എം-സോണ്‍ റിലീസ് – 1629 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ അനന്ദു കെ.എസ്സ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.0/10 2015 ല്‍ ഇറങ്ങിയ ആക്ഷന്‍ കോമഡി ക്രൈം മൂവി ആണ് വെറ്ററന്‍. ബേ എന്ന സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം അന്വേഷിച്ചിറങ്ങുന്ന സിയോ ഡോ ചൂള്‍ എന്ന പോലീസുകാരന്റെ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ അന്വേഷണം ചെന്നെത്തുന്നത് നഗരത്തിലെ പ്രമുഖനായ ഒരു യുവ ബിസിനസ്സുകാരനിലാണ്. അയാള്‍ക്കെതിരെ അന്വേഷണത്തിന് ഇറങ്ങുന്ന സിയോക്ക് നേരിടേണ്ടി വരുന്നത് […]
Treeless Mountain / ട്രീലെസ് മൗണ്ടൻ (2008)
എം-സോണ്‍ റിലീസ് – 1626 ഭാഷ കൊറിയൻ സംവിധാനം So Yong Kim പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ 7.0/10 ജിൻ എന്ന ഒരു നിഷ്കളങ്കയായ ഒരു കുട്ടിയുടെ കഥയായാണ് സിനിമ തുടങ്ങുന്നത്. ഭർത്താവിനെ അന്വേഷിച്ചു പോവാൻ വേണ്ടി ജിന്നിനെയും അവളുടെ അനിയത്തി ബിന്നിനെയും അമ്മ അവരുടെ ആന്റിയുടെ അടുത്ത് കൊണ്ട് പോയി ഏപ്പിക്കുന്നു. ശേഷം കുട്ടികളുടെ കയ്യിൽ അമ്മ ഒരു പണപ്പെട്ടി കൊടുക്കുകയും ആന്റിയോട് നന്നായി പെരുമാറിയാൽ ആന്റി നിങ്ങൾക്ക് നാണയങ്ങൾ തരികയും അത് പണപ്പെട്ടിയിലിട്ട് പണപ്പെട്ടി നിറയുന്ന […]
The Bad Guys: Reign of Chaos / ദി ബാഡ് ഗയ്സ് : റെയ്ൻ ഓഫ് കയോസ് (2019)
എം-സോണ്‍ റിലീസ് – 1611 ഭാഷ കൊറിയൻ സംവിധാനം Yong-ho Son പരിഭാഷ റിയാസ് പുളിക്കൽ, അഖിൽ കൃഷ്ണ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 5.9/10 കൊടുംകുറ്റവാളികളുമായി പോവുന്ന ജയിൽവാഹനം മുഖം മൂടിധാരികളായ കുറച്ചു ഗുണ്ടകൾ അപകടത്തിൽപ്പെടുത്തുന്നു. തുടർന്ന് അധോലോക നായകനും കൊലപാതകികളും കള്ളന്മാരുമടങ്ങുന്ന തടവുപ്പുള്ളികൾ സ്വതന്ത്രരാക്കപ്പെടുകയാണ്. സുരക്ഷയൊരുക്കാൻ ചെന്ന പോലീസുകാർ പലരും കൊല്ലപ്പെടുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനും തടവുപുള്ളികളെ പിടികൂടാനുമായി ഡെപ്യൂട്ടി കമ്മീഷണർ കുപ്രസിദ്ധിയാർജ്ജിച്ച സ്പെഷ്യൽ ക്രൈം യൂണിറ്റിനെ വീണ്ടും വിളിക്കുകയാണ്. മുൻ അധോലോക […]
Luck-Key / ലക്ക്-കീ (2016)
എം-സോണ്‍ റിലീസ് – 1585 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee (as Gye-byeok Lee) പരിഭാഷ അൻസിൽ ആർ, ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 ജീവിതത്തിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരനാണ് ജേ സങ്. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് എന്നാൽ പിന്നെ ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ഒരു പൊതു കുളിമുറിയിൽ പോകുന്നു. അതേ സമയം, ഹ്യുങ് വോക് എന്നൊരാളും കുളിക്കാനായി അവിടേക്ക് വരുന്നു. എന്നാൽ, അവിടെ വച്ച് […]
The Divine Move / ദി ഡിവൈൻ മൂവ് (2014)
എം-സോണ്‍ റിലീസ് – 1579 ഭാഷ കൊറിയൻ സംവിധാനം Beom-gu Cho പരിഭാഷ പ്രശാന്ത് നിത്യാനന്ദൻ ജോണർ ആക്ഷൻ, ക്രൈം 6.7/10 A moment to remember, cold eyes, എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ള ജുങ് വൂ-സുങ്´നായകനായി 2014ൽ പുറത്തിറങ്ങിയ കൊറിയൻ ചലച്ചിത്രമാണ് ദി ഡിവൈൻ മൂവ്. സ്വന്തം ചേട്ടനെ കണ്മുന്നിലിട്ട് കൊന്ന ഗാംഗ്സ്റ്ററിനോടുള്ള പ്രതികാരം ചെയ്യാൻ നായകൻ തിരഞ്ഞെടുക്കുന്ന വഴികളിലൂടെയാണ് `ഗോ´ എന്ന ഗെയിമിനെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് […]
Sunflower / സൺഫ്ലവർ (2006)
എം-സോണ്‍ റിലീസ് – 1547 ഭാഷ കൊറിയൻ സംവിധാനം Seok-beom Kang പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ഡ്രാമ 7.2/10 ഒരു മുൻകാല ഗുണ്ടയായിരുന്ന റ്റേ-സിക്കിന് (കിം റേയ്-വോൺ) ഒരു കൊലപാതകത്തിന്റെ പേരിൽ 10 വർഷത്തോളം ജയിലിൽ കിടക്കേണ്ടി വരുന്നു. പിന്നീട് അവിടെ നിന്നിറങ്ങിയ ശേഷം തന്റെ ഭൂത കാലത്തെ ഉപേക്ഷിച്ച് കൊണ്ട് ഒരു പുതിയ നല്ല ജീവിതം തുടങ്ങാൻ ആഗ്രഹിച്ച് തന്റെ നാട്ടിലേക്കെത്തുന്നു. അവിടെ താൻ സ്വന്തം കുടുംബത്തെ പോലെ കാണുന്ന ഒരു […]
The Last Princess / ദ ലാസ്റ്റ് പ്രിൻസസ്സ് (2016)
എം-സോണ്‍ റിലീസ് – 1535 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം Jin-ho Hur പരിഭാഷ നിഷാം നിലമ്പൂർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.9/10 1912 ൽ കൊറിയൻ രാജകുടുംബത്തിലെ മുൻ ചക്രവർത്തി ഗോജോങ്ങിന്റെയും അദ്ദേഹത്തിന്റെ വെപ്പാട്ടിയായ യോങ്ങിലും ഉണ്ടായ അവസാന രാജകുമാരിയായ ഡിയോക് ഹയ് (1912-1989)ജീവിതം ആസ്പദമാക്കി എടുത്ത ഡ്രാമ ബയോഗ്രഫിക്കൽ സിനിമയാണ് ‘ദി ലാസ്റ്റ് പ്രിൻസസ്സ് ‘. കൊറിയൻ സർക്കാരിന്റെ നിർബന്ധപ്രകാരം ജപ്പാനിലേക്ക് ഉപരിപഠനത്തിനു പോയ ഡിയോക് ഹയ് രാജകുമാരിക്ക് തിരിച്ചു കൊറിയയിലേക്ക് വരാൻ […]
Pandora / പണ്ടോറ (2016)
എം-സോണ്‍ റിലീസ് – 1529 ഭാഷ കൊറിയൻ സംവിധാനം Jong-woo Park പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ഡ്രാമ 6.6/10 തെക്കന്‍ കൊറിയയിലെ ഒരു ചെറു പട്ടണം. അവിടുള്ളൊരു ആണവ നിലയത്തെ ആശ്രയിച്ചാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. എന്നാല്‍ അവിചാരിതമായി ആ നാടിനെ പിടിച്ചുലക്കുന്ന ഒരു ഭൂകമ്പത്തില്‍ ആ പ്ലാന്റിനും പട്ടണത്തിനും നേരിടേണ്ടി വരുന്ന ദുരന്തം അതി ഭീകരമായിരുന്നു. സുരക്ഷിത സ്ഥാനത്തിരുന്ന് അധികാരികള്‍ നടത്തുന്ന ചരടുവലികള്‍ക്കിടയില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്ന ജനങ്ങള്‍. മനുഷ്യന് തന്റെ പുരോഗതിക്കായി […]