Nocturnal Animals
നൊക്റ്റേണൽ അനിമൽസ് (2016)
എംസോൺ റിലീസ് – 3505
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Tom Ford |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ഡ്രാമ, ത്രില്ലർ |
ലോസ് ആഞ്ജലസിലെ വലിയൊരു ആർട്ട് ഗ്യാലറിയുടെ ഉടമയാണ് സൂസൻ മോറോ.
അവളുടെ മുൻഭർത്താവായ എഡ്വേർഡ് ഷെഫീൽഡ്, അവൾക്ക് ഒരു പുസ്തകത്തിൻ്റെ കോപ്പി അയച്ചുകൊടുക്കുന്നു. അയാൾ എഴുതിയ ഒരു നോവലിൻ്റെ ആദ്യ കോപ്പിയായിരുന്നു അത്. ഈ നോവൽ അവൾ തന്നെ ആദ്യം വായിക്കണമെന്നാണ് ആഗ്രഹമെന്നും, സാധിച്ചാൽ നേരിൽ കാണണമെന്നുണ്ടെന്നും പറഞ്ഞ് ഒരു കുറിപ്പും എഡ്വേർഡ് ഒപ്പം വെച്ചിരുന്നു. 19 വർഷമായി നേരിൽ കണ്ടിട്ടില്ലാത്ത മുൻഭർത്താവ് അയച്ചുതന്ന പുസ്തകം വായിച്ചുതുടങ്ങിയപ്പോൾ മുതൽ അവളെ വല്ലാതെ ഉലച്ചു. എഡ്വേർഡിനെ നേരിൽ കാണാൻ അവൾ തീരുമാനിക്കുന്നു.
മുന്നറിയിപ്പ്: നഗ്നരംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.⚠️