എം-സോണ്‍ റിലീസ് – 1970 ഭാഷ ഇറ്റാലിയൻ സംവിധാനം Sergio Corbucci പരിഭാഷ വിഷ്ണു വി ജോണർ ആക്ഷൻ, വെസ്റ്റേൺ 7.2/10 ഒരു ശവപ്പെട്ടി കെട്ടി വലിച്ച് കൊണ്ട് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ ഏകാകിയായി നടന്ന് വരികയാണ് കഥാനായകനായ ജാൻഗോ. ടിയാൻ ആരാണെന്നോ ,ഇയാളുടെ ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ എന്താണെന്നോ യാതൊരു സൂചനയും ചിത്രം ആരംഭത്തിൽ പ്രേക്ഷകന് നൽകുന്നേ ഇല്ല. ജാൻഗോ കെട്ടി വലിച്ച് കൊണ്ടുവരുന്ന ശവപ്പെട്ടിയിൽ എന്താണെന്നും ഒരു പിടിയുമില്ല ,ആകെ മൊത്തം അനിശ്ചിതത്വത്തിന്റെയും […]
Death Rides a Horse / ഡെത്ത് റൈഡ് എ ഹോഴ്സ് (1967)
എം-സോണ്‍ റിലീസ് – 1959 ഭാഷ ഇറ്റാലിയൻ സംവിധാനം Giulio Petroni പരിഭാഷ വിഷ്ണു വി ജോണർ വെസ്റ്റേൺ 7.1/10 പ്രതികാരത്തിനോളം സംതൃപ്തി നൽകാൻ കഴിയുന്ന അധികം കാര്യങ്ങൾ ഉണ്ടാവില്ല ,അത് സിനിമയിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും അങ്ങനെ ഒക്കെ തന്നെ. തങ്ങളെ പരിഹസിച്ചവരുടെയും തങ്ങളുടെ തോൽവി മനസാ ആഗ്രഹിച്ചവരുടെയും മുന്നിൽ ജയിച്ച് കാണിക്കണം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ,അതിനാൽ തന്നെ ആവാം പ്രതികാരം പ്രമേയമായി വന്ന ചിത്രങ്ങൾക്കും അവയിലെ നായകന്മാർക്കും ഒരുപാട് […]
Nights of Cabiria / നൈറ്റ്സ് ഓഫ് കബീരിയ (1957)
എം-സോണ്‍ റിലീസ് – 1795 ക്ലാസ്സിക് ജൂൺ2020 – 30 ഭാഷ ഇറ്റാലിയൻ സംവിധാനം Federico Fellini പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 8.1/10 വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ സംവിധാനത്തിൽ 1957 ൽ പുറത്തിറങ്ങിയ ചിത്രമാണ് നൈറ്റ്സ് ഓഫ് കബീരിയ. മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ ഉൾപ്പടെ പല പുരസ്കത്തിനും അർഹമായിട്ടുണ്ട് ഈ സിനിമ.റോമിലെ തെരുവുകളിൽ സ്നേഹത്തിനു വേണ്ടി അലഞ്ഞു നടക്കുന്ന കബീരിയ എന്ന അഭിസാരികയുടെ കഥയാണിത്.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അവൾ അത്രമേൽ കൊതിച്ചിരുന്നു. പക്ഷേ, സ്നേഹിച്ചവർ […]
L’Avventura / ല’അവ്വെൻച്യുറ (1960)
എം-സോണ്‍ റിലീസ് – 1780 ക്ലാസ്സിക് ജൂൺ2020 – 27 ഭാഷ ഇറ്റാലിയൻ സംവിധാനം Michelangelo Antonioni പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, മിസ്റ്ററി 7.9/10 കാമുകൻ സാന്ദ്രോയുടെയും ഉറ്റസുഹൃത്ത് ക്ലൗഡിയയുടെയും കൂടെ മെഡിറ്ററേനിയൻ കടലിൽ ബോട്ടിങ്ങിന് പോയ അന്നയെ ഒരു ദ്വീപിൽ വെച്ച് കാണാതാവുന്നു. വളരെയധികം നിഗൂഢസ്വഭാവമുള്ള പെൺകുട്ടിയാണ് അന്ന. മറ്റുള്ളവരെ ഞെട്ടിക്കുന്നതിൽ മുമ്പും താൽപ്പര്യം കാണിച്ചിട്ടുള്ള അന്നയുടെ തിരോധാനം പക്ഷേ അവളുടെ പതിവ് തമാശയാണെന്ന് ഇത്തവണ ആർക്കും തോന്നിയില്ല. ദ്വീപ് മുഴുവൻ അരിച്ച് പെറുക്കിയിട്ടും അന്നയെ […]
Dogman / ഡോഗ്മാൻ (2018)
എം-സോണ്‍ റിലീസ് – 1532 ഭാഷ ഇറ്റാലിയൻ സംവിധാനം Matteo Garrone പരിഭാഷ ഷകീർ പാലകൂൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 നായ്ക്കളെ ഒരുപാടിഷ്ടപ്പെടുന്ന മാർസെല്ലോ “ഡോഗ്മാൻ” എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്.പകൽ സമയം വീട്ടുകാർ ജോലിക്ക് പോകുമ്പോൾ അവരുടെ നായ്ക്കളെ സംരക്ഷിക്കുക, നായ്ക്കളുടെ രോമമൊക്കെ വെട്ടി വൃത്തിയാക്കി ഡോഗ്ഷോകളിൽ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡോഗ്മാനിൽ ചെയ്യുന്നത്.എല്ലാവർക്കും പ്രിയങ്കരനായ മാർസെലോക്ക് ചെറിയ രീതിയിലുള്ള മയക്കുമരുന്ന് വില്പനയുമുണ്ട്. എന്നാൽ ഗുണ്ടാപ്പണിയുമായി നടക്കുന്ന സിമോണുമായുള്ള സൗഹൃദം അയാളെ […]
The Girl in the Fog / ദി ഗേൾ ഇൻ ദി ഫോഗ് (2017)
എം-സോണ്‍ റിലീസ് – 1368 ത്രില്ലർ ഫെസ്റ്റ് – 03 ഭാഷ ഇറ്റാലിയൻ സംവിധാനം Donato Carrisi പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.9/10 പ്രശസ്ത നോവലിസ്റ്റായ ഡൊനാറ്റോ കാരിസി രചിച്ച നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം നിർവ്വഹിച്ച ഇറ്റാലിയൻ ത്രില്ലർ ചിത്രമാണ് “The Girl in the Fog”. കാസ്റ്റ്നർ കുടുംബത്തിലെ ഒരേ ഒരു പെൺതരിയാണ് അന്ന ലവ്. സെപ്റ്റംബർ മാസത്തിലെ ഒരു ശൈത്യകാല സായാഹ്നത്തിൽ വീട്ടിൽ നിന്നും പള്ളിയിൽ […]
Voice From The Stone / വോയ്സ് ഫ്രം ദ സ്റ്റോണ്‍ (2017)
എം-സോണ്‍ റിലീസ് – 1350 ഭാഷ ഇംഗ്ലീഷ് ,ഇറ്റാലിയന്‍ സംവിധാനം Eric D. Howell പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ , മിസ്റ്ററി, ത്രില്ലർ 5.2/10 സിൽവിയോ റാഫോ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ആൻഡ്രു ഷാ തിരക്കഥ എഴുതി എറിക് ഡി ഹൊവലിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ്”VOICE FROM THE STONE(വോയിസ് ഫ്രം ദി സ്റ്റോൺ)”ഇറ്റലിയിൽ ചിത്രീകരിച്ച ചിത്രത്തിൽ”എമിലിയ ക്ലാർക്”പ്രധാന വേഷത്തിൽ എത്തുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിൽ, മാൽവിന തന്റെ വസതിയിൽ […]
Perfect Strangers / പെര്‍ഫെക്റ്റ് സ്ട്രേഞ്ചേർസ് (2016)
എം-സോണ്‍ റിലീസ് – 1257 ഭാഷ ഇറ്റാലിയൻ സംവിധാനം Paolo Genovese പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ കോമഡി, ഡ്രാമ. 7.8/10 ഏഴ് പഴയ സുഹൃത്തുക്കള്‍ അത്താഴത്തിനായി ഒരുമിക്കുന്നു. എല്ലാവരുടെയും ഫോണുകളില്‍ വരുന്ന മെസേജുകളും, ഇമെയിലുകളും, കോളുകളും പരസ്പരം ഷെയര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പല രഹസ്യങ്ങളും ചുരുളഴിയുന്നു. 2016 ല്‍ പുറത്തിറങ്ങിയ കോമഡി/ഡ്രാമ ജോണറിലുള്ള ഇറ്റാലിയന്‍ ചിത്രമാണ് പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ്. പൌലോ ജെനോവീസേ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗ്വിസെപ്പെ ബാറ്റിസ്റ്റണ്, അന്നാ ഫോഗ്ലിയേറ്റ, മാര്‍ക്കോ ജിയാല്ലിനി […]