Mission: Impossible – Rogue Nation
മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)

എംസോൺ റിലീസ് – 3141

പരിഭാഷ

11094 ♡

IMDb

7.4/10

മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 5-മത്തെ ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ മക്കോറി സംവിധാനം ചെയ്ത മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷന്‍.

നാലാമത്തെ ചിത്രത്തിന്റെ അവസാനം ലഭിച്ച മിഷന്‍ അനുസരിച്ച് ഈഥന്‍ ഹണ്ട് (ടോം ക്രൂസ്) സിന്‍ഡിക്കേറ്റ്‌ എന്ന തീവ്രവാദസംഘടനയുടെ പിന്നാലെയാണ്. എന്നാല്‍, മുന്‍കാല സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് CIA അമേരിക്കന്‍ അധികാരികളെ കൊണ്ട് IMF പിരിച്ചുവിടുന്നു. സിന്‍ഡിക്കേറ്റ്‌ എന്നത് ഹണ്ടിന്റെ ഭാവനയുടെ ഒരു സൃഷ്ടിയാണ് എന്ന് പറയുന്ന CIA സംഘം ഈഥനെ പിടിക്കാനായി പുറപ്പെടുന്നു. ഇവരുടെ കൈയില്‍ പിടിക്കൊടുക്കാതെ സിന്‍ഡിക്കേറ്റിനെ തകര്‍ക്കാനും, അവരുടെ നേതാവായ സോളമന്‍ ലെയ്നെ പിടികൂടാനും ഈഥനും ടീമും നടത്തുന്ന പരിശ്രമങ്ങളാണ് റോഗ് നേഷനില്‍ കാണാന്‍ സാധിക്കുക. ആക്ഷന്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷന്‍.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മറ്റു ഭാഗങ്ങൾ

മിഷൻ: ഇംപോസ്സിബിൾ (1996)
മിഷൻ: ഇംപോസ്സിബിൾ II (2000)
മിഷൻ: ഇംപോസ്സിബിൾ III (2006)
മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ (2011)
മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട് (2018)