Prey
പ്രേ (2022)

എംസോൺ റിലീസ് – 3057

Subtitle

48359 Downloads

IMDb

7.1/10

അർനോൾഡ് ഷ്വാസ്‌നെഗർ അഭിനയിച്ചു 1987- യിൽ പുറത്തിറങ്ങി വൻ ജനപ്രീതി നേടിയ പ്രഡേറ്റർ സിനിമയുടെ ഒറിജിൻ സ്റ്റോറി എന്ന് പറയാവുന്ന വിധം 2022-യിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രേ.

കഥ നടക്കുന്നത് 300 വർഷങ്ങൾക്ക് മുൻപാണ്. കൊമാൻചെ പോരാളിയായ നായിക തന്റെ ഗോത്രത്തെ സംരക്ഷിക്കാൻ പ്രഡേറ്റർ ജീവിയെ നേരിടേണ്ടി വരുന്നതും അതിന് അവൾ നടത്തുന്ന സാഹസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു കൊമാൻചെ പോരാളിയായ നായികയും, 1700 കാലഘട്ടവുമെല്ലാം മറ്റുള്ള പ്രഡേറ്റർ സിനിമകളിൽ നിന്ന് പ്രേയെ വ്യത്യസ്തപ്പെടുത്തുന്നു. ഇന്ന് കാണുന്ന നാഗരികതയ്ക്ക് മുൻപേ മനുഷ്യർ എങ്ങനെ ഇത്രയും ഭീകരരായ ജീവികളെ നേരിട്ടിരിക്കും എന്ന ചോദ്യം തന്നെയാണ് സിനിമയെ പ്രസക്തമാക്കുന്നത്.