Indiana Jones and the Kingdom of the Crystal Skull
ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ (2008)

എംസോൺ റിലീസ് – 217

Subtitle

2792 Downloads

IMDb

6.2/10

ഇൻഡിയാന ജോൺസ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984), ലാസ്റ്റ് ക്രൂസേഡ് (1989)] നാലാമത്തെ പതിപ്പാണ് 2008-ൽ പുറത്തിറങ്ങിയ ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ. നീണ്ട 19 വർഷങ്ങൾക്ക് ശേഷം സ്റ്റീവൻ സ്പീൽബർഗും, ജോർജ് ലൂക്കാസും ഹാരിസൺ ഫോഡും വീണ്ടുമൊന്നിക്കുന്ന സിനിമകൂടിയാണിത്.

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിന്ന 1950-കളുടെ അവസാനത്തിലാണ് കഥ നടക്കുന്നത്. ഒരു സംഘം റഷ്യൻസിനെ സഹായിച്ചെന്ന പേരിൽ റഷ്യൻ ചാരനെന്ന് എഫ്ബിഐ ആരോപിക്കപ്പെട്ട ജോൺസ് നിൽക്കക്കള്ളിയില്ലാതെ നാടുവിടാൻ നിൽക്കുമ്പോ ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തെ അന്വേഷിച്ച് വരുന്നു. ഒരു സ്ഫടിക തലയോട്ടി അന്വേഷിച്ച് പോയ സുഹൃത്തിനെയും കൂടെ തന്റെ കാണാതായ അമ്മയെയും കണ്ടെത്താൻ സഹായിക്കണമെന്ന് അവൻ ജോൺസിനോട് അഭ്യർത്ഥിക്കുന്നു.

പുരാവസ്തുക്കളോടുള്ള താൽപര്യം കാരണം സ്ഫടിക തലയോട്ടിയെക്കുറിച്ച് അറിയാനും വേണ്ടി ആ ചെറുപ്പക്കാരനൊപ്പം ജരാനരകൾ ബാധിച്ച ഇൻഡിയാന ജോൺസ്‌ വീണ്ടുമൊരു സാഹസികയാത്ര ആരംഭിക്കുന്നു.