എംസോൺ റിലീസ് – 3165 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ സജിൻ.എം.എസ് & സഞ്ജയ് എം എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, റൊമാൻസ് 5.5/10 യഷ് രാജ് ഫിലിംസിന്റെ Spy Universe-ലെ ആദ്യചിത്രമാണ് 2012-ൽ കബീർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എക് ഥാ ടൈഗർ‘. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW-യിൽ ഏജന്റായി ജോലി ചെയ്യുന്ന ടൈഗറിന്റെ ജീവിതം ഒരു പ്രത്യേക രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. ജോലിയുടെ രഹസ്യ സ്വഭാവം കാരണം ഒരു സാധാരണ ജീവിതം ടൈഗറിന് ഉണ്ടായിട്ടില്ല.അങ്ങനെയിരിക്കെ […]
Happy End / ഹാപ്പി എൻഡ് (1999)
എംസോൺ റിലീസ് – 3158 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 6.7/10 ഒരു പണിക്കും പോകാതെ വെറുതെ നോവലും വായിച്ചു സമയം കളയുന്ന ആളാണ് മിൻ-കി. ഒരു കുഞ്ഞുമടങ്ങുന്ന അയാളുടെ വീട്ടിലെ മൊത്തം ചെലവുകളും വഹിക്കുന്നത് അയാളുടെ ഭാര്യ ബോറയാണ്. അത്ര സുഖകരമല്ലാത്ത ദാമ്പത്യജീവിതമാണ് ഇവരുവരുടെയും. ഇതൊക്കെ കാരണം ഓഫീസിൽ ജോലിചെയ്യുന്ന തന്റെ പഴയ കാമുകനുമായി പലപ്പോഴും ബോറ ശാരീരികബന്ധത്തിൽ ഏർപ്പെടാറുമുണ്ട്. അധികം വൈകാതെ മിൻ-കി […]
Sex and Lucía / സെക്സ് ആൻഡ് ലൂസിയ (2001)
എംസോൺ റിലീസ് – 3145 ഭാഷ സ്പാനിഷ് സംവിധാനം Julio Medem പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഭ്രാന്തമായ പ്രണയവും ഉന്മാദമായ സുഖവുമേകി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കാമുകൻ ലൊറെൻസോയെ എങ്ങും കാണാനാവാതെ നൊമ്പരപ്പെട്ട് നിൽക്കുന്ന ലൂസിയയെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആ വിളി പരിഭ്രാന്തയാക്കി. തീ പിടിപ്പിക്കുന്ന പ്രണയകഥകളുടെ രചയിതാവ് ലൊറെൻസോ, ആത്മവിഷാദത്തിന്റെ രാപ്പകലുകൾക്കപ്പുറം ആത്മാഹുതി ചെയ്ത വാർത്ത കേൾക്കാൻ പോലുമാവില്ലെന്ന് കരുതിയ ലൂസിയ ഒന്നും കേൾക്കാൻ വയ്യാതെ ഫോൺ […]
Orange / ഓറഞ്ച് (2015)
എംസോൺ റിലീസ് – 3143 ഭാഷ ജാപ്പനീസ് സംവിധാനം Kôjirô Hashimoto പരിഭാഷ ഹബീബ് ഏന്തയാർ & ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 പുറം തൊലിയ്ക്ക് കയ്പ്പുള്ളതും അകമേ രുചിയാല്‍ സമൃദ്ധമായതുമായ ഒരു ഓറഞ്ച് സമ്മാനിക്കുന്നതിന് സമാനമായ സമ്മിശ്ര അനുഭൂതികളാണ് ജീവിതം നമുക്ക് നല്‍കുന്നത്. കുറ്റബോധത്തിന്റെ കടലില്‍ മുങ്ങിത്താഴുന്ന നാഹോയ്ക്ക് തന്റെ ഭൂതകാലത്തില്‍ മാറ്റം വരുത്തണമെന്ന് അതിയായ ആഗ്രഹം തോന്നിയ സമയത്താണ് പത്ത് വര്‍ഷം മുമ്പുള്ള തനിക്ക് തന്നെ അവൾ ഒരു കത്തെഴുതാന്‍ […]
Fireworks / ഫയർവർക്ക്സ് (1997)
എംസോൺ റിലീസ് – 3133 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ മനീഷ് ആനന്ദ് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഡിറ്റക്ടീവുകളായ നിഷിയും ഹൊറിബേയും സഹപ്രവർത്തകർ എന്നതിലുപരി ബാല്യകാലം മുതൽക്കേയുള്ള ഉറ്റ സുഹൃത്തുക്കളാണ്. മകളുടെ മരണവും, ഭാര്യയുടെ ഭേദമാക്കാനാകാത്ത ക്യാൻസറും ഇതിനകം നിഷിയെ വല്ലാതെ വിഷണ്ണനാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ദൗത്യത്തിനിടയ്ക്ക് വച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ നിഷി സന്ദർശിക്കാൻ പോയ വേളയിൽ ഹൊറിബേയ്ക്കും മറ്റൊരു സഹപ്രവർത്തകനായ തനാകയ്ക്കും കുറ്റവാളിയുടെ വെടിയേൽക്കുന്നത്. ഹൊറിബേയ്ക്ക് ജീവൻ തിരിച്ചു […]
If You Wish Upon Me [K-Drama] / ഇഫ് യൂ വിഷ് അപ്പോൺ മി [കെ-ഡ്രാമ] (2022)
എംസോൺ റിലീസ് – 3124 ഭാഷ കൊറിയൻ സംവിധാനം Yong-wan Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, റൊമാൻസ് 8.2/10 യൂൻ ഗ്യോ രേ എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ നല്ലൊരു പങ്ക് കഴിച്ചു കൂട്ടിയത് അനാഥാലയത്തിലും പിന്നെ ജയിലിലുമായിരുന്നു.ഒരിക്കൽ ട്രാഫിക് നിയമ ലംഘനത്തിൻ്റെ പേരിൽ, കോടതി വിധിച്ച ശിക്ഷാ നടപടിയുടെ ഭാഗമായി കമ്യൂണിറ്റി സർവീസ് ചെയ്യാനായി ഗ്യോ രേ അവസാനം എത്തപ്പെട്ടത് ഒരു ഹോസ്പിസ് ഹോസ്പിറ്റലിൽ. മരണാസന്നരായ രോഗികളുടെ അവസാന ആഗ്രഹം സഫലമാക്കുന്ന, “വിഷ് […]
Low Season / ലോ സീസൺ (2020)
എംസോൺ റിലീസ് – 3101 ഭാഷ തായ് സംവിധാനം Nareubadee Wetchakam പരിഭാഷ 1 സജിത്ത് ടി. എസ്. പരിഭാഷ 2 വിഷ്ണു ഷാജി ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.3/10 ജന്മനാ പ്രേതങ്ങളെ കാണാൻ കഴിവുണ്ടെന്നുള്ള ഒറ്റ കാരണത്താൽ നായികയായ ലിന്നിനു സൂപ്പർസ്റ്റാറായ കാമുകനുമായുമായി വേർപിരിയേണ്ടി വരുന്നു. കൂടാതെ തിരക്കു പിടിച്ച നഗരജീവിതം കൂടിയായപ്പോ അവളുടെ ജീവിതമാകെ വിഷാദപൂർണ്ണമായി മാറി. ഇതിൽ നിന്നെല്ലാം മുക്തി നേടാനായി തായ്ലൻഡ്ന്റെ വടക്കു ഭാഗത്തെ പ്രകൃതിരമണ്ണീയമായ ഒരു റിസോർട്ടിലേക്ക് അവൾ […]
Looking for Alaska / ലുക്കിങ് ഫോര്‍ അലാസ്ക (2019)
എംസോൺ റിലീസ് – 3088 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Temple Hill Productions പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 “ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല്‍ രചിച്ച ജോണ്‍ ഗ്രീനിന്റെ ‘ലുക്കിങ് ഫോര്‍ അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര്‍ അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്. അലബാമയിലെ കള്‍വര്‍ ക്രീക്ക് […]