Love, Death & Robots Season 1
ലൗ, ഡെത്ത് & റോബോട്സ് സീസണ്‍ 1 (2019)
എംസോൺ റിലീസ് – 1348
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | Blur Studio, Netflix Studios |
പരിഭാഷ: | കൃഷ്ണപ്രസാദ് എം.വി, ഷിഹാബ് എ. ഹസ്സൻ |
ജോണർ: | അനിമേഷൻ, കോമഡി, സയൻസ് ഫിക്ഷൻ |
നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്.
വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു.
ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള 18 എപ്പിസോഡുകളാണ് ഈ പരമ്പരയിൽ. ഓരോ എപ്പിസോഡും ഹംഗറി, കൊറിയ, ഫ്രാൻസ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ അനിമേഷൻ സംവിധായകർ അണിയിച്ചൊരുക്കിയിരിക്കുന്നു.
വെയർ വുൾഫുകൾ, പിശാചുക്കൾ, സൈബോർഗുകൾ, കുറ്റകൃത്യരംഗങ്ങൾ, പ്രണയം, ഹൊറർ, കോമഡി എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് ഓരോ എപ്പിസോഡും കൈകാര്യം ചെയ്യുന്നത്.