എംസോൺ റിലീസ് – 1632 ഭാഷ ഹിന്ദി സംവിധാനം Ida Ali പരിഭാഷ ഷൈജു എസ് ജോണർ ഷോർട്, റൊമാൻസ് 4.2/10 ഒരു അപ്പാർട്മെന്റ് ബിൽഡിങ്ങിലെ ലിഫ്റ്റിൽ നടക്കുന്ന ഒരു കൊച്ചു പ്രണയകഥയാണ് ഇദ അലി സംവിധാനം ചെയ്ത ലിഫ്റ്റ് എന്ന ഷോർട് ഫിലിമിന്റെ ഇതിവൃത്തം. ലിഫ്റ്റിൽ വെച്ച് പലപ്പോഴായി കണ്ടുമുട്ടുകയും തുടർന്ന് പ്രണയിക്കുകയും ചെയ്യുന്ന ടാനിയയുടെയും അർജ്ജുന്റെയും ഇണക്കങ്ങളും പിണക്കങ്ങളുമായി പറഞ്ഞുപോവുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ഥ ബോളിവുഡ് സംവിധായകൻ ഇംത്യാസ് അലിയുടെ മകൾ […]
I Hate Luv Storys / ഐ ഹേറ്റ് ലവ് സ്റ്റോറീസ് (2010)
എം-സോണ്‍ റിലീസ് – 1616 ഭാഷ ഹിന്ദി സംവിധാനം Punit Malhotra പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.6/10 ലവ് എന്ന് കേൾക്കുന്നതേ വെറുപ്പുള്ള ജെയ്യും, ലവ് എന്ന സ്വപ്നലോകത്ത് ജീവിക്കുന്ന സിമ്രാനും ഒരു സിനിമ സെറ്റിൽ വെച്ച് കണ്ടുമുട്ടുന്നു, സിമ്രാന് ജെയോട് പ്രണയം തോന്നുകയും അതിനാൽ അവരുടെ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളുമാണ് ഐ ഹേറ്റ് ലവ് സ്റ്റോറീസ്!ഹിന്ദി സിനിമയിൽ അതുവരെ കണ്ടുവന്നിട്ടുള്ള എല്ലാ ക്ളീഷേയും ആക്ഷേപഹാസ്യത്തിൽ തുറന്നു കാണിക്കുന്നുണ്ട് സിനിമ.ഫീൽ ഗുഡ് […]
Ae Dil Hai Mushkil / ഏ ദിൽ ഹേ മുഷ്കിൽ (2016)
എം-സോണ്‍ റിലീസ് – 1607 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ ദീപക് ദിനേശ് ജോണർ ഡ്രാമ, മ്യൂസിക്കല്‍ 5.8/10 കരൺ ജോഹറിന്റെ സംവിധാനത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യാ റായി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന ചിത്രമാണ് 2016 ൽ റിലീസ് ചെയ്ത ‘ഏ ദിൽ ഹെ മുഷ്കിൽ’. സവിധായകൻ തന്നെ നിർമിച്ച ചിത്രം 2016 ലെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നാണ്.സൗഹൃദത്തിലും പ്രണയത്തിലും ഊന്നി കഥപറയുന്ന ചിത്രത്തിൽ സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. […]
Jawaani Jaaneman / ജവാനി ജാനെമൻ (2020)
എം-സോണ്‍ റിലീസ് – 1600 ഭാഷ ഹിന്ദി സംവിധാനം Nitin Kakkar പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി 6.7/10 40 വയസായ ജസ്വിന്ദർ അഥവാ ജാസ് ഒറ്റക്ക് ജീവിതം അടിച്ചുപൊളിച്ചു നടക്കുന്നയാണ്. പാർട്ടിയും പെണ്ണുങ്ങളുമായി ഉല്ലസിച്ചു ജീവിക്കുന്നതിലേക്കാണ് ടിയ വരുന്നത്.ടിയ ജാസിന്റെ മോളാണ്, പോരാത്തതിന് ഗർഭിണിയും, ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ മകളുടെ വരവ് ജാസിന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു,അത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു, ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റാണ് ജവാനി ജാനേമൻ. […]
Hum Aapke Hain Koun..! / ഹം ആപ്കേ ഹേ കോൻ (1994)
എം-സോണ്‍ റിലീസ് – 1594 ഭാഷ ഹിന്ദി സംവിധാനം Sooraj R. Barjatya പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.5/10 സൂരജ് ബർജാത്യ എഴുതി സംവിധാനം ചെയ്ത് 1994 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് ഹം ആപ്കേ ഹേ കോൻ. ഇന്ത്യൻ വിവാഹ ആചാരങ്ങൾ ഒരു മുഴുനീള സിനിമയായി ചിത്രീകരിച്ചിരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട രാജേഷും പ്രേമും കൊച്ചച്ഛനോടൊപ്പം കഴിയുന്നു. രാജേഷിന് പൂജയുടെ കല്യാണ ആലോചന വരുന്നു. ഈ […]
Mr. and Mrs. Iyer / മിസ്റ്റർ ആൻഡ് മിസിസ് അയ്യർ (2002)
എം-സോണ്‍ റിലീസ് – 1591 ഭാഷ ഹിന്ദി സംവിധാനം Aparna Sen പരിഭാഷ ലിജു ലീലാധരൻ ജോണർ ഡ്രാമ 7.9/10 കൈക്കുഞ്ഞുമായി കൊൽക്കത്തയിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്രതിരിച്ച ഹിന്ദു യാഥാസ്ഥിതിക കുടുംബത്തിലെ മീനാക്ഷി അയ്യർ എന്ന യുവതിയുടെ കഥയിലൂടെയാണ് സിനിമാ മുന്നോട്ടുപോകുന്നത്. സഹയാത്രികനായെത്തുന്ന ഫോട്ടോഗ്രാഫറായ ജഹാംഗീർ എന്ന മുസ്ലിം യുവാവുമായുള്ള സന്തോഷകരമായ ബസ്യാത്ര പെട്ടെന്ന് ഭയത്തിന്റേതായി മാറുന്നു.വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷപ്പെടാൻവേണ്ടി ഇരുവർക്കും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കേണ്ടിവരുകയാണ്. തൊട്ടാൽ പൊള്ളുന്ന സാമൂഹിക യാഥാർത്ഥ്യങ്ങൾ മാത്രമല്ല, പ്രണയത്തിന്റെ തീവ്രരംഗങ്ങളും ദൃശ്യഭംഗിയും […]
Thappad / ഥപ്പഡ് (2020)
എം-സോണ്‍ റിലീസ് – 1584 ഭാഷ ഹിന്ദി സംവിധാനം Anubhav Sinha പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 ഈ പെണ്ണുങ്ങൾക്കൊക്കെ വണ്ടിയും കൊടുത്ത് വീട്ടീന്ന് ഇറക്കിവിടുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ? സ്നേഹമാകുമ്പോ ഒന്ന് അടിച്ചെന്നൊക്കെ വരും. പെണ്ണുങ്ങളായാൽ കുറച്ച് ക്ഷമയൊക്കെ പഠിക്കണം. നിനക്കെന്താ, പകൽ മുഴുവൻ ടീവി സീരിയൽ കണ്ട് വീട്ടിൽ ഇരുന്നാൽ പോരെ? ഓഫീസിൽ പണിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് വല്ലതും അറിയണോ? ഇങ്ങനെ എത്രയെത്ര സംഭാഷണങ്ങളാ നമ്മൾ ഓരോരുത്തരും ദിനം പ്രതി കേൾക്കുന്നതും പറയുന്നതും. സമൂഹം കല്പിച്ചിരിക്കുന്ന […]
Manikarnika: The Queen of Jhansi / മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019)
എം-സോണ്‍ റിലീസ് – 1577 ഭാഷ ഹിന്ദി സംവിധാനം Radha Krishna Jagarlamudi, Kangana Ranaut പരിഭാഷ സേതു മാരാരിക്കുളം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.4/10 ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിതയായിരുന്നു ഝാൻസിയിലെ റാണി ലക്ഷ്മി ഭായി. 1857 ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന റാണി, ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടി സ്വന്തം ജീവൻ ബലിയർപ്പിച്ചു. പിന്നീട് വന്ന സ്വാതന്ത്ര്യ സമര സേനാനികൾക്കും സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനതക്കും ആവേശവും ദേശഭക്തിയും […]