എംസോൺ റിലീസ് – 213
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
1981-ൽ ഐക്കോണിക് ഫിലിം മേക്കറായ ജോർജ് ലൂക്കാസ് സൃഷ്ടിച്ച്, ഹാരിസൺ ഫോഡ് ജീവസുറ്റതാക്കി, വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് പടുത്തുയർത്തിയ ഒരു ഫ്രാഞ്ചൈസിയാണ് ഇൻഡിയാന ജോൺസ്. നിർഭയനും, വിവേകിയുമായ ഡോക്ടർ ഇൻഡിയാന ജോൺസ് എന്ന പുരാവസ്തുഗവേഷകന്റെ അതി സാഹസിക യാത്രകളാണ് ഇതുവരെ അഞ്ച് ഭാഗങ്ങളായി വ്യാപിച്ചുകിടക്കുന്നത്.
ഈ പരമ്പരയിലെ ആദ്യ ഭാഗമാണ് “റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്.” അമാനുഷിക കഴിവുകളുണ്ടെന്ന് പറയപ്പെടുന്ന “ആർക്ക് ഓഫ് ദ കവനന്റ്.” എന്ന ഒരു പുരാതന വസ്തുവിനെ അന്വേഷിച്ച് ഹിറ്റ്ലറിന്റെ കീഴിയുള്ള ഒരുപറ്റം നാസികൾ നടക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞ അമേരിക്കൻ സർക്കാർ നാസികൾക്ക് മുന്നേ ആ ആർക്ക് കണ്ടെത്തണമെന്ന് പറഞ്ഞ് ജോൺസിനെ നിയോഗിക്കുന്നു.
അവിടെ നിന്ന് തുടങ്ങുകയാണ് വിചിത്രമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും, അപകടകരമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇൻഡിയാന ജോൺസിന്റെ കഥ.
ചരിത്രവും പുരാണങ്ങളും സാഹസികതയും, അവിസ്മരണീയമായ കഥാപാത്രങ്ങളും, ത്രില്ലിങ് ആക്ഷൻ സീക്വൻസുകളും, ചിരിയുണർത്തുന്ന നർമ്മവും സമന്വയിപ്പിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കാലാതീതമായ ക്ലാസിക്കായി ഈ സിനിമ ഇപ്പോഴും നിലകൊള്ളുന്നു.