Panic Room
പാനിക് റൂം (2002)

എംസോൺ റിലീസ് – 962

Download

4511 Downloads

IMDb

6.8/10

David Koeppന്റെ കഥക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച് David Fincher സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് പാനിക് റൂം. Jodie Foster, Kristen Stewart, Forest Whitaker, Dwight Yoakam, Jared Leto എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു.

ചിത്രം പറയുന്നത് Meg Altmanന്റെയും അവളുടെ മകൾ Sarahയുടെയും കഥയാണ്. ഭർത്താവുമായി വേർപിരിഞ്ഞ അവർ മകൾക്കൊപ്പം ന്യൂയോർക്കിലെ അവരുടെ പുതിയ വീട്ടിലേക്ക് വരുന്നു. അവിടത്തെ മുൻ വീട്ടുടമ അവിടെയുള്ള Panic room എന്ന ഒരു മുറി കള്ളന്മാരോ അല്ലെങ്കിൽ വേറെ ആരേലും അവരുടെ വീട്ടിൽ അതിക്രമിച്ചു കടന്നാൽ രക്ഷപെടാൻ വേണ്ടി പണിയിച്ചു വച്ചിരുന്നു. അന്ന് രാത്രി ആ റൂമിൽ സൂക്ഷിച്ച മൂന്ന് മില്യൺ ഡോളർ എടുക്കാൻ മൂന്ന് കള്ളന്മാർ വരുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു