എംസോൺ റിലീസ് – 3140
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Brad Bird |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ |
മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 4-മത്തെ ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ.
ന്യൂക്ലിയർ വാർ ഉണ്ടാക്കിയെടുക്കാൻ പദ്ധതിയിട്ട തീവ്രവാദിയായ ഹെൻഡ്രിക്സ് ഒരു സ്ഫോടനം നടത്തി, റഷ്യയുടെ ന്യൂക്ലിയർ ലോഞ്ച് ഡിവൈസ് മോഷ്ടിച്ച് കടന്നുകളയുന്നു. സ്ഫോടനത്തിന്റെ പഴി IMF-ന്റെ മേലെ വീഴുന്നതോടെ IMF-നെ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഉത്തരവിടുന്നു. എന്നാൽ ഹെൻഡ്രിക്‌സാണ് ഇതിനെല്ലാം പിന്നിലെന്ന് ഈഥൻ തുറന്നുപറഞ്ഞിട്ടും കാര്യമുണ്ടായില്ല. IMF-ന്റെ മേലെ വീണ ചീത്തപ്പേര് പോകണമെങ്കിൽ ഹെൻഡ്രിക്സിനെ പിടികൂടി ന്യൂക്ലിയർ വാർ തടയണമെന്ന് സെക്രട്ടറി ഈഥനോട് നിർദ്ദേശിക്കുന്നു.
അങ്ങനെ അമേരിക്കൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവുമില്ലാതെ, ഒരു മുന്നൊരുക്കവുമില്ലാതെ ഹെൻഡ്രിക്സിനെ പിടികൂടാനായി ഈഥനും ടീമും ഇറങ്ങി പുറപ്പെടുകയാണ്.
മുൻ സിനിമകളിലുള്ള പോലെത്തന്നെ ഇതിലും ടോം ക്രൂസിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ട്വിസ്റ്റുകൾ കൊണ്ടും സമ്പന്നമാണ്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മറ്റു ഭാഗങ്ങൾ
മിഷൻ: ഇംപോസ്സിബിൾ (1996)
മിഷൻ: ഇംപോസ്സിബിൾ II (2000)
മിഷൻ: ഇംപോസ്സിബിൾ III (2006)
മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)
മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട് (2018)