Close Encounters of the Third Kind
ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ തേഡ് കൈൻഡ് (1977)
എംസോൺ റിലീസ് – 3493
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Steven Spielberg |
പരിഭാഷ: | വിഷ്ണു പ്രസാദ് |
ജോണർ: | ഡ്രാമ, സയൻസ് ഫിക്ഷൻ |
ഇൻഡിയാനയിലെ ഒരു ഇലക്ട്രിക് ലൈൻമാനായ റോയ് നെറിയുടെയും, മകനെ ദുരൂഹസാഹചര്യത്തിൽ കാണാതായ ജില്ലിയൻ ഗൈലറിൻ്റെയും ജീവിതം, ആകാശത്ത് അസാധാരണമായ വെളിച്ചങ്ങൾ കണ്ടതിനെത്തുടർന്ന് മാറിമറിയുന്നു. അതോടെ അവർക്ക് ഒരു പർവതത്തിൻ്റെ രൂപം എല്ലായ്പ്പോഴും മനസ്സിൽ വരാൻ തുടങ്ങുന്നു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇതേപോലെയുള്ള വിചിത്രമായ സംഭവവികാസങ്ങളെപ്പറ്റി അന്വേഷിക്കുന്ന ശാസ്ത്രജ്ഞനായ ക്ലോഡ് ലാകോംബിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം, മനുഷ്യരാശിയുടെ ഭാവിയെ മാറ്റിമറിച്ചേക്കാവുന്ന ഒരു വലിയ രഹസ്യത്തിൻ്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങൾക്കുണ്ടായ അമാനുഷികമായ അനുഭവങ്ങളുടെ അർത്ഥം തേടിയിറങ്ങുന്ന റോയിയും ജില്ലിയനും, ഒടുവിൽ ആ രഹസ്യത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് എത്തിച്ചേരുന്നത്തോടെയാണ് കഥ വികസിക്കുന്നത്.