എം-സോണ്‍ റിലീസ് – 2363 ഇറോടിക് ഫെസ്റ്റ് – 06 ഭാഷ കൊറിയൻ സംവിധാനം Sang-soo Im പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ത്രില്ലർ 6.4/10 2010 ൽ പുറത്തിറങ്ങിയ ഒരു erotic thriller ചിത്രമാണ് ‘ദി ഹൗസ്മെയ്ഡ്’. ധനികനായ ഹൂനിന്റെ വസതിയിലേക്ക്, ഗർഭിണിയായ അയാളുടെ ഭാര്യയേയും കുട്ടികളേയും ശുശ്രൂഷിക്കാൻ, ഉൻ-യി എന്ന ഒരു സാധാരണ വീട്ടുജോലിക്കാരി എത്തുന്നു. ഭാര്യ ഗർഭിണി ആയിരിക്കുന്നതിനാൽ തന്റെ കാമകേളികൾക്ക് പൂർണ സംതൃപ്തി ലഭിക്കാത്ത ഹൂൻ, വേലക്കാരിയുടെ കിടപ്പറയിലേക്ക് ചെല്ലുന്നു. പിന്നീട് […]
Go Back Couple / ഗോ ബാക്ക് കപ്പിൾ (2017)
എം-സോണ്‍ റിലീസ് – 2359 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ നിഷാം നിലമ്പൂർ, മുസ്ഫർ എം. കെ,അനന്ദു കെ. എസ്,നിബിൻ ജിൻസി, ആദം ദിൽഷൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 പരസ്പരം പ്രണയിച്ചു ഇഷ്ടത്തോടെ വിവാഹം കഴിച്ച ചോയ്-ബാൻഡോ, മാജിൻ-ജൂ ദമ്പതിമാർ 14 വർഷത്തിന് ശേഷം പിരിയുകയാണ്, കാരണം സിമ്പിൾ, എല്ലാ കുടുംബത്തിലും ഉള്ള പോലെ തന്നെ അല്ലറ പൊട്ടലും ചീറ്റലും.. അങ്ങനെ കോടതിവിധി ഇരുവരെയും പിരിച്ചതിനു ശേഷം, അവർ അവരുടെ കൈകളിലുള്ള […]
The Golden Holiday / ദി ഗോൾഡൻ ഹോളിഡേ (2020)
എം-സോണ്‍ റിലീസ് – 2358 ഭാഷ കൊറിയൻ സംവിധാനം Bong-han Kim പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.1/10 Kim Bong-han തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2020ൽ പിറത്തിറങ്ങിയ കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് “ദി ഗോൾഡൻ ഹോളിഡേ” ഡായ്ച്ചൻ പോലീസിൽ ഡിറ്റക്ടീവായ ഹോങ് ബ്യോങ്-സു, ഒരു വലിയ കടത്തിൽ പെട്ട് നിൽക്കുവാണ്. വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരനായ കിം യോങ്-ബേയ്ക്ക് വേണ്ടി വീട് പണയം വെച്ച് ലോണെടുത്ത് കൊടുക്കുകയും ആ കാശുമായി അവൻ […]
The Accidental Detective 2: In Action / ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് 2: ഇൻ ആക്ഷൻ (2018)
എം-സോണ്‍ റിലീസ് – 2343 ഭാഷ കൊറിയന്‍ സംവിധാനം Eon-hie Lee പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി, ക്രൈം, ത്രില്ലർ 6.5/10 ആദ്യ ഭാഗം എവിടെ അവസാനിക്കുന്നോ അതിന്റെ തുടർച്ചയായിട്ടാണ് ചിത്രം ആരംഭിക്കുന്നത്. അതിനാൽ തന്നെ മിക്ക സീനുകളും ആദ്യത്തെ ഭാഗവുമായി കണക്റ്റ് ചെയ്താണ് പറയുന്നത്. ഡേ മാനും ടെ സൂവും ചേർന്ന് പുതിയ ഡിക്ടറ്റീവ് ഏജൻസി ആരംഭിക്കുന്നു. എന്നാൽ അവർ പ്രതീക്ഷിച്ച പോലെ അവർക്ക് കേസുകൾ ഒന്നും കിട്ടുന്നില്ല. അങ്ങനെ ഒരിക്കൽ ഒരു പെണ്ണ് […]
Suspicious Partner – K-Drama / സസ്പീഷ്യസ് പാർട്ട്ണർ – കെ-ഡ്രാമ (2017)
എം-സോണ്‍ റിലീസ് – 2341 ഭാഷ കൊറിയൻ സംവിധാനം Park Seon-ho പരിഭാഷ ജീ ചാങ്ങ് വൂക്ക്, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 7.9/10 ഒരു സബ് വേ ട്രെയിനിൽ വെച്ചാണ് പ്രോസിക്യൂട്ടർ നോ ജീ വൂക്കും ലോയർ യൂൻ ബോങ്-ഗീയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു ലവ് ഹെറ്റ് റിലേഷൻഷിപ്പിന് അവിടെ തുടക്കമാവുന്നു. ജീ വൂക്കിന്റെ ഓഫീസിൽ ഇന്റെൺ ആയി ജോലി തുടങ്ങുന്ന യൂൻ ബോങ്-ഗീ അബദ്ധത്തിൽ ഒരു കൊലക്കേസിൽ പ്രതിയാവുന്നു. കേസിൽ യൂൻ ബോങ് […]
Arthdal Chronicles Season 1 / ആർത്ഡൽ ക്രോണിക്കിൾസ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2335 ഭാഷ കൊറിയൻ സംവിധാനം Won Suk Kim പരിഭാഷ വൈശാഖ് പി.ബി,അജിത്ത് ബി. ടി.കെ,ഋഷികേശ് നാരായണൻ ജോണർ ഡ്രാമ, ഫാന്റസി, ഹിസ്റ്ററി 8.4/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഫാന്റസി ഡ്രാമ സീരീസാണ് ആർത്ഡൽ ക്രോണിക്കിൾസ്. ഇയ്യാർക്ക് എന്ന ഒരു ഒറ്റപ്പെട്ട സ്ഥലത്തെ മനുഷ്യർ, “നിയാൻതലുകൾ” എന്ന വിഭാഗവും മനുഷ്യരും തമ്മിൽ എന്നും വിദ്വേഷം പുലർത്തി വരുന്ന “ആർത് ” എന്ന സ്ഥലത്തേയ്ക്ക് എത്തുകയും പിന്നീട് അവിടെ നടക്കുന്ന സംഭവ […]
Terlalu Tampan / തെർളാലു തംപാൻ (2019)
എം-സോണ്‍ റിലീസ് – 2334 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Sabrina Rochelle Kalangie പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ കോമഡി, ഡ്രാമ 7.0/10 2019 ൽ ഇന്തോനേഷ്യൻ ഭാഷയിൽ പുറത്തിറങ്ങിയ കോമഡി, ഡ്രാമ ചിത്രമാണ് ‘തെർളാലു തംപാൻ’. തന്റെ സൗന്ദര്യം കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്ന ഒരു പാവപ്പെട്ട പയ്യന്റെ കദനകഥയാണ് ചിത്രം പറയുന്നത്.നമ്മുടെ നായകനാണ് മാസ് കുലിൻ, അവന്റെ അമിത സൗന്ദര്യം കാരണം പെൺകുട്ടികൾക്ക് മൂക്കിൽ നിന്നും രക്തം വരികയും ബോധക്ഷയം വരെ സംഭവിക്കുകയും ചെയ്യും. […]
100 Days with Mr. Arrogant / 100 ഡേയ്സ് വിത്ത് മിസ്റ്റർ അറൊഗന്റ് (2004)
എം-സോണ്‍ റിലീസ് – 2333 ഭാഷ കൊറിയൻ സംവിധാനം Dong-yeob Shin പരിഭാഷ ബിനു ബി. ആര് ജോണർ കോമഡി, റൊമാൻസ് 6.1/10 2004 ൽ Shin Jai-hoയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയൻ ചലച്ചിത്രമാണ് 100 ഡേയ്സ് വിത്ത് മിസ്റ്റർ അറൊഗന്റ്. തങ്ങളുടെ പ്രണയത്തിന്റെ നൂറാം ദിനാഘോഷത്തിന് തൊട്ടുമുമ്പ് കാമുകൻ ഉപേക്ഷിച്ചിട്ട് പോയ ഹാ-യോംഗ്, അബദ്ധത്തിൽ ഒരു ടിന് തട്ടിത്തെറിപ്പിച്ച് കോളേജ് പയ്യനായ ഹ്യൂങ്-ജുണിന്റെ തലയിൽ മുറിവേൽപ്പിക്കുന്നു. അതിനെ തുടർന്ന് ഇവർക്കിടയിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് കഥയുടെ ഇതിവൃത്തം. കോമഡിയും […]