എംസോൺ റിലീസ് – 2888 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 6.0/10 വലെൻസിയയിലെ തുറമുഖ നഗരമായ ഡെനിയയിലെ സ്കൂളിൽ ഭാഷാധ്യാപകനായി എത്തിയതാണ് ഉലിസസ്. വന്യമായ കാല്പനികതയാൽ വശ്യമായ കണ്ണുകളുള്ള ഉലിസസ് ഒറ്റനോട്ടത്തിൽ മാർട്ടിനയുമായി പ്രണയത്തിലാകുന്നു. ഉലിസസിന്റെ പ്രണയാതുരമായ കഥകളിൽ വീണു പോകാതിരിക്കാൻ മാർട്ടിനയ്ക്കും ആവുന്നില്ല, ഉലിസസ് കഥ പറഞ്ഞു തുടങ്ങി… “അഗാധമായ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നും രണ്ട് സർപ്പങ്ങൾ ഉയർന്നു വന്നു, ജലപ്പരപ്പിൽ അവ തന്റെ മകുടവും […]
No One Gets Out Alive / നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ് (2021)
എംസോൺ റിലീസ് – 2882 ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം Santiago Menghini പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.3/10 2021′ ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ, മിസ്റ്ററി, ത്രില്ലർ ചിത്രമാണ് “നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ്.” നായികയായ അംബർ നിയമവിരുദ്ധമായി അമേരിക്കയിൽ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. താമസിയാതെ തന്നെ അവിടെയുള്ള ഒരു ഫാക്ടറിയിൽ അവൾക്ക് ജോലി ലഭിക്കുന്നു. ഇതിനിടയിൽ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താൻ അവൾ ശ്രമിക്കുന്നുണ്ട്. ഒരു […]
Our Mothers / അവർ മദേഴ്സ് (2019)
എംസോൺ റിലീസ് – 2849 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Cesar Diaz പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.7/10 സീസർ ഡയസ് (César Díaz) എഴുതി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് അവർ മദേഴ്സ്. 1980-കളിൽ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി നടന്ന കൂട്ടകുരുതിയുടെ പശ്ചാത്തലത്തിൽ തകർക്കപ്പെട്ട കുടുംബങ്ങളെയും സ്ത്രീകളെയും പറ്റി പറയുകയാണ് ഈ ചിത്രം. 2019-ലെ ഐ.എഫ്.എഫ്.കെ യിലെ മികച്ച ചിത്രത്തിനായുള്ള മത്സര വിഭാഗത്തിൽ ഈ ചിത്രം […]
Sicario: Day of the Soldado / സികാരിയോ: ഡേ ഓഫ് ദ സോൾദാദോ (2018)
എംസോൺ റിലീസ് – 2844 ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം Stefano Sollima പരിഭാഷ ഷൈജു എസ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 2015-ൽ ഡെനിസ് വില്ലെന്യൂവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വളരയെധികം പ്രശംസകൾ ഏറ്റുവാങ്ങിയ സികാരിയോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “സികാരിയോ: ഡേ ഓഫ് ദ സോൾദാദോ.” അമേരിക്കയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെയായി അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങളിൽ മെക്സിക്കൻ ഡ്രഗ് മാഫിയയ്ക്കുള്ള പങ്ക് പരസ്യമായ രഹസ്യമാണ്. അവരുടെ പങ്കും […]
Money Heist Season 5 / മണി ഹൈസ്റ്റ് സീസൺ 5 (2021)
എംസോൺ റിലീസ് – 2758 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,കൃഷ്ണപ്രസാദ് പി ഡി,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.3/10 മുൻപ് റോയൽ മിന്റിൽ കയറി ആൾക്കാരെ ബന്ദികളാക്കി കറൻസി അച്ചടിച്ചത് പോലെ വെറുമൊരു കവർച്ചയല്ലിത്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണിത്. ചെറുത്തു നിൽക്കാനുള്ള നിലപാടാണിത്. “മതി” എന്ന് പറയുകയാണിത്. അവർ റിയോയോട് ചെയ്തത് ഒരു യുദ്ധ പ്രഖ്യാപനമായിരുന്നു. ആ യുദ്ധത്തിലെ എതിരാളികളിപ്പോൾ […]
Desperado / ദെസ്പരാഡോ (1995)
എംസോൺ റിലീസ് – 2729 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ ഹരി കൃഷ്ണൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 റോബർട്ട് റോഡ്രിഗസിന്റെ മെക്സിക്കൻ ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് അന്റോണിയോ ബാന്ദ്രേ, സൽമ ഹയേക് എന്നിവർ നായികാനായകൻമാരായി 1995 ൽ പുറത്തിറങ്ങിയ ദെസ്പരാഡോ. ഈ ചിത്രമാണ് സൽമ ഹയെക്കിനെ മെക്സിക്കൻ സിനിമയിൽ നിന്നും ഹോളിവുഡിലേക്ക് എത്തിച്ചത്. പ്രതികാരത്തിനായി തന്റെ ഗിറ്റാർ കേസിൽ നിറയെ തോക്കുകളുമായി വില്ലനെ തേടിനടക്കുന്ന മാരിയാച്ചിയുടെ യാത്രയാണ് സിനിമ. ഇടക്കുവച്ച് […]
Women on the Verge of a Nervous Breakdown / വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (1988)
എം-സോണ് റിലീസ് – 2638 ക്ലാസ്സിക് ജൂൺ 2021 – 14 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ കോമഡി, ഡ്രാമ 7.6/10 1988- ഇൽ പുറത്തിറങ്ങിയ വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (Mujeres al borde de un ataque de nervios) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ അൽമോഡോവറിന്റെ ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു സ്പാനിഷ് ചിത്രമാണ്. തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ […]
Don’t Listen / ഡോണ്ട് ലിസ്സൺ (2020)
എം-സോണ് റിലീസ് – 2543 ഭാഷ സ്പാനിഷ് സംവിധാനം Ángel Gómez Hernández പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന സ്പാനിഷ് ചിത്രമാണ് ഡോണ്ട് ലിസൺ/വോസസ്. “ശബ്ദങ്ങൾ കേൾക്കുന്ന വീട്” എന്ന് നാട്ടുകാർ വിളിക്കുന്ന തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഡാനിയേലിനും കുടുംബത്തിനും ആ വീട്ടിൽ വെച്ചുണ്ടാകുന്ന സംഭവങ്ങൾ കോർത്തിണക്കി മികച്ചൊരു ത്രില്ലർ രീതിയിൽ സിനിമയെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഹൊറർ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും […]