എംസോൺ റിലീസ് – 3147 ഭാഷ ഇംഗ്ലീഷ് സംവിധാനം Leigh Whannell പരിഭാഷ മാജിത് നാസർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.1/10 ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങൾ ഒരു പുതുമയല്ലെങ്കിലും, അത്തരമൊരു കഥ പറയുന്ന “ഹൊറർ ചിത്രം” എന്നതാണ് ദി ഇൻവിസിബിൾ മാനെ വ്യത്യസ്തമാക്കുന്നത്. കാമുകനിൽ നിന്നുള്ള തുടർച്ചയായ പീഡനങ്ങൾ മൂലം അയാളുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുന്ന സിസിലിയാ എന്ന യുവതിയെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. രക്ഷപ്പെട്ടെങ്കിൽ കൂടിയും, അയാൾ ഇനിയും തന്നെ തേടി […]
Crimson Peak / ക്രിംസൺ പീക്ക് (2015)
എംസോൺ റിലീസ് – 3130 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ അഭിഷേക് പി യു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.5/10 മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ ഗില്ലെർമോ ഡെൽ ടോറോയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ റൊമാന്റിക് ഹൊറർ ചിത്രമാണ് ക്രിംസൺ പീക്ക്. തന്റെ അച്ഛന്റെ എതിർപ്പുകൾ മറികടന്ന് ഈഡിത്, സർ തോമസ് ഷാർപ്പിനെ വിവാഹം ചെയ്യുന്നു.തുടർന്ന് ഷാർപ്പ് വസതിയിലെത്തുന്ന ഈഡിത് ആ ബംഗ്ലാവ് പ്രേതങ്ങളാൽ […]
Smile / സ്‌മൈൽ (2022)
എംസോൺ റിലീസ് – 3127 ഭാഷ ഇംഗ്ലീഷ് സംവിധാനം Parker Finn പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 2022 ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ, ഹൊറർ ചിത്രമാണ് സ്‌മൈൽ. ഡോ. റോസ് കോട്ടർ ഒരു തെറാപ്പിസ്റ്റാണ്. ഒരു ദിവസം ഒരു പേഷ്യന്റിനെ കാണുന്നതിനിടയിൽ ആ പേഷ്യന്റ് റോസിന്റെ മുൻപിൽ വെച്ച് ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന സമയത്ത് ആ പേഷ്യന്റ് ചിരിക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഭയപ്പെടുത്തുന്ന പലതും റോസ് എക്സ്പീരിയൻസ് ചെയ്യാൻ […]
The Walking Dead – Season 08 / ദി വാക്കിങ് ഡെഡ് – സീസൺ 08 (2017)
എംസോൺ റിലീസ് – 3122 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Kwaidan / ക്വൈദാൻ (1964)
എംസോൺ റിലീസ് – 3121 ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.9/10 “ദ ബ്ലാക്ക് ഹെയർ” (കറുത്ത കാർകൂന്തൽ), “വുമൻ ഓഫ് ദ സ്നോ” (മഞ്ഞു സ്ത്രീ), “ഹോയിച്ചി ദി ഇയർലെസ്” (ഹോയിച്ചി എന്നൊരു ചെവിയില്ലാത്തോൻ), “ഇൻ എ കപ്പ് ഓഫ് ടീ” (ഒരു ചായ കോപ്പയിൽ) എന്നീ നാല് വ്യത്യസ്ത ജാപ്പനീസ് നാടോടി കഥകളുടെ ഒരു ഒമ്നിബസ് (ആന്തോളജി) ചലച്ചിത്രാവിഷ്ക്കാരമാണ് “ക്വൈദാൻ” അഥവാ “പ്രേതകഥകൾ”.“ഹരാകിരി” […]
The Sandman Season 1 / ദ സാൻഡ്മാൻ സീസൺ 1 (2022)
എംസോൺ റിലീസ് – 3119 ഭാഷ ഇംഗ്ലീഷ് നിർമ്മാണം PurePop Inc. പരിഭാഷ ജിതിൻ ജേക്കബ് കോശി, ഫഹദ് അബ്ദുൾ മജീദ് & വിവേക് സത്യൻ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.7/10 Neil Gaiman-ന്റെ Sandman എന്ന Graphic Novel ന്റെ 2022 ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് അഡാപ്‌റ്റേഷനാണ് ദ സാൻഡ്മാൻ (2022). കഥ ആരംഭിക്കുന്നത് 1916-ലാണ്. അന്ന് സ്വപ്‌നദേവനെ അഥവാ മോർഫിയസിനെ ചില ആളുകൾ ആവാഹിച്ച് തടവിലാക്കുന്നു. അവർ മോർഫിയസിനെ ആ മുറിക്കുള്ളിൽ തന്നെ […]
The Girl Who Got Away / ദി ഗേൾ ഹു ഗോട്ട് എവേ (2021)
എംസോൺ റിലീസ് – 3118 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Morrissey പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 5.5/10 മൈക്കൽ മോറിസി രചനയും സംവിധാനവും നിർവ്വഹിച്ച് 2021 ഇൽ പുറത്തിറങ്ങിയ ഒരു സസ്പെൻസ് ത്രില്ലർ മൂവിയാണ് “ദി ഗേൾ ഹു ഗോട്ട് എവേ.” നാല് പെൺകുട്ടികളെ കൊന്ന കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു വനിതാ സീരിയൽ കില്ലറുടേയും അവളിൽ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ പെൺകുട്ടിയുടേയും കഥയാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ഇരുപത് വർഷത്തിന് ശേഷം […]
The Lodge / ദ ലോഡ്ജ് (2019)
എംസോൺ റിലീസ് – 3116 ഭാഷ ഇംഗ്ലീഷ് സംവിധാനം Severin Fiala & Veronika Franz പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.0/10 ആദ്യഭാര്യ ലോറയുടെ ആത്മഹത്യക്ക് ശേഷം കാമുകിയായ ഗ്രേസിനൊപ്പം ജീവിക്കാൻ റിച്ചാർഡ് തീരുമാനിക്കുന്നു. മക്കളായ ഐയ്ഡനും മിയയ്ക്കും അതിൽ താൽപര്യം ഇല്ലെങ്കിലും അവസാനം സമ്മതിക്കുന്നു. അങ്ങനെ അവർ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ ആ മഞ്ഞുമലകൾക്കിടയിലെ വീട്ടിലേക്ക് എത്തി. ഇതിനിടയിൽ റിച്ചാർഡിന് ജോലി ആവശ്യങ്ങൾക്കായി ടൗണിലേക്ക് രണ്ടുമൂന്ന് ദിവസം മാറി നിൽക്കേണ്ടതായി […]