അപ്പൂപ്പന്റെയും, മോർട്ടി സ്മിത്ത് എന്ന കൊച്ചുമകന്റെയും സാഹസങ്ങളാണ് സീരീസിന്റെ ഇതിവൃത്തമെന്ന് ഒറ്റ വാക്കിൽ പറയാം. അപ്പൂപ്പൻ എന്നൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും ചെറുമകനോട് കരുതലും, സ്നേഹവുമുള്ള ഒരു രൂപമാകും മനസ്സിലേക്ക് ഓടി […]
Lillian / ലിലിയൻ (2019)
എം-സോണ്‍ റിലീസ് – 2636 ഭാഷ ഇംഗ്ലീഷ് സംവിധാനം Andreas Horvath പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ 6.7/10 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ഒരു ഓസ്ട്രിയൻ റോഡ് മൂവിയാണ് ലിലിയൻ. ഒരു യുവതി നടത്തുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലം. അത് വെറുമൊരു യാത്രയായിരുന്നില്ല. അങ്ങേയറ്റം സാഹസം നിറഞ്ഞതും, ഏറെക്കുറെ അസംഭാവ്യവുമായ യാത്ര. ലിലിയൻ എന്ന റഷ്യക്കാരി അമേരിക്കയിൽ ഒരു ജീവിതോപാധി കണ്ടെത്താനുള്ള ശ്രമത്തിലാണ്. നീലച്ചിത്രത്തിൽ അഭിനയിക്കാൻ വരെ തയ്യാറായെങ്കിലും അതിനും തന്നെ […]