Mission: Impossible – Fallout
മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട് (2018)

എംസോൺ റിലീസ് – 3142

Download

11160 Downloads

IMDb

7.7/10

മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 6-മത്തെ ചിത്രമാണ് 2018-ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ മക്കോറി സംവിധാനം ചെയ്ത മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട്.

അഞ്ചാമത്തെ ചിത്രത്തില്‍ ഉണ്ടായിരുന്ന സിന്‍ഡിക്കേറ്റ്‌ എന്ന തീവ്രവാദസംഘടന നശിച്ചതിനെ തുടര്‍ന്ന് ബാക്കി വന്ന അതിലെ അംഗങ്ങള്‍ “ദി അപ്പോസില്‍സ്” എന്ന പേരില്‍ വേറൊരു സംഘം ഉണ്ടാക്കി. അവര്‍ ജോണ്‍ ലാര്‍ക്ക് എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഒരു അജ്ഞാത തീവ്രവാദിയുമായി സംഘം ചേര്‍ന്ന് ആണവായുധങ്ങള്‍ ഉപയോഗിച്ച് തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നു. ഇതിനായി അവര് മൂന്ന് പ്ലൂട്ടോണിയം കോറുകള്‍ മോഷ്ടിക്കുന്നു. ഒരു ആണവദുരന്തത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനായി ഈഥന്‍ ഹണ്ടും ടീമും, പ്ലൂട്ടോണിയം വീണ്ടെടുക്കാനും, ലാര്‍ക്കിനെയും, അപ്പോസില്‍സിനെയും പിടികൂടാന്‍ ശ്രമിക്കുന്നതുമാണ് ഫോളൗട്ടിന്റെ കഥ.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മറ്റു ഭാഗങ്ങൾ

മിഷൻ: ഇംപോസ്സിബിൾ (1996)
മിഷൻ: ഇംപോസ്സിബിൾ II (2000)
മിഷൻ: ഇംപോസ്സിബിൾ III (2006)
മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ (2011)
മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)