എംസോൺ റിലീസ് – 2758
ഭാഷ | സ്പാനിഷ് |
നിർമാണം | Atresmedia & Vancouver Media |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്, കൃഷ്ണപ്രസാദ് പി ഡി, ഹബീബ് ഏന്തയാർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ |
ജോണർ | ആക്ഷൻ, ക്രൈം, മിസ്റ്ററി |
മുൻപ് റോയൽ മിന്റിൽ കയറി ആൾക്കാരെ ബന്ദികളാക്കി കറൻസി അച്ചടിച്ചത് പോലെ വെറുമൊരു കവർച്ചയല്ലിത്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണിത്. ചെറുത്തു നിൽക്കാനുള്ള നിലപാടാണിത്. “മതി” എന്ന് പറയുകയാണിത്. അവർ റിയോയോട് ചെയ്തത് ഒരു യുദ്ധ പ്രഖ്യാപനമായിരുന്നു. ആ യുദ്ധത്തിലെ എതിരാളികളിപ്പോൾ ചുവന്ന വസ്ത്രവും ദാലിയുടെ മുഖംമൂടിയുമണിഞ്ഞ്, ബാങ്ക് ഓഫ് സ്പെയിനിന്റെ നാഷണൽ റിസർവിലുള്ള സ്വർണ്ണം ഉരുക്കുകയാണ്.
അതെ… പ്രൊഫസറും സംഘവും തങ്ങളുടെ പ്രതിരോധം ആരംഭിച്ചുകഴിഞ്ഞു.
ടോക്കിയോക്ക് തോന്നിയ സ്വാർത്ഥമായ ഒരു ചിന്തയാണ് റിയോ പിടിക്കപ്പെടാനും, ഇപ്പോൾ പ്രൊഫസറും കൂട്ടരും ഈയൊരു അവസ്ഥയിൽ എത്താനും കാരണമായത്. എന്നാലും പ്രൊഫസർക്ക് ഇതിന് പിന്നിൽ വ്യക്തമായ ഒരു പദ്ധതി ഉണ്ടായിരുന്നു. തന്റെ സ്വന്തം ജേഷ്ഠനായ ആൻഡ്രേസ് തയ്യാറാക്കിയ ആ പഴയ പദ്ധതി. അത് നടപ്പിലാക്കാനുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു പ്രൊഫസർക്ക് ഈയൊരു അവസരം. അതെ… ബാങ്ക് ഓഫ് സ്പെയിനിന്റെ നാഷണൽ റിസർവിലുള്ള ടൺ കണക്കിന് സ്വർണം മോഷ്ടിക്കുക. അതിസാഹസികമായി ബാങ്കിൽ കയറിക്കൂടിയ പ്രൊഫസറിന്റെ സംഘത്തിന് നേരിടേണ്ടിവന്നത് പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു. എങ്കിലും പ്രൊഫസർ അതെല്ലാം മനസ്സിൽ കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ, പ്രൊഫസറിന്റെ ബുദ്ധിയെ വെല്ലുവിളിച്ചുകൊണ്ട് ഗാൻഡിയയും, പലെർമോയും, ആർതുറോയും നടത്തിയ പൊല്ലാപ്പുകൾ നൈരോബിയുടെ മരണത്തിലേക്കും മറ്റു പല പ്രശ്നങ്ങൾക്കും വഴിതെളിച്ചു.
അതേസമയം പോലീസ് കസ്റ്റഡിയിലുള്ള ലിസ്ബൺ, കാര്യങ്ങളെല്ലാം കൈവിട്ടു പോകുമെന്ന് മനസ്സിലായതോടെ എല്ലാം തുറന്നു പറയാൻ തയ്യാറാകുന്നു. എന്നാൽ, ഞൊടിയിടയിൽ തന്നെ പ്രൊഫസറിന്റെ ഇടപെടൽ ഉണ്ടാവുകയും, ലിസ്ബൺ ബാങ്കിനുള്ളിൽ എത്തുകയും ചെയ്യുന്നു. അതേ സമയം ആരുമറിയാതെ പ്രൊഫസറിന്റെ താവളത്തിലേക്ക് കയറിയ അലീസിയ തന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അതെ… വെറിപിടിച്ച് നിൽക്കുന്ന അലീസിയയുടെ തോക്കിൻ മുനയിൽ നിൽക്കുന്ന പ്രൊഫസർക്ക് ഇനിയെന്ത് സംഭവിക്കും… കണ്ടറിയൂ…
എംസോൺ റിലീസ് ചെയ്തിട്ടുള്ള മണി ഹൈസ്റ്റിന്റെ മറ്റു സീസണുകൾ
മണി ഹൈസ്റ്റ്: സീസൺ 1 (2017)
മണി ഹൈസ്റ്റ്: സീസൺ 2 (2017)
മണി ഹൈസ്റ്റ്: സീസൺ 3 (2019)
മണി ഹൈസ്റ്റ്: സീസൺ 4 (2020)