Final Destination: Bloodlines
ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് (2025)
എംസോൺ റിലീസ് – 3504
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Zach Lipovsky |
പരിഭാഷ: | വിഷ്ണു പ്രസാദ് |
ജോണർ: | ഹൊറർ, ത്രില്ലർ |
തന്റെ കാമുകനുമായി ഒരു വലിയ കെട്ടിടത്തിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ഭീകരമായ അപകടമുണ്ടായി
അവിടെയുണ്ടായിരുന്ന എല്ലാവരും അതി ക്രൂരമായി മരിക്കുന്നത്തോടെയാണ് സിനിമ തുടങ്ങുന്നത്.
എന്നാൽ ആ സംഭവം പതിറ്റാണ്ടുകൾക്കിപ്പുറം സ്റ്റെഫനി എന്ന പെൺകുട്ടിയെ സ്വപ്നങ്ങളിൽ നിരന്തരം വേട്ടയാടുന്നു.
ആ സ്വപ്നത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അതിന് തന്റെ കുടുംബവുമായി തലമുറകളായി ബന്ധമുണ്ടന്ന് വെളിവാകുന്നത്. ഒപ്പം തനിക്കും കുടുംബത്തിനും
മേൽ മരണത്തിന്റെ നിഴൽ വീണിട്ടുണ്ടെന്നും. ശേഷം തൻ്റെ തലമുറയെ വേട്ടയാടുന്ന ഈ മരണത്തിൻ്റെ ശൃംഖലയെ പൊട്ടിച്ചെറിയാൻ അവളും കുടുംബവും നിർബന്ധിതരാകുകയാണ്.