എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം David Maddox പരിഭാഷ പരിഭാഷ 1 : ഫസലുറഹ്മാൻ. കെപരിഭാഷ 2 : ഹരിദാസ് രാമകൃഷ്ണൻ ജോണർ കോമഡി, ഷോർട് 7.3/10 തെറ്റു ചെയ്തത് തെളിവോടെ കണ്ടുപിടിക്കപ്പെട്ടിട്ടും അതിനെ ന്യായീകരിക്കാൻ പിന്നിൽ ആളുണ്ടെങ്കിൽ അത് തെറ്റല്ലാതായിത്തീരുന്നതും ഒടുവിൽ വാദി പ്രതിയാവുന്നതും ഇപ്പോൾ സമൂഹത്തിൽ നാം കണ്ടുവരാറുള്ളതാണല്ലോ, അത്തരത്തിൽ ഒരു മാത്തമാറ്റിക്സ് ടീച്ചർക്കുണ്ടാവുന്ന ദുരനുഭവമാണ് “ആൾട്ടർനേറ്റീവ് മാത്”.ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന ഈ ഹ്രസ്വചിത്രം ഒരു കിടിലൻ ട്വിസ്റ്റോടുകൂടിയാണ് […]
I Am Not Okay with This Season 1 / ഐ ആം നോട്ട് ഓക്കെ വിത്ത് ദിസ് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2238 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ അജിത്ത് ബി. ടി. കെ, ഋഷികേശ് നാരായണൻ ജോണർ കോമഡി 7.6/10 2020ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി ഡ്രാമ സീരീസാണ് “ഐ ആം നോട്ട് ഓക്കെ വിത്ത് ദിസ്”. പ്രധാന കഥാപാത്രമായ സിഡ്നി എന്ന പെൺകുട്ടിക്ക് അപ്രതീക്ഷിതമായി ചില അമാനുഷിക ശക്തികൾ കിട്ടുകയും തുടർന്നുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും സംഭവ വികാസങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. ചാൾസ് ഫോർമാന്റെ പുസ്തകത്തെ ആസ്പദമാക്കി ജോനാതൻ എന്റ്വിസിൽ സംവിധാനം […]
Unbroken / അൺബ്രോക്കൺ (2014)
എം-സോണ്‍ റിലീസ് – 2237 ഭാഷ ഇംഗ്ലീഷ് സംവിധാനം Angelina Jolie പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 ലോറ ഹിലൻബ്രാൻഡിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി കോയൻ സഹോദരന്മാർ എഴുതി ആഞ്ജലീന ജോളി സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്രമാണ് അൺബ്രോക്കൺ . സിനിമയുടെ പേര് പോലെ തന്നെ അറ്റുപോകാത്ത ആത്മവിശ്വാസത്തിൻെയും, പോരാട്ട വീര്യത്തിന്റെയും കഥയാണ് ഈ സിനിമ. അമേരിക്കൻ ഒളിംപ്യനും ആർമി ഓഫീസറുമായ ലൂയിസ് സാംപറെനി തന്റെ ബോംബർ […]
Ludo / ലൂഡോ (2020)
എം-സോണ്‍ റിലീസ് – 2235 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.6/10 ലൂഡോ ജീവിതവും ജീവിതം ലൂഡോയുമല്ലേ!പിന്നല്ലാതെ! ജീവിതം എന്നുപറയുന്നത് മുകളിലിരിക്കുന്നവൻ എറിയുന്ന ഡൈസിനൊത്ത് മഞ്ഞയും പച്ചയും നീലയും ചുവപ്പും കരുക്കളായ മനുഷ്യർ കളിക്കുന്ന ഒരു കളിയാണ്. ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ഒരു കളമുണ്ട്. ആ കളമാണ് ഇവിടെ സത്തു ഭയ്യ. അബദ്ധത്തിൽ തങ്ങളുടെ സെക്സ് ടേപ്പ് ലീക്കായ തലവേദനയിൽ നടക്കുന്ന ആകാശും ശ്രുതിയും, […]
2 States / 2 സ്റ്റേറ്റ്സ് (2014)
എം-സോണ്‍ റിലീസ് – 2234 ഭാഷ ഹിന്ദി സംവിധാനം Abhishek Varman പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട്,അജിത്ത് വേലായുധൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത കഥാകാരനായ ചേതൻ ഭഗത്തിന്റെ കഥകൾ എല്ലാം തന്നെ യുവതലമുറക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലായ ” 2 സ്റ്റേറ്റ്സ് -സ്റ്റോറി ഓഫ് മൈ മാരേജ് ” വെള്ളിത്തിരയിലെത്തിയപ്പോൾ ” 2-സ്റ്റേറ്റ്സ്” ആയി മാറി.യുവതാരങ്ങളായ അർജുൻ കപൂറും ആലിയ ഭട്ടുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചാബിയായ കൃഷും, […]
Attack the Gas Station! / അറ്റാക്ക് ദി ഗ്യാസ് സ്റ്റേഷൻ! (1999)
എം-സോണ്‍ റിലീസ് – 2233 ഭാഷ കൊറിയന്‍ സംവിധാനം Sang-Jin Kim പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി 7.0/10 ആ നാൽവർ സംഘം അന്ന് രാത്രി ഒരു ഗ്യാസ് സ്റ്റേഷൻ കൊള്ളയടിക്കാനുള്ള പദ്ധതിയിലായിരുന്നു. കിട്ടുന്ന കാശും അടിച്ചുമാറ്റി സുഖമായി ജീവിക്കുക എന്ന പ്ലാനിൽ അവർ ആ സ്റ്റേഷനിൽ കയറി. എന്നാൽ പ്രതീക്ഷിച്ചത് പോലെ അത്ര സിമ്പിളായിരുന്നില്ല ആ മോഷണം. ഒപ്പം പുറകെ കുറെ വയ്യാവേലികളും. കേൾക്കുമ്പോൾ തന്നെ കഥയിലൊരു ഫ്രഷ്നെസ്സ് നൽകാൻ സിനിമക്കാവുന്നുണ്ട്. അതോടൊപ്പം രസകരമായ […]
The Silencing / ദി സൈലൻസിങ് (2020)
എം-സോണ്‍ റിലീസ് – 2232 ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Pront പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.1/10 സോബിൽ ഇന്ത്യൻ റിസർവേഷന്‍ സമീപം വനാതിർത്തിയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കാണപ്പെടുന്നു. കൊലപാതകം ആണെന്ന് ഉറപ്പിച്ചെങ്കിലും, കൊലപാതകിയിലേക്ക് നീളുന്ന തെളിവൊന്നും ലഭ്യമല്ല. കഴുത്തിൽ വിചിത്രമായ ഒരു അടയാളം കാണപ്പെട്ടിരുന്നു. ടൗൺ ഷെരീഫ് ആലിസ് ഗുസ്താഫ്സൺ കേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ പ്രതീക്ഷിക്കാത്ത ആളുകളെ സംശയിക്കേണ്ടി വരുന്നു. ആ വനപ്രദേശം സംരക്ഷിക്കുന്ന റേബേൺ സ്വാൻസൺ യാദൃശ്ചികമായി […]
Panfilov’s 28 / പാൻഫിലോവ്സ് 28 (2016)
എം-സോണ്‍ റിലീസ് – 2231 ഭാഷ റഷ്യൻ സംവിധാനം Kim Druzhinin, Andrey Shalopa പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7/10 രണ്ടാം ലോക മഹായുദ്ധത്തകാലത്ത് മോസ്കോയെ ലക്ഷ്യം വെച്ച് നീങ്ങിയ ജർമൻ ടാങ്കുകളെ നിഷ്പ്രഭരാക്കിയ 28 റഷ്യൻ പട്ടാളക്കാരുടെ പോരാട്ടവീര്യത്തിന്റെ കഥ. റഷ്യൻ റെഡ് ആർമിയിലെ 316ആം റൈഫിൾ ഡിവിഷനിലെ കമാന്ററായിരുന്ന മേജർ ജനറൽ ഇവാൻ പാൻഫിലോവിന്റെ നേതൃത്വത്തിൽ 1941 നവംബറിലെ തണുത്തുറഞ്ഞ ശൈത്യകാലത്തു നടത്തിയ അതി സാഹസികമായ പോരാട്ടത്തിന്റെ […]