എംസോൺ റിലീസ് – 3340 ഭാഷ ടാഗലോഗ് സംവിധാനം Cathy Garcia-Sampana പരിഭാഷ വിഷ്ണു വിജയൻ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ജീവിതത്തിൽ പലപ്പോഴും ആകസ്മികമായാണ് പ്രണയം ഉണ്ടാകുന്നത്. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെയും, കണ്ടെത്തലിന്റെയും കഥയാണ് “ഹലോ, ലൗ, ഗുഡ് ബൈ.” ഈഥന്റെയും, ജോയിയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും, വഴിതിരിവുകളുമാണ് ചിത്രത്തിന്റെ പ്രേമേയം. ഇവരുവരുടെയും വ്യക്തി ജീവിതതിലേക്കും, കുടുംബം, പ്രണയം, വിരഹം, സൗഹൃദം, തൊഴിൽ എന്നിവയിലേക്കും ആഴത്തിൽ എത്തിനോക്കുന്ന മനോഹരമായൊരു റൊമാന്റിക് ചിത്രം കൂടിയാണിത്. ഏത് പ്രായക്കാർക്കും […]
Past Lives / പാസ്റ്റ് ലെെവ്സ് (2023)
എംസോൺ റിലീസ് – 3333 ഓസ്കാർ ഫെസ്റ്റ് 2024 – 10 ഭാഷ ഇംഗ്ലീഷ് & കൊറിയൻ സംവിധാനം Celine Song പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ചെറുപ്പത്തിൽ രണ്ട് ഭൂഖണ്ഡത്തിലേക്ക് വേർപിരിഞ്ഞു പോയ രണ്ട് സുഹൃത്തുക്കളുടെ 24 വർഷങ്ങൾക്കിടയിൽ 12 വർഷങ്ങളായി നടക്കുന്ന കാര്യങ്ങളാണ് 2023-ൽ സെലീൻ സോങ് സംവിധാനം നിർവഹിച്ച പാസ്റ്റ് ലൈവ്സ് എന്ന അമേരിക്കൻ-കൊറിയൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വേർപിരിഞ്ഞ ആ രണ്ടു സുഹൃത്തുക്കൾ 12 വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വഴി […]
Postman to Heaven / പോസ്റ്റ്മാൻ ടു ഹെവൻ (2009)
എംസോൺ റിലീസ് – 3331 ഭാഷ കൊറിയൻ സംവിധാനം Lee Hyeong-min പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.6/10 കൊറിയൻ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ സീരീസായ “വിന്റർ സൊനാറ്റ (2002)” യിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ ഡ്രാമ സീരീസുകൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ലീ ഹ്യുങ് മിൻ സംവിധാനം ചെയ്ത ഏക സിനിമയാണ് “പോസ്റ്റ്മാൻ ടു ഹെവൻ“. “ഓൾവേയ്സ് (2011), കോൾഡ് ഐസ് (2013), ദ ബ്യൂട്ടി ഇൻസൈഡ് (2015), ലൗ […]
A Piece of Your Mind / എ പീസ് ഓഫ് യുവർ മൈൻഡ് (2020)
എംസോൺ റിലീസ് – 3311 ഭാഷ കൊറിയൻ സംവിധാനം Sang-Yeob Lee പരിഭാഷ അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് & അരവിന്ദ് കുമാർ ജോണർ കോമഡി, റൊമാൻസ് 7.3/10 തൻ്റെ സ്വന്തം കമ്പനിയുടെ കീഴിൽ ആശുപത്രി രോഗികൾക്കായി ഒരു ഉപകരണം വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു AI പ്രോഗ്രാമറാണ് ഹാ വോൺ. വളരെ ശാന്തനും നല്ലൊരു മനസ്സിനും ഉടമയായ അവന് പക്ഷേ തൻ്റെ ചെറുപ്പകാലത്ത് ഉണ്ടായ അമ്മയുടെ വിയോഗവും പ്രണയ നൈരാശ്യം കാരണവും ഉള്ളിൽ യാതന അനുഭവിക്കുന്നുണ്ട്. ഒരു […]
Sex Is Zero 2 / സെക്സ് ഈസ് സീറോ 2 (2007)
എംസോൺ റിലീസ് – 3310 ഭാഷ കൊറിയൻ സംവിധാനം Tae-yun Yoon പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.0/10 Yoon Tae Yoon ന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് സെക്സ് ഈസ് സീറോ 2.2002-ൽ പുറത്തിറങ്ങിയ സെക്സ് ഈസ് സീറോയുടെ സീക്വലാണ് ഈ ചിത്രംലീ ഉൻ-ഹ്യൊ വിദേശത്തേക്ക് പോകുന്നതോടെ ഡിപ്രെഷനിൽ അകപ്പെട്ട ഉൻ-ശിക് ആശുപത്രിയിലാവുകയും അവിടെ വെച്ച് പരിചയപ്പെടുന്ന ക്യോങ്-അയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ക്യോങ്-അ മികച്ച സ്വിമ്മർ ആയതുകൊണ്ട് തന്നെ […]
Antique / ആൻ്റിക് (2008)
എംസോൺ റിലീസ് – 3308 ഭാഷ കൊറിയൻ സംവിധാനം Kyu-dong Min പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോയതിന്റെ ആഘാതകരമായ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന ജിൻ-ഹ്യൂക്ക് ഒരു പഴയ പുരാതന കടയിൽ ഒരു കേക്ക് ഷോപ്പ് തുറക്കുന്നു, കൊറിയയിലെ ഏറ്റവും മികച്ച പേസ്ട്രി ഷെഫും തൻ്റെ സഹപാഠിയുമായ സിയാൻ-വൂ നെ അവിടെ നിയമിക്കുന്നു. പക്ഷേ രസകരമായ വസ്തുത എന്തെന്നാൽ സിയോൺ വൂ ഒരു ഗേയാണ്. പോരാത്തതിന് സ്കൂൾ പഠനകാലത്ത് ജിൻ […]
Normal People [Miniseries] / നോർമൽ പീപ്പിൾ [മിനി സീരീസ് (2020)
എംസോൺ റിലീസ് – 3307 ഭാഷ ഇംഗ്ലീഷ് സംവിധാനം Lenny Abrahamson & Hettie Macdonald പരിഭാഷ അരുൺ അശോകൻ & ഉദയകൃഷ്ണ ജോണർ ഡ്രാമ, റൊമാൻസ് 8.4/10 ഒരിക്കലും ശ്വാശ്വതമായി അടുക്കാത്ത രണ്ട് തോണികളിൽ സഞ്ചരിച്ചുകൊണ്ടേയിരുന്ന രണ്ട് കമിതാക്കളുടെ സ്കൂള് കാലഘട്ടം മുതല് കോളേജ് വരെയുള്ള ജീവിതകഥയാണ് നോർമൽ പീപ്പിൾ. ഇടയ്ക്കവർ അസാധാരണമായി ചിന്തിക്കും… മനസ്സിന്റെ ഓരോ തോന്നലുകളിൽ കെട്ടുപിണഞ്ഞ് പിരിയും, പിന്നെ ജീവിതവഴിയിൽ വീണ്ടും കണ്ടുമുട്ടും. ഓരോ കണ്ടുമുട്ടലിലും തങ്ങളുടെ ജീവിതത്തിൽ ഇനി ആരൊക്കെ […]
One fine spring day / വൺ ഫൈൻ സ്പ്രിങ് ഡേ (2001)
എംസോൺ റിലീസ് – 3254 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998), ഏപ്രിൽ സ്നോ (2005), സീസൺ ഓഫ് ഗുഡ് റെയിൻ (2009), തുടങ്ങിയ മനോഹരമായ കൊറിയൻ ചിത്രങ്ങൾ സമ്മാനിച്ച ഹ്വോ ജിൻ ഹൊ സംവിധാനം ചെയ്ത മറ്റൊരു കൊറിയൻ ക്ലാസിക് ചിത്രമാണ് “വൺ ഫൈൻ സ്പ്രിങ് ഡേ”. മേൽ പറഞ്ഞ ചിത്രങ്ങളെ പോലെ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചിത്രം മികവാർന്ന […]