Valentine's Day Fest 2022

മനുഷ്യനുണ്ടായ കാലം മുതൽക്കേ പ്രണയമുണ്ട്. ആ പ്രണയിതാക്കളെല്ലാം ചേർന്ന് പ്രണയത്തെപ്പറ്റി വാതോരാതെ വർണ്ണിച്ച് വശംകെട്ടിരിക്കുകയാണ്. അതിനാൽത്തന്നെ പുതിയ പ്രണയവർണനകൾ ക്ലീഷേ ആയി മാറിയിരിക്കുന്നു. നാം ജീവിതത്തിൽചെയ്യുന്ന ഓരോ കാര്യങ്ങളും ഒരിത്തിരി കൂടുതല്പ്രണയം പ്രതീക്ഷിച്ചിട്ടുള്ളതല്ലേ? പ്രണയം... പ്രേമം... സ്നേഹം... ഇഷ്ഖ്... അമോർ... ഹുബ്.. പ്യാർ... അഷ്ക്... സലാംഗ്... അങ്ങനെ പോകുന്നു പ്രണയത്തിന്റെ പല പേരുകളും, നാടുകളും, കാളങ്ങളും. പ്രണയിക്കാത്ത ഏത് മനസ്സാണ് ലോകത്തുള്ളത്? പ്രണയത്തിന്റെ വിവിധ വർണ്ണങ്ങൾ... നൊമ്പരങ്ങൾ... സന്തോഷങ്ങൾ... എല്ലാം കോർത്തിണക്കിയ ഒരുപിടി പ്രണയചിത്രങ്ങളുടെ പരിഭാഷകൾ എംസോണിലൂടെ.