Verónica
വെറോനിക്ക (2017)

എംസോൺ റിലീസ് – 2453

ഭാഷ: സ്പാനിഷ്
സംവിധാനം: Paco Plaza
പരിഭാഷ: മുഹമ്മദ്‌ ഇയാസ്
ജോണർ: ഹൊറർ
Download

10507 Downloads

IMDb

6.2/10

2017 ൽ സ്പാനിഷ് ഭാഷയിൽ ഇറങ്ങിയ ഹൊറർ മൂവിയാണ് വെറോനിക്ക. 1991 ൽ സ്പെയിനിൽ യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച സിനിമ ഇറങ്ങിയ സമയത്ത് നല്ല പബ്ലിസിറ്റി നേടിയിരുന്നു.
ടീനേജുകാരിയായ വെറോണിക്കയും അവളുടെ രണ്ടു സുഹൃത്തുക്കളും കൂടെ സ്കൂളിലെ ഒരു രഹസ്യ ഭാഗത്തു വച്ച് ഓജോ ബോർഡ് പരീക്ഷിക്കുന്നു. കൂടെയുള്ള രണ്ട് പേരും തമാശക്കായിട്ടാണ് ആ സാഹസത്തിന് മുതിർന്നതെങ്കിലും വെറോണിക്കക്ക് അതൊരു തമാശയല്ലായിരുന്നു. മരിച്ചു പോയ അവളുടെ അച്ഛനോട് ഒന്ന് സംസാരിക്കണമെന്ന ആഗ്രഹത്താലാണ് അവൾ ഓജോ കളങ്ങളിൽ തന്റെ വിരലമർത്തുന്നത്.
എന്നാൽ എന്തായിരുന്നു അവളെ കാത്തിരുന്നത്? ബാക്കി സിനിമയിൽ.