Inferno
ഇന്‍ഫര്‍ണോ (2016)

എംസോൺ റിലീസ് – 597

2013-ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി റോൺ ഹോവാർഡ് സംവിധാനം ചെയ്ത ചിത്രം
ഇൗ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡനെ അവതരിപ്പിക്കുന്നത് ടോം ഹാങ്ക്സ് ആണ്.ഒപ്പം ഫെലിസ്റ്റി ജോൺസ്, ഇർഫാൻ ഖാൻ, ഒമർ സൈ, സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ, ബെൻ ഫോസ്റ്റർ എന്നിവരും പ്രധാനവെഷം ചെയ്യുന്നു.

ലോകത്തില്‍ തന്നെ എല്ലാവരും അറിയപ്പെടുന്ന സാങ്കല്‍പ്പിക കഥാപാത്രമാണ് റോബര്‍ട്ട് ലാങ്ഡണ്‍. ഡാ വിഞ്ചി കോഡിലെ അതേ കഥാപാത്രം.മനുഷ്യസമൂഹത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ പര്യാപ്തമായൊരു ജൈവായുധത്തെ തുറന്നുവിട്ടശേഷം ആത്മഹത്യ ചെയ്ത ഒരു ഭ്രാന്തന്‍ ശാസ്ത്രകാരനില്‍ നിന്നും ലോകത്തെ അതിസാഹസികമായി രക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃതം