എംസോൺ റിലീസ് – 2935
വൈറ്റ് ക്രിസ്മസ് / White Christmas
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Zeppotron |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
ബ്ലാക്ക് മിറർ എന്ന സീരീസിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നാണ് ‘വൈറ്റ് ക്രിസ്മസ്‘. ടെക്നോളജിയുടെ ഇരുണ്ട മുഖം കാണിക്കുന്ന മൂന്ന് കഥകളാണ് ഇതില്‍ പറയുന്നത്.
ഒരു ഒറ്റപ്പെട്ട Cabin ൽ, കഴിഞ്ഞ 5 കൊല്ലമായി, പരസ്പരം അധികം മിണ്ടാതെ ജീവിക്കുന്ന രണ്ടു പേരെ കാണിച്ചാണ് കഥ തുടങ്ങുന്നത്. അന്നൊരു ക്രിസ്മസ് ദിനമായിരുന്നു. അന്നാണവർ ആദ്യമായി മനസ്സ് തുറന്ന് സംസാരിക്കുന്നത്. അവർ Involved ആയ മൂന്ന് കഥകളാണ് ഫ്ലാഷ്ബാക്കുകളായി ഈ എപ്പിസോഡിൽ കാണിക്കുന്നത്.
ഇതിലെ ഓരോ കഥയിലും ഒന്നിലധികം Surprise Elements ഉണ്ട്. എല്ലാം ഒടുവിൽ ഒരു മികച്ച Ending ലേക്ക് ചെന്നെത്തുന്നു. മനുഷ്യരുടെ ഒറ്റപ്പെടലും, നിസ്സഹായതയും വളരെ Effective ആയി ഇതില്‍ Portray ചെയ്തിരിക്കുന്നു. ഒരു Technological Viewpoint ൽ പറയുമ്പോഴും, അതെല്ലാം വളരെ റിയലായി പ്രേക്ഷകര്‍ക്ക് ഫീൽ ചെയ്യുന്നു.
അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും, മികച്ച Production Design ഉം, വളരെ Engaging ആയ അവതരണവും ഈ എപ്പിസോഡിന്റെ പോസിറ്റീവുകളാണ്.
White Bear / വൈറ്റ് ബെയർ
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Zeppotron |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
ഒരു സ്ത്രീ ഉണരുന്ന രംഗം കാണിച്ചു കൊണ്ടാണ് ‘വൈറ്റ് ബെയർ‘ എന്ന എപ്പിസോഡ് തുടങ്ങുന്നത്. അവർ ഏതോ ഒരു വീടിനുള്ളിലാണ്. തന്റെ ലൈഫോ, ഭൂതകാലമോ ഒന്നും അവർക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല. അവരെങ്ങനെ അവിടെ എത്തിയെന്നോ, ചുറ്റും എന്താണ് നടക്കുന്നതെന്നോ അറിയില്ല. ആളുകൾ വിചിത്രമായി പെരുമാറുന്നു. ചിലർ അവരെ കൊല്ലാന്‍ നോക്കുന്നു. തന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ, അവർ പരിചയമില്ലാത്ത ചില മുഖങ്ങള്‍ കാണുന്നു. അവരിലൂടെ ചില കാര്യങ്ങൾ അറിയുന്നു. എല്ലാം ഒടുവിൽ ചെന്നെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ്.
ബ്ലാക്ക് മിറർ എന്ന സീരീസിന്റെ ‘ഡാർക്ക് സ്വഭാവം’ അതിന്റെ Extreme ൽ കാണിച്ച ഒരു എപ്പിസോഡാണ് ‘വൈറ്റ് ബെയർ‘. ഇതിന്റെ Mid Credit രംഗങ്ങൾ ഉണ്ടാക്കുന്ന വൈബ് നിങ്ങൾ കണ്ടു തന്നെ അനുഭവിച്ചറിയണം. അതിന്റെ തീവ്രത വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
Be Right Back / ബി റൈറ്റ് ബാക്ക്
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Zeppotron |
പരിഭാഷ | ശ്രുതി രഞ്ജിത്ത് |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
നമുക്ക് പ്രിയപ്പെട്ട ആരേലും മരിച്ചാല്‍, ആ നഷ്ടം ഉണ്ടാക്കുന്ന വേദന അനുഭവിക്കേണ്ടത് ജീവിച്ചിരിക്കുന്ന നമ്മളാണ്. അത് അപ്രതീക്ഷിതമായ മരണമാണേൽ, ആ വേദനയുടെ ആക്കവും കൂടും. അത്രയും കാലം നമ്മുടെ ലൈഫിന്റെ ഭാഗമായിരുന്ന ഒരാള്‍, ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവുന്ന അവസ്ഥ ഒരുപക്ഷേ നമുക്ക് തങ്ങാൻ കഴിഞ്ഞെന്നു വരില്ല.
മരണപ്പെട്ട ആളെ ഡിജിറ്റലായി പുനർജ്ജനിപ്പിക്കാൻ ടെക്നോളജി കൊണ്ട് കഴിഞ്ഞാലോ? അയാളുടെ സമാന ബോധമുള്ള ഒരു Exact രൂപം തന്നെ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലോ? ബ്ലാക്ക് മിറർ എന്ന സീരീസിലെ വളരെ വ്യത്യസ്തമായ ഈ എപ്പിസോഡ് മുന്നോട്ടു വയ്ക്കുന്നത് അങ്ങനൊരു ആശയമാണ്.
MCU ൽ Agent Peggy Carter ആയി വേഷമിട്ട Hayley Atwell ആണ് ഇതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.