എം-സോണ്‍ റിലീസ് – 1476
ഭാഷ | ഇംഗ്ലീഷ് |
നിര്‍മാണം | BBC |
പരിഭാഷ | രാഹുല്‍ രാജ്, ഫയാസ് മുഹമ്മദ്, നെവിൻ ജോസ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
ബി.ബി.സി അമേരിക്കയിൽ സംപ്രേഷണം ചെയ്തുവരുന്ന ബ്രിട്ടീഷ് സ്പൈ ത്രില്ലർ സീരീസാണ് കില്ലിംഗ് ഈവ്. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനേൽ നോവലുകളെ ആധാരമാക്കിയാണ് സീരീസ് സൃഷ്ടിച്ചിരിയ്ക്കുന്നത്. എം.ഐ 5 ഏജൻറ് ആയ ഈവ് പൊളാസ്ട്രിയും സംഘവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരേ സ്റ്റൈലിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാവുന്നു. വില്ലനേൽ എന്ന് വിളിപ്പേരുള്ള ഒരു സൈക്കോപതിക് കില്ലറാണ് ഇതിന്റെയൊക്കെ പുറകിൽ എന്ന് ഈവ് മനസിലാക്കുന്നു. പക്ഷേ വില്ലനേലിന്റെ പുറകിൽ പുറംലോകത്തിന് അറിയാത്ത ഒരു വലിയ ഓർഗനൈസേഷൻ ഉണ്ട്. അതാരാണെന്നുള്ള അന്വേഷണത്തിനിടയ്ക്ക് ഈവും വില്ലനേലും പല തവണ നേർക്കുനേർ വരികയും അവർ തമ്മിൽ അവിചാരിതമായ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കില്ലിംഗ് ഈവ് പറയുന്നത്. പലപ്പോഴും ഹാനിബാൾ സീരീസിനെ ഓർമിപ്പിക്കുന്ന കില്ലിംഗ് ഈവ് ഒരു ഡാർക്ക് കോമഡി ത്രില്ലർ ആണ്.
കില്ലിങ് ഈവ് സീസൺ 1 ലെ സംഭവവികാസങ്ങളോടെ ഈവ് പൊളാസ്ട്രിയും വില്ലനേലും തമ്മിലുള്ള മത്സരം മുറുകുന്നു. ദി ഓർഗനൈസേഷൻ വില്ലനേലിനെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. അതിനിടയിൽ MI-6 നു തലവേദനയായി മറ്റൊരു സീരിയൽ കില്ലർ കൂടി രംഗപ്രവേശം നടത്തുന്നു: ‘ദി ഗോസ്റ്റ്’. അതോടെ കാര്യങ്ങൾ കൂടുതൽ രസകരവും ത്രില്ലിങ്ങുമായി മാറുന്നു.