എം-സോണ് റിലീസ് – 2116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Otto Preminger പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.0/10 കോടതി വിചാരണ പ്രമേയമാക്കിയ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കായി കരുതപ്പെടുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ മർഡർ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.സ്വതവേ ഉഴപ്പനാണ് അഭിഭാഷകനായ പോൾ ബീഗ്ലർ. മീൻപിടിത്തവും നേരംപോക്കും അല്ലറചില്ലറ കേസുകളുമായി കഴിഞ്ഞുകൂടുന്നു. യാദൃച്ഛികമായാണ് ഇയാളിലേക്ക് ഒരു കേസ് എത്തുന്നത്. ഭാര്യയെ ബലാത്സംഗം […]
Ghost Rider / ഗോസ്റ്റ് റൈഡർ (2007)
എം-സോണ് റിലീസ് – 2111 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Steven Johnson പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, ഫാന്റസി, ത്രില്ലർ 5.2/10 ജോണി ബ്ലെയിസ് എന്ന ബൈക്ക് സ്റ്റണ്ടർ ഒരു പ്രത്യക സാഹചര്യത്തിൽ അച്ഛൻറെ ജീവൻ രക്ഷിക്കാനായി സ്വന്തം ആത്മാവിനെ സാത്താന് വിൽക്കേണ്ടിവരുന്നതും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് 2007ൽ പുറത്തിറങ്ങിയ ഗോസ്റ് റൈഡർ എന്ന ചിത്രം പറയുന്നത്. മാർക്ക് സ്റ്റീവൻ ജോൺസൺ സംവിധാനം ചെയ്ത ചിത്രം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. […]
Cloudy with a Chance of Meatballs / ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്ബോൾസ് (2009)
എം-സോണ് റിലീസ് – 2109 ഭാഷ ഇംഗ്ലീഷ് സംവിധാനം Phil Lord, Christopher Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആനിമേഷന്, അഡ്വെഞ്ചർ, കോമഡി 6.9/10 ഫ്ലിന്റ് ലോക്ക് വുഡ് എന്ന യുവ ശാസ്ത്രജ്ഞൻ നാട്ടുകാരുടെ കളിയാക്കലുകൾ എല്ലാം അവസാനിപ്പിക്കുന്നതിന് വെള്ളത്തിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന യന്ത്രം കണ്ടുപിടിക്കുന്നു. എന്നാൽ ആ യന്ത്രം ഒരു പ്രത്യേക സാഹചര്യത്തിൽ ആകാശത്തിലേക്ക് പോയി മേഘങ്ങളിൽ നിന്നുള്ള വെള്ളമുപയോഗിച്ച് ഭക്ഷണം മഴയായി പെയ്യിക്കാൻ തുടങ്ങുന്നു. എന്നാൽ അധികമായാൽ അമൃതും വിഷമാണല്ലോ. ബാക്കി […]
Citizen Kane / സിറ്റിസണ് കെയ്ന് (1941)
എം-സോണ് റിലീസ് – 2106 ഭാഷ ഇംഗ്ലീഷ് സംവിധാനം Orson Welles പരിഭാഷ ഷാന് വി എസ് ജോണർ ഡ്രാമ, മിസ്റ്ററി 8.3/10 1941ൽ ഇറങ്ങിയ അമേരിക്കൻ സിനിമയാണ് സിറ്റിസൺ കെയ്ൻ. ആ കാലത്തെ തിയേറ്റർ ആർട്ടിസ്റ്റുകളിൽ ഒരാൾ ആയിരുന്ന ഓർസൻ വെൽസ് നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത് വെൽസ് തന്നെയായിരുന്നു. ചിത്രത്തിന്റെ കോ-റൈറ്റർ കൂടിയായിരുന്നു വെൽസ്. ലോക സിനിമയിലെ ഒരു ബെഞ്ച് മാർക്ക് ആയാണ് സിറ്റിസൺ കെയ്ൻ എന്ന സിനിമയെ കണക്കാക്കുന്നത്. […]
Prison Break: Season: 1 / പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)
എം-സോണ് റിലീസ് – 2103 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Jumper / ജംബർ (2008)
എം-സോണ് റിലീസ് – 2102 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ഡേവിഡ് റൈസ് എന്ന ചെറുപ്പക്കാരൻ തനിക്ക് ലോകത്തെവിടേക്കും ഞൊടിയിടയിൽ ചാടിയെത്താനുള്ള കഴിവുണ്ടെന്ന് തിരിച്ചറിയുന്നു. ആദ്യം ബാങ്കുകൾ കൊള്ളയടിക്കാനായി തന്റെ കഴിവുകൾ ഉപയോഗിക്കുന്ന ഡേവിഡ് തന്നെപ്പോലെ വേറെ ആളുകളുണ്ടന്നും അവരെ വേട്ടയാടാൻ മറ്റൊരു വിഭാഗമുണ്ടെന്നും കണ്ടെത്തുന്നു. സൂപ്പർഹീറോ ഗണത്തിൽ പെടുത്താവുന്ന ഒരു സൈഫൈ ത്രില്ലെർ ചിത്രമാണ് ജമ്പർ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Swamp Thing Season 1 / സ്വാംപ് തിങ് സീസൺ 1 (2019)
എം-സോണ് റിലീസ് – 2101 ഭാഷ ഇംഗ്ലീഷ് നിർമാണം Big Shoe Productions, Inc. പരിഭാഷ ബിനീഷ് എം എന്, മിഥുൻ. ഇ. പി, അഭി ആനന്ദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 ഡോക്ടർ അബ്ബി അർക്കെയ്നും സംഘവും തന്റെ സ്വദേശമായ ലൂസിയാനയിൽ പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കാൻ വരുന്നു. എന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് രോഗത്തിന്റെ ഭീകരതയെ മാത്രമായിരുന്നില്ല, മറിച്ച് അവിടുത്തെ ചതുപ്പിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ പല രഹസ്യങ്ങളെയുമായിരുന്നു.വിഖ്യാതമായ DC എന്റർടെയ്ൻമെന്റ്സും വാർണർ ബ്രെദേഴ്സും ചേർന്ന് നിർമ്മിച്ച […]
The Lighthouse / ദി ലൈറ്റ്ഹൗസ് (2019)
എം-സോണ് റിലീസ് – 2097 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Eggers പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.5/10 2 കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഫാന്റസിയും ഹൊററും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റിൽ വളരെ വ്യത്യസ്തമായ അനുഭവം തരുകയാണ് ഈ ചിത്രം. സിനിമാട്ടോഗ്രാഫിക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ട് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘The Witch’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ Rober Eggersന് ഈ ചിത്രവും മികച്ച അനുഭവമാക്കി മാറ്റാൻ […]