എംസോണ്‍ റിലീസ് – 2273 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ 1: അനൂപ് അനു പരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]
Merantau / മെരന്തൗ (2009)
എം-സോണ്‍ റിലീസ് – 2211 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ പരിഭാഷ 1 : വാരിദ് സമാൻപരിഭാഷ 2 : മിഥുൻ എസ് അമ്മൻചേരി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 മീനങ്കബൌ സംസ്കാരം അനുസരിച്ച് ഒരു കുടുംബത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒരു പുരുഷൻ ആകുന്നതിനു മുമ്പ് കുടുംബത്തിൽ നിന്ന് വിട്ട് ഒരു യാത്ര പോകണം, ഒരുപാട് നാൾ ഒറ്റക്ക് ജീവിക്കണം, അങ്ങനെ ഉള്ള ഒരു യാത്രക്ക് പോകുന്ന യുദാ എന്ന ചെറുപ്പക്കാരൻ ഒരു […]
Dara / ദാര (2007)
എംസോൺ റിലീസ് – 2204 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ പൂർണ്ണരൂപമാണ് 2009 ൽ ഇതേ സംവിധായകർ തന്നെ സംവിധാനം നിർവ്വഹിച്ച് പുറത്തുവന്ന […]
The Raid 2 / ദി റെയ്ഡ് 2 (2014)
എം-സോണ്‍ റിലീസ് – 2181 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ റോഷൻ ഖാലിദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.0/10 ലോകമെമ്പാടുമുള്ള ആക്ഷൻ പ്രേമികളെ വിസ്മയിപ്പിച്ച ദി റെയ്ഡ് റെഡംഷൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2014-ൽ പുറത്തിറങ്ങിയ ദി റെയ്ഡ് 2. ചടുലമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആദ്യഭാഗം നിർത്തിയിടത്ത് നിന്ന് തന്നെയാണ് കഥ തുടങ്ങുന്നത്. ജക്കാർത്തയിലെ അധോലോകവും പോലീസ് ഡിപ്പാർട്ട്മെൻ്റും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ തെളിവുകൾ ശേഖരിക്കാനായി റാമ […]
Danur / ഡാന്വർ (2017)
എം-സോണ്‍ റിലീസ് – 2090 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Awi Suryadi പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ ഹൊറർ 5.4/10 2017 ൽ ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയ ഹൊറർ മൂവിയാണ് ഡാന്വർ . പണക്കാരായ മാതാപിതാക്കളുടെ തിരക്കുകൾ മൂലം വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പെൺകുട്ടി ആ വീട്ടിൽ മൂന്നു കൂട്ടുകാരെ കണ്ടെത്തുന്നു. എന്നാൽ അവരാരും മനുഷ്യരല്ല എന്ന് മനസ്സിലാക്കി വീട്ടിൽ നിന്നും പോകുന്ന കുടുംബം വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. […]
Impetigore / ഇമ്പെറ്റിഗോർ (2019)
എം-സോണ്‍ റിലീസ് – 1993 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ശ്യാം നാരായണന് ടി.കെ. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.9/10 തന്റെ ആന്റിയുടെ കൂടെ പട്ടണത്തില്‍ വളര്‍ന്ന ‘മായ’ ഒരുദിവസം ‘ഹര്‍ജോസാരി’ എന്ന ഗ്രാമത്തില്‍ തനിക്കവകാശപ്പെട്ട കുടുംബസ്വത്തുക്കളുണ്ടെന്നു മനസ്സിലാക്കുന്നു. വൈകാതെതന്നെ കൂട്ടുകാരിയായ ‘ദിനി’യെയുംകൂട്ടി ‘ഹര്‍ജോസാരി’യിലേക്ക് മായ യാത്രതിരിക്കുന്നു. പക്ഷേ ആ ഗ്രാമത്തിന്റെയും വീടിന്റെയും പിറകിലുള്ള രഹസ്യങ്ങളറിയാതെ അവിടെയെത്തിയ അവരെ കാത്തിരുന്നത് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാത്തതരത്തില്‍ ഭീകരമായ സംഭവങ്ങളായിരുന്നു. ‘സാത്താന്‍സ് സ്ലേവ്സ്’ എന്ന അന്താരാഷ്ട്ര ശ്രദ്ധ […]
Gundala / ഗുണ്ടാല (2019)
എം-സോണ്‍ റിലീസ് – 1944 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.6/10 ഒരു കൊച്ചു ഗ്രാമത്തിലാണ് കഥ തുടങ്ങുന്നത്.തങ്ങളുടെ കൂലി വർധിപ്പിക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടം ജനങ്ങൾ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ചെല്ലുന്നു.അവിടെ വെച്ച് നമ്മുടെ കഥാ നായകന്റെ അച്ഛൻ അതിദാരുണമായ കൊല്ലപ്പെടുന്നു.അച്ചനില്ലതെ അ കുഞ്ഞ് മോൻ ഒരു വർഷം കഴിച്ചു.അങ്ങനെ ഒരു സുപ്രഭാതത്തിൽ അവന്റെ അമ്മയെയും കാണാതെ ആകുന്നു.പിന്നീട് അവൻ തെരുവിൽ ജീവിക്കാൻ തുടങ്ങി.അവിടെ […]
Macabre / മകാബ്ര (2009)
എം-സോണ്‍ റിലീസ് – 1854 ഭാഷ ഇന്‍ഡോനേഷ്യന്‍ സംവിധാനം Kimo Stamboel, Timo Tjahjanto (as The Mo Brothers) പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറര്‍, ത്രില്ലര്‍ 6.5/10 Timo Tjahjanto,Kimo Stamboel, Mo Brothers എന്നിവർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഇന്‍ഡോനേഷ്യന്‍ ചിത്രമാണ് “മകാബ്ര”. അജിയുടെ സുഹൃത്തുക്കൾ അജിയേയും ഭാര്യയേയും എയർപോർട്ടിൽ കൊണ്ടാക്കുവാനായുള്ള യാത്രയിൽ വഴിയിൽ മായ എന്ന ഒരു യുവതിയെ കാണുകയും വീട്ടിലാക്കി കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് മായ അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നു. […]